ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പറുദീസ എന്നറിയപ്പെടുന്ന അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച്, ചൗതക്വ ഇന്‍സ്റ്റിട്യൂട്ട് സഘടിപ്പിച്ച ഒരു സാംസക്ക്ാരികസമ്മേളനത്തില്‍ സംസാരിക്കാനൊരുങ്ങവേ, പൊടുന്നനെ വേദിയിലേക്ക് കടന്നുവന്ന, ന്യൂ ജഴ്‌സി സ്വദേശിയും ലബനീസ് വംശജനുമായ ഹാദി മാറ്റര്‍ എന്ന 24 കാരനായ ഇസ്ലാമികഭീകരന്റെ കുത്തേറ്റ് ബുക്കര്‍ പ്രൈസ് ജേതാവായ സല്‍മാന്‍ റുഷ്ദി മാരകമായ പരിക്കുകളോടെ ആശുപത്രിയിലായി . വയറിനും കഴുത്തിനും കുത്തേറ്റ റുഷ്ദി അതിനെത്തുടര്‍ന്ന്, പെന്‍സില്‍വാനിയയിലെ എറീ അശുപത്രിയിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടത്.
‘സാത്താനിക്ക് വേഴ്‌സസ്’ എന്ന തന്റെ പുസ്തകത്തിലൂടെ അളവറ്റ പ്രസിദ്ധിയും ഇസ്ലാമിക മതമൗലികവാദികളുടെ വിരോധവും സമ്പാദിച്ച സല്‍മാന്‍ റുഷ്ദി, 1947 ജൂണ്‍ മാസം പത്തൊമ്പതിന് ബോംബെയിലാണ് ജനിച്ചത്. ഉന്നതതവിദ്യാഭ്യാസത്തിനുവേണ്ടി ഇംഗ്ലണ്ടിലേക്കു യാത്രയായ അദ്ദേഹം വിദ്യാഭ്യാസകാലത്തിനുശേഷം ബ്രിട്ടീഷ് പൗരത്വമെടുത്ത് പൗരനായി അവിടത്തന്നെ ജീവിതം തുടര്‍ന്നു. ഇടയ്ക്ക്, അതായത് 1968-ല്‍, പാകിസ്ഥാനിലേക്ക് കുടുംബത്തോടെ കുടിയേറിയെങ്കിലും അവിടത്തെ ചിട്ടവട്ടങ്ങളോട് പൊരുത്തപ്പെടാനാവാതെ വീണ്ടും ഇംഗ്ലണ്ടിലേക്കുതന്നെ മടങ്ങുകയാണുണ്ടായത്, അദ്ദേഹം. പിന്നീട്, അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് റുഷ്ദി 2016-ല്‍, ആ മണ്ണിലേക്ക് ചേക്കേറി. ഈസറ്റ്, വെസ്റ്റ് (1994), മൂര്‍സ് ലാസ്റ്റ് സൈ(1995), ദ ഗ്രൗണ്ട് ബെനീത്ത് ഹെര്‍ ഫീറ്റ്(1999), ഫ്യൂറി(2001), ഷാലിമാര്‍ ദ ക്ലൗണ്‍(2005), ദ എന്‍ചാട്രസ് ഓഫ് ഫ്ളോറന്‍സ്(2008), ടു യേഴ്‌സ് എയ്റ്റ് മന്ത്‌സ് ആന്റ് ട്വന്റി എയ്റ്റ് നൈറ്റ്‌സ്(2015), ദ ഗോള്‍ഡന്‍ ഹൗസ്(2017), ക്വിക്‌സോട്ട്(2019), മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രണ്‍(1981), സാത്താനിക്ക് വേഴ്‌സസ്(1988) തുടങ്ങി 14 നോവലുകളുടെ രചയിതാവായ അദ്ദേഹത്തിന്റെ ‘സാത്താനിക് വേഴ്‌സസ്’ എന്ന രചനയാണ് ഇസ്ലാമിക മതമൗലികവാദികളെ ചൊടിപ്പിച്ചത്. ഭീകരവാദികളുടെ കണ്ണില്‍ പെടാതിരിക്കാന്‍ നീണ്ട ഒമ്പതു വര്‍ഷക്കാലം ഒളിത്താവളങ്ങളില്‍ രഹസ്യജീവിതം നയിക്കേണ്ടി വന്നു, റുഷ്ദിക്ക്.
1988, സെപ്റ്റമ്പര്‍ മാസം 26-ാം തിയതിയാണ് ‘സാത്താനിക് വേഴ്‌സസ്’ വെളിച്ചം കണ്ടത്. പുസ്തകം പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. അതിലെ ഉള്ളടക്കം ലോകത്തിലെ വിവിധഭാഗങ്ങളില്‍ ചോര ചിന്താന്‍ കാരണമായി. പരിഭാഷകരില്‍ പലര്‍ ആക്രമണവിധേയരായി. 1991-ല്‍, ജാപ്പനീസ് ഭാഷയിലേക്ക് പ്രസ്തുത പുസ്തകം പരിഭാഷപ്പെടുത്തിയതിന്റെ വിലയായി ഹിതോഷി ഇഗരാക്ഷി സ്വന്തം ജീവന്‍ പകരം കൊടുക്കേണ്ടി വന്നു. പുസ്തകപ്രസാധകരായ ‘വൈക്കിങ്ങ് ലണ്ട’ന്റെ ഓഫീസ് ആക്രമിക്കപ്പെട്ടു. ഇറ്റാലിയന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി, ‘സാത്താനിക വചനങ്ങള്‍’ വായനക്കാരിലേക്കെത്തിച്ച ഇത്തോറെ കൊപ്രിയോളയ്ക്കും കത്തിക്കുത്തേല്‌ക്കേണ്ടി വന്നെങ്കിലും ജീവാപായമുണ്ടാവാതെ അദ്ദേഹം രക്ഷപ്പെട്ടു. വില്യം നൈഗാര്‍ഡ് എന്ന നോര്‍വീജിയന്‍ പരിഭാഷകനോട്, 1993-ല്‍, തീ തുപ്പുന്ന തോക്കുകൊണ്ടാണ് മതഭ്രാന്ത•ാര്‍ മറുപടി പറഞ്ഞത്. പക്ഷേ, വെടിയുണ്ടയുടെ ദംശനമേറ്റ അദ്ദേഹത്തിന് വിധി ജീവന്‍ നീട്ടി നല്കുകയാണുണ്ടായത്. മുംബെയില്‍ മാത്രം അന്ന് 12 പേര്‍ മരിച്ചുവീണു. തുടര്‍ന്ന് ഭാരതത്തില്‍ ‘സാത്താനിക് വേഴ്‌സസി’-ന് വിലക്കേര്‍പ്പെടുത്തി. ലോകത്താദ്യമായി റുഷ്ദിയുടെ ‘സാത്താനിക് വേഴ്‌സസി’-ന് വിലക്കേര്‍പ്പെടുത്തുന്നത് നമ്മുടെ ഇന്ത്യയായിരുന്നു. (എന്നാല്‍, ഭാരതമടക്കമുള്ള, ലോകത്തിലെ ഭൂരിപക്ഷ രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിട്ടും ഒരു വൈരുദ്ധ്യംപോലെ, പിന്നീട് ‘വിറ്റ്ബ്രഡ് പുരസ്‌കാര’ത്തിന് ഈ പുസ്തകം അര്‍ഹമാവുന്നതാണ് ലോകം കണ്ടത്.)
സുന്നികളാല്‍ നിരന്തരം വേട്ടയാടപ്പെടുന്ന ഷിയാവിഭാഗക്കാരുടെ അധീനതയിലുള്ള ഇറാന്റെ അന്നത്തെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമെയ്‌നി റുഷ്ദിയെ വധിക്കാന്‍ ഫത്‌വ പുറപ്പെടുവിച്ചു. അങ്ങനെ ചെയ്യുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ സമ്മാനമുണ്ടാവുമെന്നും അദ്ദേഹം ലോകത്തെ അറിയിച്ചു. ഇറാനിലെ ബ്രിട്ടീഷ് സ്ഥാനപതി കാര്യാലയം ഇറാനിലുള്ള മതമൗലികവാദികള്‍ ആക്രമണവിധേയമാക്കി.
2007-ല്‍, മതഭ്രാന്തന്മാരാല്‍ വമ്പിച്ച അസംതൃപ്തിയ്ക്ക് കാരണമുണ്ടാക്കിക്കൊണ്ട് ബ്രിട്ടണ്‍, റുഷ്ദിയ്ക്ക് ‘സര്‍’ പട്ടം നല്കി ആദരിച്ചു. ഇറാനിലും പാകിസ്താനിലുമെല്ലാം അക്രമാസക്തരായ മതവിശ്വാസികള്‍ തെരുവുകളില്‍ ഇറങ്ങി അന്ന് അക്രമത്തിന്റെ ഭാഷയില്‍ ബ്രിട്ടനോട് പ്രതികരിച്ചു. ‘പ്രണയദിനത്തില്‍ തനിക്കു കിട്ടിക്കൊണ്ടിരിക്കുന്ന പ്രേമലേഖനങ്ങളാണ് ഈദൃശങ്ങളായ വധഭീഷണികള്‍’ എന്നാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങളോട് റുഷ്ദി പ്രതികരിച്ചത്.
1989-ല്‍, ഖൊമേനിയുടെ മരണശേഷം, പിന്നെയും നീണ്ട ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് റുഷ്ദിയുടെ ജീവനെടുക്കാനുള്ള ഉത്തരവ് ഇറാന്‍ പിന്‍വലിക്കുന്നത്. അതോടെ തന്റെ ഒളിവുജീവിതമവസാനിപ്പിച്ച് റുഷ്ദി പുറത്തു വന്നു. ഒളിവുകാലത്ത് മാനസികമായും ശാരീരികമായും താനനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍, 2012-ല്‍, ‘ജോസഫ് ആന്റണ്‍: എ മെമിയര്‍’ എന്ന തൂലികാനാമത്തില്‍ റുഷ്ദി പുറത്തിറക്കി. (തന്റെ ഇഷ്ട എഴുത്തുകാരായ ജോസഫ് കോണ്‍റാഡിന്റെയും ആന്റണ്‍ ചെഖോവിന്റെയും പേരുകളിലെ ആദ്യഭാഗങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു പേര് മെനഞ്ഞെടുത്തത്.)
ഒളിവുജീവിതമവസാനിപ്പിച്ച റുഷ്ദി, പിന്നീട് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ശക്തനായ വക്താവായി പൊതുവേദികളില്‍ തിളങ്ങി. ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ കാവലാളുകള്‍ ആയ ‘പെന്‍ അമേരിക്ക’ എന്ന സംഘടനയുടെ പ്രസിഡണ്ടായി റുഷ്ദി അവരോധിതനായി. ഫ്രഞ്ച് ആക്ഷേപഹാസ്യവാരികയായ ‘ഷാര്‍ലി എബ്‌ദോ’ ഇസ്ലാമിക മതമൗലികവാദികളാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ശക്തമായ ഭാഷയിലാണ് റുഷ്ദി ആ ഉദ്യമത്തെ അപലപിച്ചത്. മതത്തിനതീതമായി മനുഷ്യനെയും മനുഷ്യത്വത്തെയും നില നിര്‍ത്താനുള്ള തന്റെ പോരാട്ടം തുടരുന്നതിനിടയിലാണ് ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിട്യൂട്ട് സഘടിപ്പിച്ച ഒരു സാംസക്ക്ാരികസമ്മേളനത്തില്‍ സംസാരിക്കാനൊരുങ്ങവേ, അദ്ദേഹത്തിന് കുത്തേല്ക്കുന്നത്.
എന്താണ് യഥാര്‍ത്ഥത്തില്‍ സാത്താനികവചനങ്ങള്‍? സാത്താനികവചനങ്ങളുടെ കാര്യം വരുമ്പോള്‍ വിദ്യാഭ്യാസമുള്ള മുസ്ലീങ്ങള്‍പോലും ഇത്രമേല്‍ ക്ഷോഭിക്കന്നത് എന്തിനാണ്? കാരണമുണ്ട്. മുഹമ്മദിന്റെ കാലം തൊട്ടുതന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ള, സാത്താന്റെ സ്വാധീനത്തില്‍ വഴിതെറ്റിക്കപ്പെട്ടതെന്ന് മുഹമ്മദുതന്നെ സമ്മതിച്ച, അല്ലെങ്കില്‍ സമ്മതിക്കേണ്ടി വന്ന ആയത്താണത്. (ആയത്ത് എന്നാല്‍ വെളിപാട് എന്നാണര്‍ത്ഥം).
ഖുര്‍ ആനിലെ ‘നജ്മ്’ എന്ന 53-ാം അദ്ധ്യായത്തിലെ 19 മുതല്‍ 22 വരെയുള്ള വചനങ്ങളാണ് ‘സാത്താനിക വചനങ്ങള്‍’ എന്ന് വിശേഷിക്കപ്പെടുന്നത്. ആ ആയത്തുകള്‍ ഇങ്ങനെയാണ്:
19. ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
20. വേറെ മൂന്നാമതായുള്ള മനാത്തയെപ്പറ്റിയും
21. (സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണോ?
22. എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍തന്നെ.
എല്ലാവര്‍ക്കും ആശ്രയമായിട്ടുള്ള അല്ലാഹു ആര്‍ക്കും ജന്മം നല്കിയിട്ടില്ലെന്നും അവന്‍ ആരുടെയും സന്തതിയല്ലെന്നും (‘അല്ലാഹു സമദ്, ലം വലദ്, വലം യൂനദ്) ഖുറാനിലെ 112-ാം അധ്യായത്തില്‍ത്തന്നെ വെളിപാടിറക്കിയ അല്ലാഹു, ലാത്ത, മനാത്ത, ഉസ്സ എന്നീ പെണ്‍മക്കളെ മാത്രം തനിക്ക് നല്കിയതിന്റെ പേരില്‍ വിലപിക്കുന്നതിനെ പരാമര്‍ശിച്ചാണ് അക്കാലത്ത് പരക്കെ വിമര്‍ശനങ്ങളുയര്‍ന്നത്. പൊറുതിമുട്ടിയ മുഹമ്മദ്, ഒടുവില്‍ അത് ജിബ്രീല്‍ തരുന്ന ആയത്ത് എന്ന വ്യാജേന സാത്താന്‍ തന്നെ പറ്റിച്ചതാണ് എന്ന് പറഞ്ഞുകൊണ്ട് ഖേദപ്രകടനം നടത്തുകയാണുണ്ടായത്.
മതനിന്ദയുടെ കാരണം പറഞ്ഞുകൊണ്ട് അരങ്ങേറിയ ആക്രമണങ്ങളില്‍, 1986 മുതല്‍ 2007 വരെ യുള്ള കണക്കനുസരിച്ച്, 26 ശതമാനം അഹമ്മദീയ വിഭാഗത്തിനെതിരെയും 21 ശതമാനം കൃസ്ത്യാനികള്‍ക്കെതിരെയും ആണ് അരങ്ങേറിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ‘വേള്‍ഡ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്’ എന്ന സംഘടന 2015-ല്‍ പുറത്തുവിട്ട കണക്കനുസരിച്ച്, മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ മാത്രം കൊല്ലപ്പെട്ടത് അറുപതു പേരാണ്. 19 പേര്‍ക്ക് കോടതിയിലൂടെ ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങേണ്ടതായും വന്നിട്ടുണ്ട്.
ഫര്‍സാന പര്‍വീണ്‍ എന്ന യുവതിയെ, മറ്റൊരു മതത്തില്‍ പെട്ട ആളെ വിവാഹം കഴിച്ച കുറ്റത്തിനായിരുന്നുവല്ലൊ ലാഹോര്‍ കോടതിയുടെ ഉമ്മറക്കോലായില്‍ വെച്ച് മതഭ്രാന്തന്മാര്‍ അതിക്രൂരമായി കല്ലെറിഞ്ഞു കൊലപ്പെടുത്തിയത്. അപ്പോള്‍, മൂന്നുമാസം ഗര്‍ഭിണിയായിരുന്നു നിഷ്‌ക്കരുണം കൊല്ലപ്പെട്ട ഈ യുവതി എന്നോര്‍ക്കണം.
മതനിന്ദാക്കുറ്റമാരോപിച്ച് പാകിസ്താന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ച, പാകിസ്താനിലെ പഞ്ചാബിലുള്ള ഷെയ്ക്കപുര ജില്ലയിലെ അസിയ നോറിന്‍ എന്ന കൃസ്ത്യന്‍ യുവതിയുടെ കഥ ആര്‍ക്കും നെടുക്കത്തോടെ മാത്രമേ ഓര്‍ക്കാന്‍ സാധിക്കുകയുള്ളു. അസിയ ബീബി എന്നു വിളിപ്പേരിലായിരുന്നു, നോറിന്‍ ചുറ്റുവട്ടങ്ങളില്‍ അറിയപ്പെട്ടിരുന്നത്. (പാകിസ്താനില്‍, പീഡനത്തില്‍നിന്ന് രക്ഷപ്പെടാനായി ആസിയ, ആമിന, ആയിഷ തുടങ്ങിയ പേരുകള്‍ ഹിന്ദുക്കളും കൃസ്ത്യാനികളുമായ സ്ത്രീകള്‍ ഉപയോഗിക്കാറുള്ളത് സുവിദിതമായ വസ്തുതയാണല്ലൊ). മുസ്ലീങ്ങള്‍ വെള്ളം കുടിക്കാനുപയോഗിക്കുന്ന അതേ പാത്രംതന്നെ കൃസ്ത്യാനിയായ നോറിനും വെള്ളം കുടിക്കാനുപയോഗിച്ചു എന്ന കുറ്റത്തിനാണ് അവരെ, ചുറ്റിലും താമസിച്ചിരുന്ന മുസ്ലീങ്ങള്‍ ദേഹോപദ്രവമേല്പിക്കാന്‍ തുടങ്ങുന്നത്. പീഡനങ്ങള്‍ നിര്‍ത്തണമെങ്കില്‍ കൃസ്തുമതമുപേക്ഷിച്ച് ഇസ്ലാമതത്തിന്റെ വിശുദ്ധസരണിയിലേക്ക് കടന്നുവരാന്‍ അവര്‍ നോറെിനെ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. പൊറുതിമുട്ടിയ നൊറിന്റെ പ്രതികരണം, അവരെ കൊണ്ടുചെന്നെത്തിച്ചത് പ്രവാചകനിന്ദയോട് ഒട്ടും മയമില്ലാതെ പ്രതികരിക്കുന്ന പാകിസ്താന്‍ ന്യായാസനങ്ങളുടെ അകത്തളങ്ങളിലായിരുന്നു: ‘ഞാന്‍ മനുഷ്യരാശിയുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരണമേറ്റു വാങ്ങിയ യേശുവിന്റെ മതത്തില്‍ വിശ്വസിക്കുന്നു. നിങ്ങളുടെ മതസ്ഥാപകനായ മുഹമ്മദ് മനുഷ്യരാശിക്കു വേണ്ടി എന്താണ് ചെയ്തത്’ എന്ന ചോദ്യം പ്രവാചകനിന്ദയായി വളച്ചൊടിച്ചുകൊണ്ടാണ് അവരെ മതമൗലികവാദികള്‍ കോടതിയിലേക്ക് വലിച്ചിഴച്ചത്.
സിയാ ഉള്‍ ഹക്കിന്റെ കാലത്ത് ശിക്ഷാനിയത്തില്‍ ചേര്‍ക്കപ്പെട്ട, മതനിന്ദയ്ക്കുള്ള 295-ഇ വകുപ്പു പ്രകാരമാണ് നൊറിന്‍ അന്ന് ശിക്ഷിക്കപ്പെട്ടത്. 2018-ല്‍ ഭാഗ്യവശാല്‍, തെളിവുകളില്ലെന്ന കാരണം കാണിച്ച് കുറ്റവിമുക്തയാക്കപ്പെട്ട നൊറിന്‍, ജീവനുംകൊണ്ട് കാനഡയിലേക്ക് രക്ഷപ്പെടുകയാണല്ലൊ ഉണ്ടായത്.
ഹമീദ് മീര്‍ എന്ന ടി വി അവതാരകന്‍ മതതീവ്രവാദികളാല്‍ മാരകമായി ആക്രമിക്കപ്പെട്ടത് 2014-ലാണ്. റാസാ റൂമി, കമ്രാന്‍ ഷാഹി എന്നീ കോളമെഴുത്തുകാരെയും മതനിന്ദയുടെ പേരും പറഞ്ഞ് അവര്‍ പരസ്യമായി മര്‍ദ്ദിച്ചു. സൂഫി ഗായകനായിരുന്ന അംജത് സബരി ലാഹോറിന്റെ ചോരകൊണ്ട് മണ്ണിന് നിറം പിടിപ്പിച്ചപ്പോള്‍, ഭാരതീയമായ അധ്യാത്മികതയുടെ പരിവേഷം ഇസ്ലാമിലേക്ക് സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള വ്യക്തമായ സന്ദേശം നല്കിയ സംതൃപ്തി ആഘോഷിക്കുകയായിരുന്നു, അവിടത്തെ മതമൗലികവാദികള്‍.
പാകിസ്താനില്‍, മതനിന്ദ ആരോപിച്ച് മതമൗലികവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയ ശ്രീലങ്കന്‍ സ്വദേശിയായ പ്രിയന്തകുമാരയുടെതാണ് മറ്റൊരു കരള്‍ നടുക്കുന്ന കഥ! കഴിഞ്ഞ പതിനൊന്നു വര്‍ഷ കാലമായി പാകിസ്താനിലെ പഞ്ചാബിലുള്ള ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രിയന്ത. അദ്ദേഹത്തിന്റെ വരുമാനം മാത്രം ആശ്രയിച്ചാണ് ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം നാള്‍ പുലര്‍ത്തിയിരുന്നത്. മതനിന്ദ ആരോപിച്ച് മതവെറിയരായ ‘തെഹ്രീക് എ ലബ്ബായിക് പാകിസ്താന്‍’ എന്ന തീവ്രവാദികളുടെ സംഘടനയിലെ കിരാതര്‍ തെരുവിലിട്ടു കത്തിച്ചു കൊല്ലുമ്പോള്‍ ശ്രീലങ്കയിലെ ഒരു നിര്‍ദ്ധനകുടുംബംകൂടി അനാഥമാവുകയായിരുന്നു.
2016-ല്‍, സാമൂഹികമാധ്യമങ്ങളില്‍ മതനിന്ദ നടത്തിയെന്നാരോപിച്ച്, ബംഗ്ലാദേശില്‍ ക്ഷേത്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായത് ആരും മറന്നിട്ടുണ്ടാവില്ല. പതിനഞ്ചോളം ക്ഷേത്രങ്ങളാണ് ബംഗ്ലാദേശില്‍ അന്ന് മതതീവ്രവാദികള്‍ നിലം പൊത്തിച്ചത്. നിരവധി ഹിന്ദു സന്യാസിമാര്‍ ആക്രമണത്തിന് വിധേയരായി. ബ്രഹ്‌മബരിയ ജില്ലയിലെ നസീര്‍ നഗറിലാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്.
ഫേസ്ബുക്കില്‍ മതനിന്ദ നടത്തിയതിന്റെ പേരില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് മതച്ചൊരുക്കു തലയ്ക്കുപിടിച്ച ‘അഹ്ലെ സുന്നത്ത് വല്‍ ജമായത്ത്’ എന്ന സംഘടനയിലെ ചില പ്രവര്‍ത്തകര്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ വീടുകള്‍ കൊള്ളയടിക്കുകയും ആക്രമണമഴിച്ചുവിടുകയും ചെയ്തതും അക്കാലത്തുതന്നെയാണ്. ‘ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി’യുടെ വിദ്യാര്‍ത്ഥി സംഘടനയായ ‘ഛാത്ര ശിബിര്‍’ എന്ന കൂട്ടായ്മയിലെ വിദ്യാര്‍ത്ഥികളും ഈ ആക്രമണകാരികള്‍ക്ക് കൂട്ടായി അന്ന് വിനാശവേലകളില്‍ വ്യാപൃതരായിരുന്നു.
അഭിഷേക് മുഖര്‍ജിയെന്ന യുക്തിവാദിയായ ബ്ലോഗറെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കായുടെ തെരുവിലിട്ട് മതനിന്ദ ആരോപിച്ചുകൊണ്ട് കഴുത്തറുത്തു കൊന്നത് എട്ടു വര്‍ഷം മുമ്പായിരുന്നു.
മൂവാറ്റുപുഴയിലെ നിര്‍മ്മല കോളേജിനടുത്തു വച്ച്, ന്യൂമാന്‍ കോളെജിലെ അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ വലതുകൈപ്പത്തി കോടാലികൊണ്ട് നിര്‍ദ്ദയം വെട്ടിമാറ്റിയതും മതനിന്ദയാരോപിച്ചുകൊണ്ടുതന്നെയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രഭൃതികളുടെ വിവേകശൂന്യരായ പ്രവര്‍ത്തകരാണ്, ജോസഫ് മാഷ് തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ പ്രവാചകനിന്ദയുടെ ലാഞ്ഛനയുണ്ടെന്നാരോപിച്ച് ഒട്ടും ചഞ്ചളിപ്പില്ലാതെ, മനസ്സാക്ഷിക്കു നിരക്കാത്ത ഈ ഹീനകൃത്യം അരങ്ങേറ്റിയത്. കുഞ്ഞുണ്ണിക്കര എം കെ നാസര്‍, അശമന്നൂര്‍ സവാദ്, പിന്നീട് വിദേശത്തേക്ക് രക്ഷപ്പെട്ട നാസര്‍ തുടങ്ങിയവരായിരുന്നു ഈ ക്രൂരകൃത്യത്തിന്റെ സൂത്രധാരര്‍.
മുഹമ്മദ് നബിയെക്കുറിച്ച് വിവാദപരമായ പരാമര്‍ശം നടത്തിയെന്ന അരോപണങ്ങളെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട, ബി ജെ പി വക്താവായിരുന്ന നൂപുര്‍ ശര്‍മ്മയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പിന്തുണയറിയിച്ച ജയ്പൂരിലെ കന്നയ്യലാല്‍ എന്ന പാവപ്പെട്ട ഒരു തയ്യല്‍ക്കാരനെ, ഇറച്ചി വെട്ടുന്ന കത്തികൊണ്ട് അതിക്രൂരമായി കഴുത്തറുത്തു കൊന്നത് ഈയടുത്ത കാലത്തായിരുന്നുവല്ലൊ. വസ്ത്രങ്ങള്‍ക്ക് അളവു നല്കാനെന്ന വ്യാജേന കന്നയ്യയുടെ കടയിലെത്തിയ കൊലയാളികള്‍, ‘ഈ കൊലപാതകത്തില്‍ അഭിമാനിക്കുന്നു’-വെന്നും ‘ഇത് നരേന്ദ്രമോദിക്കുള്ള മുന്നറിയിപ്പാ’ണെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ വീഡിയോവിലൂടെ പ്രചരിപ്പിച്ചു.
‘പ്രവാചകന്‍ മുഹമ്മദ് നബി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ലോകമെമ്പാടുമുള്ള മുസ്ലീം തീവ്രവാദികളുടെ മതഭ്രാന്തുകണ്ട് ഞെട്ടിയേനെ’ എന്നാണ് ഈ കൊടുംക്രൂരതയോടു പ്രതികരിച്ചുകൊണ്ട് ബംഗ്ലാദേശ് എഴുത്തുകാരിയായ തസ്ലീമ നസ്രീന്‍ അന്ന് പ്രതികരിച്ചത്. ‘ലൊജ്ജ’ എന്ന തന്റെ നോവലിന്റെ രചനയ്ക്കുശേഷം മതനിന്ദ ആരോപിക്കപ്പെട്ട്, 1994-ല്‍, മതമൗലികവാദികളാല്‍ സ്വന്തം ജന്മദേശത്തു നിന്നു തുരത്തിയോടിക്കപ്പെട്ട പുരോമനചിന്താഗതിയുള്ള മെഡിക്കല്‍ ഡോക്ടറാണല്ലൊ തസ്ലീമ നസ്രിനും. 20 വര്‍ഷമായി യു എസ്സിലും യൂറോപ്പിലും ഭാരതത്തിലുമൊക്കെയായി മാറി മാറി കാലം കഴിച്ച അവര്‍, സ്വീഡിഷ് പൗരത്വം സ്വീകരിച്ച് അവിടത്തെ പൗരയായി തുടരുകയാണിപ്പോള്‍. 2004-ല്‍, അവര്‍ക്ക് ഇന്ത്യ താമസം അനുവദിച്ചിരുന്നെങ്കിലും ഇസ്ലാമിസ്റ്റുകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഭാരതം നിലപാടു മാറ്റുകയാണുണ്ടായത്.
ഫ്രാന്‍സില്‍, പ്രവാചകന്റെ കാര്‍ട്ടുണ്‍ പ്രസിദ്ധികരിച്ച ‘കുറ്റ’ത്തിന് ആക്രമണവീധേയമായ ‘ഷാര്‍ലി ഹെബ്‌ദോ’, എന്ന ആക്ഷേപഹാസ്യ വാരിക, മുഖ്യ പത്രാധിപര്‍, സ്റ്റീഫണ്‍ ചാര്‍പോണിയറും കാര്‍ട്ടൂണിസ്റ്റുകളായ ജോര്‍ജ് വോളിന്‍സ്‌കി, ഴാങ്ങ് കോബറ്റ് അക കാബു, ടിഗ്നസ് എന്നിവരും അടങ്ങുന്ന 12 പേരുടെ ജീവനുകളാണ് പ്രസ്തുത കൃത്യത്തിന് പകരം കൊടുക്കേണ്ടി വന്നത്. ‘പ്രബുദ്ധരുടെ പറുദീസ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ സംസ്ഥാനമായ കേരളത്തിലെ, ഏറെ പ്രചാരവും പഴക്കവും സ്വാതന്ത്ര്യസമരപങ്കാളിത്തചരിത്രവുമെല്ലാമുള്ള ഒരു പത്രത്തിന് നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് പരസ്യമായി മാപ്പു പറയേണ്ടിവന്നതും മതനിന്ദക്കുറ്റത്തിനുതന്നെയാണല്ലൊ.
അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് പാഠമെടുക്കുമ്പോള്‍, ‘ഷാര്‍ലി ഹെബ്‌ദോ’യില്‍ പ്രസിദ്ധീകരിക്കപ്പെട്ട മുഹമ്മദിന്റെ കാര്‍ട്ടൂണുപയോഗിച്ചു എന്ന കുറ്റത്തിനാണ് ഫ്രഞ്ച് അധ്യാപകന്‍, സാമുവല്‍ പാറ്റിയുടെ തല വെട്ടി മാറ്റപ്പെട്ടത്. റഷ്യന്‍ വംശജനെന്നു കരുതപ്പെടുന്ന പ്രതി പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയാണുണ്ടായത്. അദ്ധ്യാപകനെ ഒറ്റിക്കൊടുത്തതാകട്ടെ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയും!
നൈജീരിയയിലെ സോകോട്ടോയിലും നടന്നു സമാനമായ ഒരു സംഭവം. ഷെഹു ഷാഗിരി കോളേജിലെ വിദ്യാര്‍ത്ഥിനി ദെബോറെ യുക്കുബുവിനെയാണ് അവിടെ മതനിന്ദക്കുറ്റമാരോപിച്ച്, അതുവരെ തൊട്ടുരുമ്മി അടുത്തിരുന്ന് ‘സ്‌നേഹം’ പങ്കിട്ടിരുന്ന മുസ്ലീം സഹപാഠികള്‍, ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുകൂവിക്കൊണ്ട് കല്ലെറിഞ്ഞു കൊന്നത്. എന്നിട്ടും അരിശം തീരാതെ അവര്‍ യുക്കുബുവിന്റെ മൃതശരീരം തെരുവിലിട്ട് കത്തിച്ചു ചാമ്പലാക്കി. കരള്‍ നടുക്കുന്ന ഈ പാതകത്തിന്റെ വീഡിയോദൃശ്യങ്ങളെടുത്ത് പിന്നീട് അവര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തന്റെ വാട്ട്‌സാപ്പ് കൂട്ടായ്മയില്‍, മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം കൂട്ടുകാരുമായി പങ്കു വെച്ചു എന്നുള്ളതായിരുന്നു യുക്കുബു ചെയ്ത പിഴ!
ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല, മതനിന്ദയുടെ പേരില്‍ അരങ്ങേറുന്ന ഈദൃശങ്ങളായ അരുംകൊലകള്‍ എന്നുള്ളതാണ്, ‘രംഗീല റസൗല്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മഹാശയ രാജ്പാല്‍ എന്ന എഴുത്തുകാരനെ ഇലമുദ്ദീന്‍ എന്ന വെറും പത്തൊമ്പതു വയസ്സു മാത്രം പ്രായമുള്ള ഒരു മുസ്ലീം ബാലന്‍, 1927 സെപ്റ്റമ്പര്‍ മാസത്തില്‍, പട്ടാപ്പകല്‍ ജനമദ്ധ്യത്തില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവം വിളിച്ചു ചൊല്ലുന്നത്. അവിടെയും പ്രശ്‌നം പ്രവാചകനിന്ദതന്നെയായിരുന്നു. അന്ന് ശിക്ഷിക്കപ്പെട്ട കൊലപാതകിയ്ക്കു വേണ്ടി കണ്ണീരൊഴുക്കാനും പ്രാര്‍ത്ഥിക്കാനും കൂടിയവരില്‍, ‘സാരേ ജഹാം സേ അച്ചാ’യുടെ രചയിതാവായ മുഹമ്മദ് ഇക്ബാല്‍ അടക്കമുള്ള പല മുസ്ലീം പൗരപ്രമുഖരുമുണ്ടായിരുന്നു!
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ലോകമെമ്പാടും രാജ്യഭേദങ്ങളില്ലാതെ അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്ന വസ്തുത വിശകലനം ചെയ്യുമ്പോള്‍ വെളിപ്പെടുന്ന സുതാര്യമായ ഒരു വസ്തുതയുണ്ട്. വകതിരിവുറയ്ക്കാത്ത പ്രായത്തില്‍ത്തന്നെ, മദ്രസകളിലെ ഖുറാനികപാഠ്യക്രമങ്ങള്‍ തലച്ചോറിലേക്ക് സംക്രമിപ്പിച്ച് യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍പോലും സത്യമെന്നു ധരിപ്പിച്ച്, ബോണ്‍സായ് മരങ്ങളെപ്പോലെ ചിന്താശേഷിയുടെ വേരുകള്‍ വെട്ടിമുറിച്ച് വരള്‍ച്ച മുരടിപ്പിച്ച, വികലബോധമുള്ള ഒരു കൂട്ടത്തെ, സമൂഹത്തില്‍ ഇടകലര്‍ന്നു ജീവിക്കാന്‍ ‘സജ്ജമാക്കി’ അയയ്ക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള അപകടങ്ങളെല്ലാം സംഭവിക്കുന്നത്.
അവിശ്വാസികളെ, കണ്ടിടത്തുവെച്ച് നിഷ്‌ക്കരുണം കൊന്നുതള്ളണമെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗഭൂമിയില്‍ തേനും പാലുമൊഴുകുന്ന താഴ്‌വരകള്‍ വാഗ്ദത്തമാണെന്നും വീണ്ടുവിചാരമില്ലാത്ത ഇളംപ്രായത്തില്‍ത്തന്നെ മദ്രസകളില്‍നിന്ന് പഠിച്ചു പുറത്തു വരുന്ന കുട്ടികള്‍ക്ക് ഇങ്ങനെയല്ലാതെ മറ്റേതു രീതിയിലാണ് ചിന്തിക്കാന്‍ കഴിയുക? മുസ്ലീങ്ങളല്ലാത്തവരെ സുഹൃത്തുക്കളാക്കരുതെന്നും അവര്‍ ‘പരമകാരുണികനായ’ അല്ലാഹു’വാല്‍ കൊന്നുതള്ളപ്പെടാന്‍ വിധിക്കപ്പെട്ടവരാണെന്നും മുസ്ലീങ്ങളുടെ കര്‍മ്മശാസ്ത്രങ്ങള്‍തന്നെ ഉദ്‌ബോധിപ്പിക്കുമ്പോള്‍, മറ്റൊന്നു പഠിപ്പിക്കാന്‍ മദ്രസകളിലെ മൗലവിമാര്‍ക്കും നിര്‍വാഹമില്ലല്ലൊ. ഖുര്‍ ആ നിലെ ഈ വചനങ്ങള്‍ വായിച്ചാല്‍ത്തന്നെ മേല്‍പ്പറഞ്ഞ വസ്തുത സത്യമാണെന്ന് വലിയ ഒരായാസമില്ലാതെ സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാകും.
‘സത്യവിശ്വാസികള്‍ (മുസ്ലീങ്ങള്‍) സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ (അമുസ്ലീങ്ങളെ) മിത്രങ്ങളാക്കരുത്. അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന് യാതൊരു ബന്ധവുമില്ല. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചു ചെല്ലേണ്ടത്.’ (3,28) എന്നും,
അവിശ്വാശ്വാസികളോട് യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട്, ‘അല്ലാഹുവിന്റെ അനുമതിപ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ അവന്‍ സത്യം പാലിച്ചിട്ടുണ്ട്. എന്നാല്‍, നിങ്ങള്‍ ഭീരുത്വം കാണിക്കുകയും കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും നിങ്ങളിഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചു തന്നതിനുശേഷം അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്.'(3,152) എന്നും,
‘അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവരെ ‘മരണപ്പെട്ടവര്‍’ എന്ന് സംബോധന ചെയ്യരുത്. അവരാകുന്നു ജീവിക്കുന്നവര്‍.’ (2,154) എന്നും, ‘ജിഹാദിനിടയ്ക്ക്, കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. അത്തരമുള്ള സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.’ (2,155) എന്നും,’അവര്‍(അവിശ്വാസികളെ കൊന്നു തള്ളുന്നവര്‍)ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍.’ (2,157) എന്നും,’സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്.’ (3,151) എന്നുമെല്ലാം, വായില്‍ അമ്മിഞ്ഞപ്പാലിന്റെ ചുവമാറുന്നതിനു മുമ്പുള്ള പ്രായത്തില്‍ത്തന്നെ മസ്തിഷ്‌ക്കത്തില്‍ ഉല്‍ക്കീര്‍ണ്ണനം ചെയ്യപ്പെടുമ്പോള്‍, പിന്നീട് എത്രന്നെ ഉയര്‍ന്ന വിദ്യാഭ്യാസമാര്‍ജ്ജിക്കാന്‍ അവസരമുണ്ടായാലും വിവേചനശക്തിയുടെ വന്ധ്യംകരണം ഈ അദ്ധ്യയനകാലത്തുതന്നെ നടന്നു കഴിഞ്ഞിട്ടുള്ളതിനാല്‍ അതെല്ലാം നിഷ്ഫലമാവുകയാണ് ചെയ്യുന്നത്.
കാര്യകാരണങ്ങള്‍ ശരിയായി വിശകലനം ചെയ്യാതെ, അന്ധമായി മതപ്രബോധനങ്ങളില്‍ വിശ്വസിച്ചുകൊണ്ട് വിദ്യാഭ്യാസമുള്ളവര്‍ പോലും ഏഴാംനൂറ്റാണ്ടിലെ ആചാരങ്ങളില്‍ ആകൃഷ്ടരായി സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആടു മേക്കാന്‍ പുറപ്പെടാന്‍ കാരണം മദ്രസകളില്‍ നടക്കുന്ന അതിതീവ്രമായ മസ്തിഷ്‌ക്കപ്രക്ഷാളനം തന്നെയാണ്. ഒസാമയും സവാഹിരിയും അഫ്‌സല്‍ഗുരുവും എല്ലാം ഇത്തരത്തില്‍ മസ്തിഷ്‌ക്കപ്രക്ഷാളനം ചെയ്യപ്പെട്ട വിദ്യാസമ്പന്നരായിരുന്നുവല്ലൊ.
മദ്രസാവിദ്യാഭ്യാസത്തിന്റെ ‘ഇഠാവട്ട’ത്തില്‍നിന്ന് മുസ്ലീം ജനതയെ അധുനികവിദ്യാഭ്യാസത്തിന്റെ പാല്‍വെളിച്ചത്തിലേക്ക് നയിച്ച് പ്രബുദ്ധരാക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് 1920-ല്‍ ജാമിയ മിലിയ സര്‍വ്വകലാശാല സ്ഥാപിക്കപ്പെടുന്നത്. പക്ഷേ, കാലപ്പോക്കില്‍ ഉന്നത വിദ്യാഭ്യാസമുള്ള അഫ്‌സല്‍ ഗുരുവിനെപ്പോലുള്ള പലരും മതവിഷം ബാധിച്ച് ഭീകരപ്രവര്‍ത്തനങ്ങളുടെ അധോഭൂമിയിലേക്കുതന്നെ കൂപ്പും കുത്തി വീഴുന്നതാണ് നമ്മള്‍ കണ്ടത്. വേറെ ചിലരാകട്ടെ, വിദ്യാഭ്യാസലബ്ധിക്കുശേഷം സിറിയയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് ആടുമേക്കാന്‍ പുറപ്പെടുകയും ചെയ്തു. ദേശവിരുദ്ധമായ പ്രസ്താവനകളും മതച്ചൊരുക്കുള്ള ദേശവിരുദ്ധസമരാഹ്വാനങ്ങളുമാണ് ഇന്ന് ജാമിയാ മിലിയ സര്‍വ്വകലാശാലയിലെ അകത്തളങ്ങളില്‍ നിന്നും പുറപ്പെട്ടുയരുന്നത്.
കേരളത്തിലെ, മതച്ചായം വാരിയണിഞ്ഞ രാഷ്ട്രീയകക്ഷികള്‍ തെരുവുകളിലിറങ്ങി കാണിക്കുന്ന പേക്കൂത്തുകളും വ്യത്യസ്തമല്ല. ‘അവിലും മലരും വാങ്ങിച്ച് വീട്ടില്‍ കാത്തുവെച്ചോടാ, കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ കാത്തു വെച്ചോടാ, വരുന്നുണ്ടട, വരുന്നുണ്ടട, നിന്റെയൊക്കെ കാലന്മാര്‍’ എന്നു വിളിച്ചുകൂവിക്കൊണ്ടു തെരുവു ഭരിച്ചവരും അയല്‍രാജ്യങ്ങളില്‍നിന്ന് ഇവിടേക്ക് കുടിയേറിയ മുസ്ലീങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം കൊടുത്തില്ലെങ്കില്‍, 1921-ല്‍ ഞങ്ങളെടുത്ത വാളുകള്‍ തുടച്ചു മിനുക്കിവെച്ചിട്ടുണ്ടെന്നും അത് അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നും മാപ്പിളലഹളക്കാരുടെ വേഷമണിഞ്ഞ്, പൗരത്വബില്‍ പ്രതിഷേധസമരക്കാലത്ത്, തെരുവില്‍ ജാഥ നടത്തിയവരുമെല്ലാം അപകടം പതിയിരിക്കുന്ന ഇടങ്ങളെക്കുറിച്ചുള്ള വ്യക്തമായ സന്ദേശംതന്നെയാണ് നമുക്കു തരുന്നത്. അതിന് ഒാശാന പാടിക്കൊണ്ട് അന്ന് കമ്യൂണിസ്റ്റുകാരും അവര്‍ക്ക് അകമ്പടിക്കുണ്ടായിരുന്നു. ലോകം മുഴുവന്‍ ഇസ്ലാമതഭീകരതകൊണ്ടു പൊറുതിമുട്ടി നില്ക്കുമ്പോഴാണ്, ‘പുരോഗമനസൗധത്തിന്റെ താക്കോല്‍സൂക്ഷിപ്പുകാര്‍’- എന്ന് മേനി പറയുന്ന കമ്യൂണിസ്റ്റുകാര്‍ വിനാശവാദികളായ ഈ മതഭീകരര്‍ക്ക് കുടപിടിച്ചുകൊണ്ട് കൂടെ നില്ക്കുന്നത് എന്നോര്‍ക്കണം.
‘ഇസ്ലാം, സമാധാനത്തിന്റെ മതമാ’-ണെന്ന് അവകാശപ്പെടുന്ന, ഇതിനെയൊക്കെ മുളയിലേ നുള്ളിക്കളയാന്‍ കടപ്പാടുള്ള ഭാരതത്തിലെ ഒരൊറ്റ ഇസ്ലാമതച്ചായ്‌വുള്ള രാഷ്ട്രീയപ്പാര്‍ട്ടികളോ ‘ഇന്ത്യന്‍ ജമാഅത്തേ ഇസ്ലാമി’-പോലുള്ള സംഘടനകളോ അതിനു മെനക്കെടാതെ താലിബാന്റെ വിസ്മയകരമായ പരിവേഷത്തെക്കുറിച്ച് ചരിത്രമെഴുതുന്ന തിരക്കില്‍ വ്യാപൃതരാവുകയാണുണ്ടായത്. അല്ലെങ്കിലും, അവരെല്ലാം ഭാരതത്തെ ഇസ്ലാമീകരിച്ച് വാഗ്ദത്തസ്വര്‍ഗ്ഗം നേടാനുള്ള തിരക്കില്‍ വ്യാപൃതരാണല്ലൊ. ഭാരതത്തെ ഇസ്ലാമീകരിക്കാന്‍ മുന്‍കൈ എടുക്കുന്നവന് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക ഇടമുണ്ടെന്ന് മുഹമ്മദ് നബി പറഞ്ഞട്ടുള്ളതായി ഹദീസുകള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലൊ. സുനാന്‍ അന്‍ നസായി വോളിയം 1, ബുക്ക് 25, ഹദീസ് നമ്പര്‍ 3177 -ലെ, ‘അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: എന്റെ സമുദായത്തില്‍പ്പെട്ട രണ്ടു വിഭാഗം ആളുകളെ അല്ലാഹു നരകത്തിന്റെ തീച്ചുടില്‍നിന്ന് മോചിപ്പിക്കും. ഒന്ന്, ഇന്ത്യയെ ആക്രമിക്കുന്ന ആളുകള്‍, രണ്ട്, മര്‍യമിന്റെ മകന്‍ ഈസയോടൊപ്പമുള്ളആളുകള്‍’ എന്ന സാക്ഷ്യവും, ഇമാം മുഹമ്മദ് ബിനു റഹ്‌മത്തുള്ളാ അലിയുടെ ‘മുസ്തഖ് അഹമ്മദ്’ എന്ന ഗ്രന്ഥത്തിലെ 22396-ാം നമ്പര്‍ ഹദീസു ചൊല്ലുന്ന, സഹീഹായ(സത്യത്തിനു നിരക്കുന്ന) സാക്ഷ്യവും അവരുടെ മതവരിവര്‍ത്തനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഉത്തേജകത്തിന്റെ ബലം പ്രദാനം ചെയ്യുന്നുണ്ടല്ലൊ. തങ്ങളുടെ കഠിനപ്രയത്‌നത്തിന്റെ പ്രതിഫലമായി, മരണശേഷം സ്വര്‍ഗഭൂമിയുടെ വിസ്മയസൗഖ്യങ്ങളില്‍ തങ്ങളെ പ്രതിഷ്ഠിതരാക്കാന്‍ സ്വര്‍ഗ്ഗവാതിലില്‍ കാവല്‍ നില്ക്കുന്ന പ്രവാചകന്‍ കൂട്ടുണ്ടാവും എന്ന ഇളക്കം തട്ടാത്ത വിശ്വാസമാണല്ലൊ അവര്‍ക്ക് നിസ്തന്ദ്രം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത്. ‘വിശ്വസിക്കുകയും (മതനിന്ദയും പ്രവാചകനിന്ദയും ചെയ്യുന്നവരെ ശിക്ഷിക്കുകയും വാള്‍ത്തലപ്പിലൂടെയാണെങ്കിലും ‘കാഫിറു’കളെ മതപരിവര്‍ത്തനം ചെയ്യിച്ച് വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവു വരുത്തുകയും ചെയ്യുന്നതുപോലുള്ള) സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് താഴ്ഭാഗത്തുകൂടി നദികളൊഴുകുന്ന സ്വര്‍ഗ്ഗത്തോപ്പുകള്‍ ലഭിക്കുവാനുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുക. പരിശുദ്ധരായ ഇണകളും അവര്‍ക്കവിട ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും’ എന്ന് അല്ലാഹു പറഞ്ഞതായുള്ള മുഹമ്മദിന്റെ സാക്ഷ്യവും മുഹമ്മദ് നബി പറഞ്ഞാല്‍ അത് പൊയ്യാവില്ലെന്ന രൂഢമൂലമായ വിശ്വാസവും ഇവര്‍ക്കു നല്കുന്ന മനോബലവും അളവില്ലാത്തതാണ്.
കാര്യമെന്തൊക്കെത്തന്നെയായാലും, ഇത്തരത്തിലുള്ള കുത്സിതപ്രവൃത്തികളില്‍ ആമഗ്നരായ ഇസ്ലാമിലെ ഒരു ചെറിയ വിഭാഗം വരുത്തിക്കൂട്ടുന്ന കര്‍മ്മദോഷങ്ങള്‍കൊണ്ട് കളങ്കപ്പെടുന്നത് ആ മതത്തിന്റെ സല്‍ക്കീര്‍ത്തിതന്നെയാണെന്നും അവരെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തി സമാധാനത്തിന്റെ കുളിരുള്ള സ്വച്ഛരഥ്യയിലേക്കടുപ്പിക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്നും ഉള്ള ബോധ്യത്തോടെ ഇസ്ലാമത്തിലെ പുരോഗമനവാദികള്‍ തുനിഞ്ഞിറങ്ങിയാലേ, മെല്ലെയാണെങ്കിലും ഈ അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാവൂ! ആ നല്ല നാളെയ്ക്കുവേണ്ടിയാണ് ഭാരതം മാത്രമല്ല, ഈ ലോകം മുഴുവനുംതന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.