തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തില്‍ എബിവിപി നേടിയ വിജയം കേരളത്തിലെ സംഘടനയുടെ സ്വാധീനശക്തിയുടെ തെളിവാണ്. ഒരു ജനറല്‍ സീറ്റിലും 4 അസോസിയേഷന് സീറ്റുകളിലുമാണ് എബിവിപി വിജയിച്ചത്. യൂണിവേഴ്സിറ്റി കോളേജ് മാതൃകയില്‍ വര്‍ഷങ്ങളായി എസ്എഫ്ഐ കുത്തക്കയാക്കിവെച്ചിരുന്ന കലാലയങ്ങളിലൊന്നാണ് വഞ്ചിയൂരിലെ സംസ്കൃത സര്‍വ്വകലാശാല സബ് സെന്റര്‍.
നിരവധി തവണ എബിവിപി പ്രവര്‍ത്തകര്‍ ഇവിടെ ആക്രമിക്കപ്പെട്ട സംഭവങ്ങളുണ്ടായിരുന്നു. അക്രമരാഷ്ട്രീയത്തിനെതിരെ വിദ്യാര്‍ത്ഥികളിലുണ്ടാകുന്ന പ്രതിഷേധമാണ് എബിവിപി മുന്നേറ്റം തെളിയിക്കുന്നത്.