ആലുവ: വിദേശ മലയാളികളുടെ സമ്പാദ്യം മൂല്യവര്‍ദ്ധിത നിര്‍മ്മാണ മേഖലയില്‍ കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. കേരളത്തിലെ പ്രവാസി സമൂഹത്തില്‍ ഭൂരിപക്ഷം പേരും സാങ്കേതിക വൈഗ്ദ്ധ്യം ഇല്ലാത്തതിനാല്‍ തൊഴില്‍ മേഖലയില്‍ ജോലി നേടുന്നതില്‍ പരാജയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമ സമിതിയുടെ രണ്ടാം സംസ്ഥാന പ്രതിനിധിയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്തം.2ന് ആലുവ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം സ്വാമിചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് ടി.വി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും രാംമാധവ് നിര്‍വ്വഹിച്ചു. കേരളത്തിലെ പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ സംസാരിച്ചു. എ.ആര്‍.മോഹന്‍, എം.രാധാകൃഷ്ണന്‍ എന്നിവരും സംസാരിച്ചു.
പ്രവാസി സമൂഹം കൂട്ടായി ആരംഭിക്കാന്‍ സാധിക്കുന്ന സംരംഭങ്ങളെക്കുറിച്ച് വിവിധ സ്ഥാപനങ്ങളുടെ മേധാവികള്‍ വിശദീകരിച്ചു.
സമാപന സഭയില്‍ പി.ഇ.ബി. മേനോന്‍, കുമ്മനം രാജശേഖരന്‍, ജഗദീശ്, ജയചന്ദ്രന്‍ വെളിയത്തുനാട് എന്നിവര്‍ സംസാരിച്ചു.