Saturday, June 10, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

അശരണരുടെ ആശ്രയമാണ് അമ്മ

മുരളീധരൻ. വി.

Oct 13, 2022, 12:30 pm IST

കൊല്ലം ഇന്ന് ലോകത്തിന്റെ നെറുകയിൽ വളരെ പ്രസിദ്ധമാണ്. കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ, ആദ്യത്തെ പ്രിന്റിംഗ് പ്രസ്സ്, ആദ്യത്തെ ഹാർബർ, ആദ്യത്തെ പേപ്പർ മിൽ, കശുവണ്ടിയുടെ ഈറ്റില്ലം ഇങ്ങനെ പലതുകൊണ്ടും കൊല്ലം വളരെ പ്രസിദ്ധമാണ്. എന്നാൽ ആദ്ധ്യാത്മികരംഗത്ത് ഗുരുദേവന്റെയും, ചട്ടമ്പിസ്വാമികളുടെയും, അയ്യങ്കാളിയുടെയും സാന്നിദ്ധ്യം കൊണ്ടും, സ്വാമി വിവേകാനന്ദന്റെയും, മഹാത്മാഗാന്ധിയുടെയും പാദസ്പർശം കൊണ്ടും കൊല്ലം വളരെ പ്രസിദ്ധമാണ്. 1953 സെപ്റ്റംബർ 27 ന് കൊല്ലത്തിന്റെ കടലോരമേഖലയായ അഴീക്കൽ കടപ്പുറത്ത് ഒരു പാവപ്പെട്ട ധീവര കുടുംബത്തിൽ ജനിച്ച ഒരു കൊച്ചുബാലിക പിന്നീട് ലോകം മുഴുവൻ അറിയുന്ന, ലോകം മുഴുവൻ ആരാധിക്കുന്ന ജഗത്തിന്റെ മാതാവായും, എല്ലാവരാലും “അമ്മ” എന്ന വിളിയോടുകൂടി ലോകത്തിന് ആർഷഭാരതസംസ്കാരം പകർത്തിക്കൊടുക്കാനുള്ള ഒരു നിയോഗം പോലെ “അമൃതാനന്ദമയീ ദേവി’ എന്ന അമ്മയായി. ഹൈന്ദവ സംസ്കാരത്തിന്റെയും, ഭാരത ദർശനത്തിന്റെയും, സേവനത്തിന്റെയും ഉത്തമ മാതൃകയായി പ്രകാശിക്കുന്ന അമ്മയുടെ 69-ാമത് പിറന്നാൾ ദിനം സെപ്റ്റംബർ 27-ന് ആയിരുന്നു. എന്നാൽ ഈ വർഷം അമ്മയുടെ പിറന്നാള്‍ ആഘോഷിക്കുന്നത് കന്നിമാസത്തിലെ 27-ാം തീയതി കാർത്തിക നാളായ ഒക്ടോബർ 13-ന് എന്ന പ്രത്യേകതയും ഈവർഷം ഉണ്ട്.

2018 മുതൽ 2021 വരെ പ്രളയക്കെടുതി മൂലവും, കൊറോണ എന്ന മഹാമാരി മൂലവും അമ്മയുടെ പിറന്നാൾ ആഘോഷം വിപുലമായി ആഘോഷിക്കാറില്ലായിരുന്നു. അമ്മയ്ക്ക് മക്കളെയും, മക്കൾക്ക് അമ്മയേയും നേരിൽ കാണാൻ സാധിക്കാത്ത ഒരു സാഹചര്യമാണ് കൊറോണ കാലം സൃഷ്ടിച്ചത്. 1975 മുതൽ 1985 വരെയുള്ള കാലഘട്ടം കൊണ്ട് അമ്മ തന്റെ പ്രവർത്തന മണ്ഡലത്തെ സമൂഹത്തിൽ എത്തിച്ചു. കഴിഞ്ഞ നാലര പതിറ്റാണ്ടുകൊണ്ട് അമ്മ സമാജത്തിന് നൽകിവരുന്ന സേവനങ്ങൾ എത്രയോ വലുതാണ്, മഹത്തരമാണ്.
2001-2010 കാലഘട്ടത്തിൽ ഭാരതത്തിന്റെ പലഭാഗങ്ങളിലും നടമാടിയ പ്രകൃതി ദുരന്തങ്ങളിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും, വീടും അമ്മ നിർമ്മിച്ച് നൽകി, വിദ്യാഭ്യാസ രംഗത്ത് ഇന്ന് 5 യൂണിവേഴ്സിറ്റി കാമ്പസ്സുകളിലൂടെ ബിരു ദാനന്തര ഉന്നത വിദ്യാഭ്യാസത്തോടൊപ്പം, യോഗ, മെഡിറ്റേഷൻ, സംസ്കൃതം തുടങ്ങിയവയിലും, ഏകദേശം 47 സ്കൂളുകളിലൂടെ വളർന്ന് വരുന്ന തലമുറയിൽ ഹൈന്ദവതയുടെയും ആർഷഭാരത സംസ്കാരത്തിന്റെയും ബാലപാഠങ്ങൾ എത്തിക്കാനും, ആരോഗ്യരംഗത്ത് എയിംസിലൂടെയും, ആയൂർവേദ ആശുപത്രിയിലൂടെയും അമ്മ നൽകി വരുന്ന സൗജന്യ ചികിത്സ ഉൾപ്പെടെ, പാവപ്പെട്ട യുവതികളുടെ സ്വയം സഹായ സംഘങ്ങൾ, മൈക്രോ സംരംഭങ്ങൾ, തയ്യൽ പരിശീലന കേന്ദ്രങ്ങൾ, പിന്നോക്ക മേഖലകളിലെ പ്രാഥമിക ആവശ്യങ്ങൾ, വീടുകൾ, പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം, മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ ഫിഷിംങ് ബോട്ടുകൾ, ഗംഗാശുചീകരണ ദേശീയ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനം, ഇങ്ങനെ സേവനം ഒരു ദിനചര്യ ആയി “മാനവസേവ മാധവ സേവ” എന്ന ആപ്ത വാക്യത്തെ മുൻനിർത്തി ഭാരതത്തിലും, വിദേശത്തും ഒരു പോലെ സേവനം നൽകിവരുന്ന “അമ്മ” എന്ന സത്യത്തെ നമുക്ക് ഒരിക്കലും വിസ്മരിക്കാൻ സാധിക്കില്ല.

ഭാരതത്തിന്റെ പ്രധാനമന്ത്രി ബഹുമാന്യനായ നരേന്ദ്ര മോദിജി ഓഗസ്റ്റ് മാസം 24 നു അമൃതനന്തമായി മഠത്തിന്റെ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഹരിയാനയിലെ ഫരിദാബാദിൽ ഉത്ഘാടനം ചെയ്തു കൊണ്ട് അമ്മയെ വിശേഷിപ്പിച്ചത് “സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും, സേവനത്തിന്റെയും, ത്യാഗത്തിന്റെയും പര്യായമാണ് അമ്മ’ എന്നാണ്. കാരണം സേവന രംഗത്ത് അമ്മയും, മഠവും ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ടാണ് പ്രധാനമന്ത്രി തന്റെ ഉദ്ടഘാടന പ്രസംഗത്തിൽ ഇതു സൂചിപ്പിച്ചത് എന്നത് പ്രശംസനീയാണ്. 2400 കിടക്കകളോടെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് ആശുപതി 133 ഏക്കർ സ്ഥലത്തു, ഒരു കോടി sq. feet ൽ 14 നിലകളോടെ 10000 ജീവനക്കാരുടെ സേവനം ലഭിക്കുന്ന തലത്തിൽ ആണ് മഠം ഈ ആശുപത്രിക്ക് രൂപം നൽകിയത് എന്നത് പ്രശംസനീയമാണ്.

2004 സുനാമി ഉണ്ടായപ്പോൾ അമ്മയുടെ ആശ്രമം നിൽക്കുന്ന അഴീക്കൽ ഉൾപ്പെടെ കൊല്ലം മുതൽ കായംകുളം വരെ 131 പേരുടെ മരണത്തിന് ഇടയായ ദുരന്തം ഉണ്ടായപ്പോൾ അമ്മ ഉൾപ്പെടെ ആശ്രമത്തിലെ അന്തേവാസികളുടെ ഭക്തരും നൽകിയ സേവനം നമുക്ക് മറക്കാൻ സാധിക്കില്ല. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്വയംസേവകരും, മഠത്തിന്റെ പ്രവർത്തകരും സംയുക്തമായി ചെയ്ത രക്ഷാ പ്രവർത്തനങ്ങളും ദുരന്തം അനുഭവിച്ചവർക്ക് വേണ്ട എല്ലാ സഹായങ്ങളും എത്തിക്കാനുള്ള പ്രവർത്തനവും ഏകദേശം ഒരുമാസക്കാലത്തോളം അഴിയ്ക്കൽ ഭാഗത്ത് ചെയ്തിരുന്നു.

അമ്മയുടെ ആശ്രമം ഒരു അദ്ധ്യാത്മികകേന്ദ്രം മാത്രമല്ല. അമ്മ അവിടെ നൽകുന്ന സേവനങ്ങൾ അതും നിരാലംബരായ, പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നൽകുന്ന സേവന പ്രവർത്തനങ്ങൾ മഹത്തരമാണ്. ഒരു മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ അന്നവും, വസ്ത്രവും, പാർപ്പിടവും, ആരോഗ്യവും, വിദ്യാഭ്യാസവും അമ്മ ആവശ്യക്കാരിൽ എത്തിക്കുന്നു. ഈ മഹത്തരമായ ജീവകാരുണ്യ പ്രവർത്തനം ആണ് “അമ്മയെ” “ജഗദ്ഗുരു ആക്കിയത്. അമ്മയുടെ 69-ാം മത് ജന്മദിനം ഒട്ടനവധി മഹത്തരമായ സേവന പ്രവർത്തന ങ്ങളിലൂടെ നമുക്ക് മഹത്തരമായി ആചരിക്കാം.
“ലോകാ സമസ്താ സുഖിനോഭവന്തു”.

ShareTweetSendShare

Related Posts

ചെറുധാന്യങ്ങളുടെ വലിയ ലോകം 

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും പ്രസക്തിയും

‘മണ്ടന്മാരുടെ ലണ്ടൻ യാത്രയും’  രാഹുലും

മാലിന്യമനസ്സുള്ള മലയാളികള്‍

നാവണ്ടി

എണ്ണപ്പാടങ്ങളിലെ വ്യാളിമുഖം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

തീ പിടിക്കുന്ന തീവണ്ടികള്‍…

മത ചെങ്കോല്‍ വലുതാണ്;ധര്‍മ്മ ചെങ്കോല്‍ ചെറുതും

രാഷ്ട്രത്തിന്റെ സ്വാഭിമാനം സംരക്ഷിക്കണം: ഡോ. മോഹന്‍ ഭാഗവത്

വിവേകായനം 2023- രജിസ്ട്രേഷന്‍ ക്ഷണിച്ചു

ജനാധിപത്യത്തിന് ചെങ്കോല്‍ കൈമാറുമ്പോള്‍

ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രിയുടെ സാഷ്ടാംഗ നമസ്‌കാരം

രാഷ്ട്രസ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

വര്‍ത്തമാനകാല വൈഭവം ഒരു നൂറ്റാണ്ടിന്റെ തപശ്ശക്തി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies