പട്ടമരങ്ങളെ പാഴ്മരങ്ങളെന്ന് മുദ്രകുത്തി വെട്ടിമാറ്റുകയോ തീയിട്ട് ശിഷ്ഠഭാഗം വിറകിനും കരിയ്ക്കും ഉപയോഗിക്കുകയോ ചെയ്തുവരുന്ന പതിവ് ഉള്ളതുകൊണ്ടാണ് പട്ടമരങ്ങള്‍ എന്ന വായ്‌മൊഴി ഭാഷയില്‍ ഉണ്ടായിട്ടുള്ളത്. കായ്ഫലങ്ങള്‍ ഒന്നും തന്നെ ലഭിക്കാതെ വരികയും ഭൂമിയ്ക്കും പ്രകൃതിക്കും ദോഷമായിത്തീരുകയും ചെയ്യുമ്പോഴാണ് ഈ വൃക്ഷങ്ങളെ പട്ടമരങ്ങള്‍ എന്ന വിശേഷണം നല്‍കി മുറിച്ചുനീക്കുന്നത്. ദീര്‍ഘകാലം ഭാരത ജനതയെ പ്രതീക്ഷ നല്‍കി വിശ്വാസം പിടിച്ചു പറ്റുകയും വോട്ട് നേടി അധികാരത്തില്‍ വരികയും തുടര്‍ന്ന് അധികാരം അഴിമതി നടത്തുവാനുള്ള ഉപാധിയാക്കി മാറ്റുകയും ചെയ്തതു മൂലം മാതൃഭൂമിയുടെ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ പൊതുജനം കൈവിടുകയായി. ഒരു സംസ്ഥാനത്ത് പോലും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രതിനിധികളെ നേടുവാന്‍ കഴിയാത്തവിധം പൊതുജനങ്ങളാല്‍ പരിത്യജിക്കപ്പെട്ട ഒരവസ്ഥാവിശേഷമാണ് നിലവില്‍ ഉണ്ടായിരിക്കുന്നതും.
വളരെ വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷി അഭിമുഖീകരിക്കുന്നത്. ആസന്നമായ അന്ത്യയാത്രയ്ക്ക് വട്ടംകൂട്ടുന്ന ഈ വന്‍ വൃക്ഷത്തെ ഈവിധം ഒരു ഗതികേടില്‍ എത്തിച്ചതിന് പിന്നിലെ അഴിമതിക്കാരുടെ പിന്നാലെ സി.ബി.ഐ ഓട്ടം ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇവിടെ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയുടെ ആശയം എന്തെന്ന് ലോകം ചോദിച്ചുകഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ അനിവാര്യമായ പതനം ഇനിയും തിരിച്ചറിയാത്തവരായി കോണ്‍ഗ്രസ് നേതാക്കന്മാര്‍ മാത്രമെ ഉള്ളൂ. കോടികളുടെ ആസ്തി സ്വന്തമാക്കി സസുഖം വാഴുന്ന പാര്‍ട്ടി നേതാക്കന്മാര്‍ക്ക് പാര്‍ട്ടി തകര്‍ന്നടിഞ്ഞ കഥകള്‍ ഒന്നും ഒരു വിധമായ ദുഃഖത്തിനും വഴി ഒരുക്കുന്നുമില്ല. ശ്രീമതി സോണിയാഗാന്ധിയുടെ നേതൃത്വം മൂലമാണ് ഇത്രയും നാള്‍ കോണ്‍ഗ്രസ് നിലനിന്നതെന്നും അല്ലെങ്കില്‍ ഈ പാര്‍ട്ടിയുടെ ഗതി വളരെ പണ്ടേ ചരമഗീതം പാടിയേനെയെന്നുമാണ് ഒരു കൂട്ടര്‍ പറയുന്നത്. പാര്‍ട്ടിയ്ക്ക് പുതിയ ഉണര്‍വ്വ് പകരുന്നതിനായി പ്രിയങ്കാഗാന്ധിയേയും – രാഹുല്‍ഗാന്ധിയേയും രംഗത്ത് ഇറക്കിയെങ്കിലും ഫലം തഥൈവ. രാഹുല്‍ ഗാന്ധിയെപ്പോലെതന്നെ മറ്റു കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കും പ്രവര്‍ത്തനം ശല്യമായി മാറിത്തുടങ്ങി.
ഒരു സംസ്ഥാനത്ത് നിന്നും വിത്തിനു പോലും ഒരു കോണ്‍ഗ്രസ് പ്രതിനിധിയെ ലഭിക്കാത്ത സ്ഥിതിവിശേഷം ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ലോകം മൊത്തം ആരാധനയോടെ നോക്കി നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെറുതെ അതുമിതും പറഞ്ഞു കുറ്റപ്പെടുത്തുന്നതും, കാശ്മീരില്‍ ജനങ്ങള്‍ക്ക് സമാധാന ജീവിതം ഉറപ്പാക്കുവാന്‍ വേണ്ടി നടപടികൊണ്ടു വരുന്നതും ഒക്കെ ബഹുഭൂരിപക്ഷം ജനങ്ങളും നിരീക്ഷിച്ചു വരികയാണ്. കോണ്‍ഗ്രസ് നൂതന ആശയങ്ങള്‍ ഒന്നുമില്ലാത്ത ഒരു തകര്‍ന്ന കപ്പലാണെന്ന ബോധ്യം കൈവന്ന ഒട്ടേറെ നേതാക്കന്മാര്‍ പാര്‍ട്ടിയോട് സലാം പറഞ്ഞ് പിരിയുകയാണ്. അഴിമതിക്കാര്‍ ഓരോരുത്തരും അഴി എണ്ണിത്തുടങ്ങിയതും കോണ്‍ഗ്രസ് നേതാക്കന്മാരില്‍ ചേരിപ്പോരുകള്‍ക്ക് വേദി ഒരുക്കുകയാണ്. ഇന്ന് ലോകരാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹുമതികള്‍ നല്‍കി ആദരിക്കുവാന്‍ മത്സരം തന്നെ നടക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ വെറുതെ പാഴ്‌വാക്കുകള്‍ പറഞ്ഞ് നടക്കുന്നതില്‍ പലര്‍ക്കും അമര്‍ഷം ഉള്ളത് പാര്‍ട്ടി വൃത്തങ്ങളില്‍ വാക്‌പ്പോരുകള്‍ക്ക് വഴി ഒരുക്കിയിരിക്കുകയാണ്. ഇന്ന് ഭാരതത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന നയങ്ങളും മാത്രമേ ജനം മാനിക്കുന്നുള്ളൂ. കോണ്‍ഗ്രസിനോ മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കോ ഭാരതീയ ജനതയുടെ ഭാവനയെ ആകര്‍ഷിക്കുവാനുള്ള ഒരു കര്‍മ്മ പദ്ധതികളും തയ്യാറാക്കുവാനും കഴിയുന്നുമില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിന്റെ ജനമനസ്സുകളെ വളരെയേറെ ആകര്‍ഷിച്ചിരിക്കുന്നു. അതി സങ്കീര്‍ണ്ണമായ സാമൂഹ്യതപസ്യകളെ ലളിതമായി അവതരിപ്പിക്കുവാന്‍ മാത്രമല്ല അത്തരം സങ്കീര്‍ണ്ണതകളെ പൊതുജനത്തിന് ഉപയുക്തമാകുംവിധം അവതരിപ്പിക്കുവാനും പരിഹരിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു! പൊതുജനങ്ങളുമായി നേരിട്ട് ഏതുപ്രശ്‌നവും പങ്കിടുവാന്‍ കഴിയുന്നു. തന്മൂലം പാര്‍ട്ടിയുടെ മുഖം-പ്രവര്‍ത്തി-നയം. എല്ലാം നരേന്ദ്രമോദിയില്‍ ദര്‍ശിക്കുവാനും പൊതുജനത്തിന് സാദ്ധ്യമായിരിക്കുകയാണ്. അതുകൊണ്ടാണ് ലോകരാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹര്‍ഷാരവത്തോടുകൂടി സ്വീകരിക്കുകയും ബഹുമതികള്‍ നല്‍കി ആദരിക്കുകയും ചെയ്തുവരുന്നത്. ഈ രീതിയില്‍ പൊതുജനങ്ങളോട് സംവദിക്കാന്‍ കഴിവുള്ള ഒരു രാഷ്ട്രീയ നേതാവും കോണ്‍ഗ്രസ്സിലോ മറ്റ് പ്രതിപക്ഷ കക്ഷികളിലോ ഇല്ലെന്നതാണ് പ്രതിപക്ഷം നേരിടുന്ന പ്രതിസന്ധി. നരേന്ദ്രമോദിയോട് കിടപിടിയ്ക്കുവാന്‍ തക്കതായ പ്രാപ്തിയോ കഴിവോ എന്തിന് സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് ഒരു അഖിലേന്ത്യാ നേതാവിനേയോ പോലും കണ്ടെത്തുവാന്‍ കഴിയാത്ത ദുരവസ്ഥ! 134 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഉണ്ടെന്നു അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഈ ഗതികേട് കണ്ടാല്‍ ആരാണ് അത്ഭുതപ്പെടാത്തത്. കപ്പിത്താനില്ലാത്ത കപ്പല്‍ – വൈമാനികനില്ലാത്ത വിമാനം – എന്നു പറഞ്ഞാല്‍ അതിന്റെ ഗതി എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നത് നേതാക്കന്മാര്‍ തമ്മില്‍ നടത്തുന്ന ഗ്രൂപ്പ് വടംവലിയുടെ വാര്‍ത്തകളിലൂടെയാണ്. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപ്പെടുവാനോ ജനഹൃദയങ്ങളെ സ്വാന്തനപ്പെടുത്തുവാനോ നേതാക്കന്മാര്‍ക്ക് കഴിയുന്നില്ല.
ഭാരതം അതിപുരാതനമായ ഹൈന്ദവ സംസ്‌കാരത്തിന്റെ തറവാടാണ്. ഋഷിസങ്കല്പം പുലരുന്ന മഹനീയ കാഴ്ചപ്പാടുള്ള ഒരു നാട്. ഇവിടെ മാതാ-പിതാ-ഗുരു-ദൈവം എന്ന മഹനീയമായ ദര്‍ശനമാണ് നിലനില്‍ക്കുന്നത്. പരസ്പരം സഹായിക്കുവാനും സ്‌നേഹിക്കുവാനും ബഹുമാനിക്കുവാനും കുടുംബ ബന്ധങ്ങള്‍ ആദര്‍ശപരമായി നിലനിര്‍ത്തുവാനും ഉതകുന്ന സന്ദേശങ്ങളാണ് നമ്മുടെ സംസ്‌കാരം നല്‍കുന്നത്. മാനവികതയും മതമൈത്രീബന്ധവും ഊട്ടിവളര്‍ത്തുന്ന അഖണ്ഡത നമ്മുടെ മുഖമുദ്രയാണ്. നമ്മുടെ രാജ്യത്ത് ദളിതര്‍ – പിന്നാക്കക്കാര്‍ – പട്ടിണിപ്പാവങ്ങള്‍ – മതന്യൂന പക്ഷങ്ങള്‍ – അങ്ങനെ പട്ടികവര്‍ഗ്ഗം – പട്ടികജാതി – ഗിരിവര്‍ഗ്ഗം തുടങ്ങി പല പല മേഖലകളിലായി ബഹുജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു. ഇവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്തുകൊണ്ട് തയ്യാറാകുന്നില്ല? നരേന്ദ്രമോദി സംവിധാനം ചെയ്യുന്ന ഭരണക്രമത്തില്‍ ഭാരതീയര്‍ എന്ന ദര്‍ശനം മാത്രമാണുള്ളത്. നമ്മള്‍ ഭാരതീയരാണ്. നമ്മുടെ രാജ്യം – നമ്മുടെ അഭിവൃത്തി – നമ്മുടെ രാഷ്ട്രം എന്ന വിവക്ഷകളില്‍ എല്ലാഭാരതീയരും തുല്യരാണ്. ഈ സന്ദേശമാണ് ജമ്മു കാശ്മീരിലും നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയത്. ഈ സന്ദേശം ലോകം മൊത്തം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തുവരികയാണ്. വിഘടന വാദികള്‍ക്കും ഭീകരപ്രവര്‍ത്തകര്‍ക്കും എതിരെ ഭാരതീയ ജനമനസ്സുകള്‍ ഒന്നിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പിയെ ഭാരതജനത വരവേറ്റത് അതുകൊണ്ടു തന്നെയാണ്. കോണ്‍ഗ്രസ്സും, കമ്മ്യൂണിസ്റ്റുകാരും ചില പ്രാദേശിക പാര്‍ട്ടികളും തട്ടികൂട്ടിയ ഐക്യമുന്നണിയെന്ന കൂട്ടായ്മയെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഒന്നിച്ചുനിന്നു പരാജയപ്പെടുത്തിയതും എന്തുകൊണ്ടെന്ന് ഓര്‍ക്കേണ്ടതുണ്ട്.
പുതിയ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നെത്തിയശേഷം ആദ്യത്തെ 100 ദിനപ്രവര്‍ത്തനങ്ങള്‍ ലോകം അത്ഭുതപൂര്‍വ്വം ദര്‍ശിക്കുകയാണ്. ഏഴ് പതിറ്റാണ്ടുകള്‍ ഭരണം നടത്തിയ മുന്‍സര്‍ക്കാരുകളുമായി താരതമ്യപഠനം നടത്തി നോക്കിയാല്‍ ഈ നൂറുദിനഭരണനേട്ടങ്ങള്‍ എന്തല്ലാമാണെന്ന് ബോധ്യമാകും. പ്രതിപക്ഷങ്ങള്‍ അത്ഭുതത്തോടും അസൂയയോടും കൂടി ഈ നേട്ടങ്ങളെ കാണുകയാണ്. ദേശീയ ഐക്യം – ദേശസുരക്ഷ, സാമൂഹ്യനീതി, സാമ്പത്തിക പുരോഗതി, സ്ത്രീശാക്തീകരണം, കര്‍ഷക സുരക്ഷ എന്നീ കാര്യങ്ങള്‍ പുതിയ സര്‍ക്കാര്‍ ആദ്യ സമ്മേളനത്തില്‍ കൊണ്ടുവരികയായിരുന്നു ഇത്. 281 മണിക്കൂര്‍ സമയം ഈക്കാലയളവില്‍ ഇതിനായി ചെലവിട്ടു. 36 ബില്ലുകള്‍ ഈ സമയത്ത് പാസ്സാക്കി. ഇതൊരു ചരിത്ര സംഭവമാണ്. രാജ്യസഭയില്‍ മാത്രം 32 ബില്ലുകള്‍ പാസ്സാക്കിയിരുന്നു. ഇരു സഭകളും ഒന്നിച്ച് 30 ബില്ലുകളും പാസ്സാക്കി. ഈ രാജ്യത്ത് ഒരു ഭരണമുണ്ടെന്ന് ലോകം മൊത്തം അഭിപ്രായപ്പെടുകയാണ്. ഭാരതം ഒരു നിയമത്തിന്‍ കീഴിലാണെന്ന് 2019 ആഗസ്റ്റ് 5-ാം തീയതി ഭരണഘടനയുടെ 370-ാം വകുപ്പ് 35എ വകുപ്പും നീക്കം ചെയ്തതിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു. ജമ്മുവിലേയും കാശ്മീരിലേയും ലഡാക്കിലേയും ജനങ്ങള്‍ക്ക് തുല്യപദവി ലഭ്യമാക്കുവാന്‍ ഇതാവശ്യമാണ്. അതുപോലെതന്നെ ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ നിവസിക്കുന്ന പിന്നാക്ക വിഭാഗങ്ങള്‍; ദളിതര്‍; ആദിവാസികള്‍; എന്നീ വിഭാഗങ്ങളുടെ പ്രതീക്ഷകള്‍ സഫലമാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട ചരിത്രപരമായ ഒരു തീരുമാനം സഹായിക്കും. കൂടാതെ മുസ്ലിം വനിതകളുടെ ജീവിത സുരക്ഷയും മുത്തലാഖ് അവസാനിപ്പിച്ചതും; സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്നതും ബി.ജെ.പി. ഭരണത്തിന്റെ ചരിത്രപരമായ നേട്ടങ്ങള്‍ തന്നെയാണ്. അതുപോലെ തന്നെ മറ്റൊരു സുപ്രധാന സംഭവം കുട്ടികളുടെ സംരക്ഷണം. കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുന്നതും മറ്റും അതികഠിനമായ ശിക്ഷകള്‍ നല്‍കുവാന്‍ പുതിയ ഭരണകൂടം ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭാരതത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധജലം എത്തിക്കുവാനുള്ള ജലശക്തി മന്ത്രാലയം – ജലശക്തി അഭിയാന്‍ എന്നിവകൊണ്ടുവന്നു. കൂടാതെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ജനങ്ങളുടെ ജീവന്‍ പന്താടി രസിക്കുന്ന കൊടുംഭീകരന്മാരേയും അവര്‍ക്ക് സംരക്ഷണം നല്‍കുന്ന ഏജന്‍സികളെയും രാജ്യദ്രോഹികളെയും പിടികൂടുവാന്‍ അതിശക്തമായ നിയമ ടപടികള്‍ കൊണ്ടുവന്നു. ഇന്നത്തെ ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബന്ധമാണ്.
ഗതാഗത രംഗം കാര്യക്ഷമമാക്കുവാനും; അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാനും നടപടികള്‍ ഉണ്ടാക്കി. ഭാരതത്തിലെ ദരിദ്രജനങ്ങള്‍ക്കായി അടിസ്ഥാനസൗകര്യമൊരുക്കുവന്‍ നൂറുലക്ഷം കോടിയിലധികം രൂപയാണ് നിക്ഷേപിക്കുവാന്‍ തീരുമാനം കൈക്കൊണ്ടത്. റെയില്‍ ഗതാഗത രംഗം സുഗമമാക്കുവാന്‍ 50 ലക്ഷം കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. കൂടാതെ കിസാന്‍ ഊര്‍ജ്ജ സുരക്ഷ – ഏവം ഉദ്ധാന്‍ – മഹാഭിയാന്‍ തുടങ്ങിയ പുതിയ സംരംഭങ്ങള്‍ ഭാരത ജനതയ്ക്ക് ജീവിതക്ലേശങ്ങള്‍ അകറ്റുവാന്‍ പര്യാപ്തമായവ തന്നെയാണ്. കേന്ദ്രത്തില്‍ പുതിയ ബിജെപി സര്‍ക്കാര്‍ ഭരണം തുടങ്ങി 100 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇത്രയും നേട്ടങ്ങള്‍ ഭാരതീയ ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്നു ഓര്‍ക്കണം. മുന്‍കാലങ്ങളില്‍ കേന്ദ്രഭരണം നടത്തി ലക്ഷം കോടികള്‍ കീശയില്‍ നിറച്ചിരുന്ന ഭരണക്കാര്‍ ഇന്ന് ബിജെപി ഭരണം കണ്ട് കൊഞ്ഞനം കുത്തുകയാണ്. നരേന്ദ്രമോദി അധികാരത്തില്‍ വന്നു 100 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നടപ്പാക്കിയ സംഗതികള്‍ ലോകം ഉറ്റുനോക്കുകയാണ്. അഴിമതി വീരന്മാരെ കണ്ടുപിടിച്ചു സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന സത്യം ഭീതിയോടുകൂടി നോക്കി നില്‍ക്കുന്ന പ്രതിപക്ഷം അടിസ്ഥാനരഹിതമായി പലതും പുലമ്പുകയാണ്. ഒരു നേതാവിനെപോലും കണ്ടെത്തുവാന്‍ കഴിയാത്ത വിധം തകര്‍ന്നു കഴിഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താല്‍ക്കാലിക അദ്ധ്യക്ഷ പദവിയില്‍ ഇരുന്നുകൊണ്ട് ശ്രീമതി സോണിയാഗാന്ധി ഇക്കവിഞ്ഞദിവസം ആരോപണം ഉന്നയിച്ചതു ”ബിജെപി ജനവിധിയെ ദുരുപയോഗം ചെയ്യുന്നു” യെന്നായിരുന്നു.
രാജ്യത്തെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുക; ജമ്മു-കാശ്മീരില്‍ സ്വാതന്ത്ര്യം കൊണ്ടുവരിക; ഭീകരവാഴ്ച തടയുക; കര്‍ഷകര്‍ക്ക് ആശ്വാസം എത്തിക്കുക; മുത്തലാഖ് നിരോധിക്കുക; കുട്ടികളോടുള്ള അതിക്രമം തടയുക; പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍യോജന പ്രധാനമന്ത്രി ലഘുവ്യാപാരി മന്‍ധന്‍യോജന – സ്വരോജ് ഗര്‍ എന്നി പെന്‍ഷന്‍ പദ്ധതികള്‍ രാജ്യത്തെ പാവങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ – രാജ്യമൊട്ടാകെ സ്ഥാപിക്കുന്ന 462 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ തുടങ്ങിയ രാജ്യനന്മയെ ലക്ഷ്യമിടുന്ന പദ്ധതികള്‍ കണ്ട് നടുങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ വെറുതെ അതുമിതും പുലമ്പുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ത്തന്നെ വാക്‌പോരു നടന്നു വരികയാണ്. ഈ സമയത്താണ് സോണിയാ ഗാന്ധിയുടെ ആരോപണം വന്നിരിക്കുന്നത്. ”മോദി സര്‍ക്കാരിനു കീഴില്‍ ജനാധിപത്യം ഭീഷണി നേരിടുന്നു” എന്നാണ് മാഡത്തിന്റെ മറ്റൊരാരോപണം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ ജനങ്ങളോട് കടമ നിറവേറ്റുന്നുയെന്ന സത്യം മാഡം കാണുന്നില്ലേ? അധികാരത്തിലെത്തി നൂറ് ദിവസങ്ങള്‍കൊണ്ട് ചരിത്രത്തില്‍ രേഖപ്പെടുത്തുന്നവിധം ജനങ്ങള്‍ക്ക് ഗുണകരമായ നിരവധി നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ട് ഇത്രയും ബില്ലുകള്‍ പാസ്സാക്കിയത് മാഡം കാണാതെ പോയതു പരിഹാസ്യമായിരിക്കുന്നു. ഇക്കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും പ്രധാനമന്ത്രി സ്ഥാനം പുത്രന് ലഭിക്കുമെന്നും സ്വപ്നം കണ്ടിരുന്ന ശ്രീമതി സോണിയാഗാന്ധി കോണ്‍ഗ്രസ്സിന്റെ നിലവിലുള്ള പ്രവര്‍ത്തനങ്ങളും നേതാക്കന്മാരുടെ പേരില്‍ സി.ബി.ഐ എടുത്തിരിക്കുന്ന അഴിമതിക്കേസ്സുകളുടെ കാര്യങ്ങളും പഠിക്കാത്തതു എന്തുകൊണ്ടാണ്?
ഒരു സംസ്ഥാനത്തും, കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തനത്തിന് ജനാധിപത്യപരമായി തിരഞ്ഞെടുപ്പു നടത്തി സ്ഥാനങ്ങള്‍ നല്‍കുവാന്‍ പോലും കഴിയാത്ത സംഘടനയുടെ പേരില്‍ ഊറ്റം കൊള്ളുന്ന മാഡം ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ എന്തു അര്‍ത്ഥമാണുള്ളത്? ഭാരതത്തിലെ പാവപ്പെട്ട ജനങ്ങളുടെ ദൈനംദിന ജീവിത പ്രാരാബ്ധങ്ങളില്‍ ഇടപെട്ട് അവര്‍ക്കുവേണ്ടി എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ നേതാക്കന്മാര്‍ തയ്യാറാകണമെന്നു നിര്‍ദ്ദേശിക്കണം. അല്ലാതെ റോഡ് ഷോ നടത്തിയാല്‍ ജനം വോട്ടു നല്‍കില്ല.