Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം നേർപക്ഷം

ജലീലിനെ ചുമക്കുന്നതെന്തിന്?

ജി.കെ.സുരേഷ് ബാബു

Print Edition: 26 August 2022

നമ്മുടെ കെ.ടി ജലീല്‍ ഒളിമ്പിക്‌സ് ഓട്ടത്തിനു പോയിരുന്നെങ്കില്‍ എത്ര മെഡല്‍ കിട്ടുമായിരുന്നു. പി.ടി ഉഷയ്ക്ക് ഫോട്ടോ ഫിനിഷിംഗിലാണ് വെങ്കലം നഷ്ടപ്പെട്ടത്. അന്ന് ആരും വ്യത്യസ്തനായ ഓട്ടക്കാരനാം കെ.ടി ജലീലിനെ കണ്ടില്ല, അറിഞ്ഞില്ല. കഴിഞ്ഞദിവസം പഞ്ചാബിലും കശ്മീരിലും സന്ദര്‍ശനം നടത്തിയശേഷം കശ്മീരിനെ കുറിച്ച് വേണ്ടാതീനം പറഞ്ഞ പഴയ സിമി പ്രവര്‍ത്തകനായ ജലീല്‍ യു.പിയിലും ഡല്‍ഹിയിലുമൊക്കെ കേസെടുത്തപ്പോള്‍ ഓടിയ ഓട്ടമാണ് ശരിക്കുള്ള ഓട്ടം. ആ ഓട്ടം ഒളിമ്പിക്‌സിന് ഓടിയിരുന്നെങ്കില്‍, മെഡലോ ‘ഗപ്പോ’ ഒക്കെ കിട്ടുമായിരുന്നു. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് ജലീലിനെ അഭിനന്ദിക്കാനും അനുമോദിക്കാനും അര്‍മാദിക്കാനുമുള്ള അവസരവും കിട്ടുമായിരുന്നു. നിയമസഭയുടെ പ്രവാസികാര്യക്ഷേമസമിതിയുടെ തെളിവെടുപ്പിനായാണ് ജലീല്‍ അടങ്ങുന്ന സമിതി പഞ്ചാബിലും കാശ്മീരിലും ഒക്കെ പോയത്. മുന്‍ മന്ത്രി എ.സി മൊയ്തീനാണ് സമിതിയുടെ അദ്ധ്യക്ഷന്‍. തിരുവനന്തപുരത്തും ഡല്‍ഹിയിലും യു.പിയിലുമൊക്കെ പരാതി വന്നതോടെ ഡല്‍ഹിയില്‍ നേരത്തെ തീരുമാനിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാതെ ഞായറാഴ്ച ഉച്ചയോടെ തന്നെ കേരളത്തിലേക്ക് മടങ്ങി. അവിടെയെങ്ങാനും അറസ്റ്റിലായാല്‍ വോട്ടുബാങ്ക് രാഷ്ട്രീയമൊന്നും ഇല്ലാത്തതുകൊണ്ട് അകത്തുതന്നെയായിരിക്കും എന്ന് ഉറപ്പുള്ളതുകൊണ്ടാകും ജലീല്‍ ഉസൈന്‍ബോള്‍ട്ടിനേക്കാള്‍ വേഗത്തില്‍ കേരളത്തിലേക്ക് ഓടിയത്. കേരളത്തിലെത്തിയാല്‍ പിന്നെ സ്വന്തം ബാപ്പ നോക്കുന്നതിനേക്കാള്‍ കാര്യമായി പിണറായി നോക്കിക്കോളുമെന്ന് ജലീലിന് അറിയാം. ജലീലിന്റെ ബാപ്പയ്ക്ക് കുറച്ച് ദേശീയബോധമൊക്കെ ഉള്ളതുകൊണ്ട് പിണറായി സംരക്ഷിക്കുംപോലെ സംരക്ഷിച്ചുകൊള്ളണമെന്നില്ല. മാത്രമല്ല, പണ്ട് കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ വെടിയേറ്റുമരിച്ച ഭീകരന്റെ മൃതദേഹം തനിക്ക് കാണേണ്ടെന്നും വീട്ടിലേക്ക് കൊണ്ടുവരേണ്ടെന്നും പറഞ്ഞ ഒരു ഉമ്മ കണ്ണൂരില്‍ ഉണ്ടായിരുന്നു. അതുപോലെ നൂറ് ഉമ്മമാര്‍ ഉണ്ടായാല്‍ തീരുന്ന അസ്‌കിതയാണ് പോപ്പുലര്‍ ഫ്രണ്ടിനും ജലീലിനും ഉള്ളത്.

വിക്കിപീഡിയയില്‍ ഏതോ പോപ്പുലര്‍ ഫ്രണ്ടുകാരനോ ഇസ്ലാമിക തീവ്രവാദിയോ എഡിറ്റ് ചെയ്ത് ഇട്ട ഭാഗം അതേപടി കോപ്പിയടിച്ചതാണ് ജലീലിനെ കുരുക്കിലാക്കിയത്. കാശ്മീരില്‍ നിയമസഭാ സമിതിയുടെ തെളിവെടുപ്പിനെത്തിയ ജലീല്‍ ഫേസ്ബുക്കിലിട്ട കുറിപ്പാണ് വിവാദമായത്. പാക് അധിനിവേശ കാശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും കശ്മീര്‍ താഴ്‌വരയും ജമ്മുവും ലഡാക്കും ചേര്‍ന്ന ഇന്ത്യയുടെ ഭാഗമായ കാശ്മീരിനെ ‘ഇന്ത്യന്‍ അധീന കാശ്മീര്‍’ എന്നും ജലീല്‍ വിശേഷിപ്പിച്ചു. കശ്മീര്‍ സഹസ്രാബ്ദങ്ങളായി ഭാരതത്തിന്റെ ഭാഗമാണ്. വിഭജനകാലത്ത് പാകിസ്ഥാന്‍ സൂത്രവിദ്യയിലൂടെ കാശ്മീരിനെ പിടിച്ചടക്കാന്‍ നടത്തിയ ശ്രമം തകര്‍ത്തെറിഞ്ഞത് സര്‍ദാര്‍ പട്ടേലിന്റെയും വി.പി മേനോന്റെയും ശ്രമഫലമായിട്ടായിരുന്നു. അതിന് ശക്തമായ പിന്തുണയും പങ്കാളിത്തവുമായി ആര്‍.എസ്.എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കറും നൂറുകണക്കിന് സംഘസ്വയംസേവകരുമുണ്ടായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട് 1962 ലെ ചൈന ആക്രമണസമയത്ത് ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പുല്ലു കിളിര്‍ക്കാത്ത സ്ഥലത്തിനുവേണ്ടിയാണ് യുദ്ധമെന്ന് സൈദ്ധാന്തികമായി പറഞ്ഞിരുന്നു. പക്ഷെ, ആ പ്രസ്താവന ഇന്ത്യയിലെ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കൊന്നും ബോദ്ധ്യപ്പെട്ടില്ല. ഇ. എം.എസ്സിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും സാധാരണക്കാര്‍ തള്ളിപ്പറഞ്ഞത് അന്നാണ്. മനസ്സുകൊണ്ട് പാകിസ്ഥാനില്‍ ജീവിക്കുന്ന കെ.ടി.ജലീല്‍ പഴയ സിമി പ്രവര്‍ത്തനകാലത്ത് ഓതിപ്പഠിച്ച മാതിരി കശ്മീര്‍ പാകിസ്ഥാന്റെതാണെന്നും ഇന്ത്യ അധിനിവേശം നടത്തുകയായിരുന്നു എന്നൊക്കെയാണ് ദിവാസ്വപ്‌നം കാണുന്നത്. മാത്രമല്ല, 1339 മുതല്‍ 1819 വരെ കശ്മീര്‍ ഭരിച്ചത് മുസ്ലീം രാജാക്കന്മാരായിരുന്നുവെന്നും അതുകൊണ്ടു തന്നെ കശ്മീര്‍ മുസ്ലീങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നുമുള്ള സൂചനയും ജലീല്‍ നല്‍കുന്നുണ്ട്. ഇതൊക്കെ ഒരു തെറ്റിദ്ധാരണയുടെ പുറത്താണ്. ഇസ്ലാംമതം ഉണ്ടായിട്ട് 2000 വര്‍ഷം തികഞ്ഞിട്ടില്ല. 1400 വര്‍ഷം മുന്‍പ് ഉണ്ടായ ഒരു മതം ലോകത്തിന്റെ നിയാമകശക്തിയാണെന്നും ലോകം മുഴുവന്‍ ആ മതത്തിന്റെ കാല്‍ക്കീഴിലാണെന്നും അല്ലെങ്കില്‍ ഇനി അങ്ങനെയായി മാറണമെന്നും ഒക്കെ സ്വപ്‌നം കാണാന്‍ ജലീലിന് മാത്രമല്ല, അദ്ദേഹത്തെ പോലെ ചരിത്രബോധമില്ലാത്ത ആര്‍ക്കും കഴിയും.

കശ്മീര്‍ എന്നത് ഇസ്ലാമിന്റേതാണെന്നും അതുകൊണ്ടുതന്നെ കശ്മീര്‍ പാകിസ്ഥാന് അവകാശപ്പെട്ടതാണ് എന്നുമാണ് ജലീലും പോപ്പുലര്‍ഫ്രണ്ടുകാരും ചിന്തിക്കുന്നത്. ജലീലിന്റെ ഈ ചിന്ത ഫേസ്ബുക്ക് പോസ്റ്റില്‍ ഉടനീളം കാണാം. ഭാരതത്തിലെ ഒരു സംസ്ഥാനത്തിന്റെ മന്ത്രിയായിരുന്ന കെ.ടി ജലീല്‍ ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ആളാണ്. കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് ചിന്തിക്കുന്ന ഒരാള്‍ക്കും ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന് വിളിക്കാന്‍ കഴിയില്ല. മാത്രമല്ല, 1339 മുതല്‍ 1819 വരെ ഇസ്ലാമിക ഭരണത്തിലായിരുന്ന കശ്മീരിനെ ഹിന്ദു രാജാവായിരുന്ന രഞ്ജിത് സിംഗ് അക്രമിച്ച് തന്റെ രാജ്യത്തോട് ചേര്‍ത്തു എന്നും ജലീല്‍ പരാമര്‍ശിക്കുന്നുണ്ട്. 1339 ന് മുന്‍പ് ലോകവും കശ്മീരും ഉണ്ടായിരുന്നു എന്ന് ബോധമില്ലാത്ത ആളല്ല ജലീല്‍. അതോടൊപ്പം ചരിത്രത്തെ ജലീല്‍ വീണ്ടും വികലമാക്കുകയാണ്. കശ്യപപ്രജാപതിയില്‍ നിന്നാണ് കശ്മീരിന് ആ പേരു തന്നെ കിട്ടിയത്. കശ്മീരിന്റെ സംസ്‌കാരവും ചരിത്രവും ഹിന്ദുവിന്റേതാണ്, ഭാരതീയമാണ്. ശൈവ ആരാധനാസമ്പ്രദായത്തിന്റെയും ശാക്തേയ ആരാധനാ സമ്പ്രദായത്തിന്റെയും കളിത്തൊട്ടിലായിരുന്നു കശ്മീര്‍. ഇസ്ലാമിക ഭീകരവാദം ശക്തിപ്പെടും വരേയും കശ്മീരിന്റെ മണ്ണില്‍ നിന്ന് ഹിന്ദുവിനെ പിഴുതെറിയും വരെയും ഈ ആരാധനാസമ്പ്രദായവും ക്ഷേത്രങ്ങളും അവിടെ ഉണ്ടായിരുന്നു. ശ്രീശങ്കരാചാര്യര്‍ സ്ഥാപിച്ച ശാരദാപീഠം, ജ്യേഷ്‌ഠേശ്വര ക്ഷേത്രം, ഗൗരീമാര്‍ഗ്ഗ്, മാര്‍ത്താണ്ഡ സൂര്യക്ഷേത്രം, രൂപ്ഭവാനി ക്ഷേത്രം, രഘുനാഥ് ക്ഷേത്രം, ശങ്കരാചാര്യ ക്ഷേത്രം, സുഗന്ധേശ ക്ഷേത്രം, അവന്തിപൂര്‍ ക്ഷേത്രം തുടങ്ങി വൈഷ്‌ണോദേവി വരെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ കശ്മീരിലുണ്ട്. അഞ്ചു നൂറ്റാണ്ട് മുസ്ലീം ചക്രവര്‍ത്തിമാര്‍ ഭരിച്ച കാലത്താണ് ഈ ക്ഷേത്രങ്ങളില്‍ പലതും തകര്‍ക്കാനുള്ള ശ്രമം നടന്നത്. പിന്നീട് 1993 ല്‍ മതം മാറുകയോ കശ്മീര്‍ വിടുകയോ ചെയ്യാനുള്ള ആഹ്വാനവുമായി വന്ന ഇസ്ലാമിക ഭീകരര്‍ പാകിസ്ഥാന്റെ സഹായത്തോടെ കുറെ ക്ഷേത്രങ്ങള്‍ തകര്‍ത്തു. കശ്മീരി പണ്ഡിറ്റുകളുടെ വീടും സ്വത്തും സ്വന്തമാക്കി അവരെ നിഷ്‌കാസനം ചെയ്തു. ‘കാശ്മീര്‍ ഇന്ത്യയുടെ കൊസാവോ’ എന്ന മുദ്രാവാക്യവുമായി വന്ന സിമിക്കാര്‍ സ്വപ്‌നം കണ്ടത് കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാകുന്നതാണ്. അതുകൊണ്ടാണ് ജലീലിന്റെ ചിന്തകള്‍ പാകിസ്ഥാനൊപ്പമായി പോയത്.

അതുകൊണ്ടുതന്നെയാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാത്രമുള്ള അവകാശങ്ങളിലേക്ക് കശ്മീരിനെ നയിച്ചത്. ഇന്ത്യയോടൊപ്പം നിന്നതിന് ഫറൂഖ് അബ്ദുള്ളക്ക് നെഹ്‌റു കൊടുത്ത സമ്മാനമായിരുന്നു 370-ാം വകുപ്പും പ്രത്യേക അവകാശവും എന്നാണ് ജലീല്‍ പറഞ്ഞുവെയ്ക്കുന്നത്. അങ്ങനെ പല ചീഞ്ഞുനാറുന്ന കഥകളും അത്തര്‍ പൂശി സുന്ദരമാക്കി ചരിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് ജലീല്‍. എം.ഒ. മത്തായിയുടെ നെഹ്‌റുയുഗസ്മരണകള്‍ എന്ന ഗ്രന്ഥത്തില്‍ നെഹ്‌റുവിന്റെ സദാചാരവിരുദ്ധതയും അതിന് ഭാരതം നല്‍കേണ്ടിവന്ന വിലയും വ്യക്തമാക്കുന്നുണ്ട്. എന്റെ ശരീരം വെട്ടിമുറിച്ചേ ഇന്ത്യയെ വിഭജിക്കാവൂ എന്നുപറഞ്ഞ മഹാത്മാഗാന്ധിയെയും പട്ടേലിനെയും ഒഴിവാക്കി നെഹ്‌റു ഇന്ത്യയെ വെട്ടിമുറിക്കാന്‍ കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം എഡ്‌വിനയുടെ തലയണമന്ത്രങ്ങളാണ് എന്നകാര്യം അവരുടെ കുടുംബക്കാര്‍ പോലും ഇന്ന് സമ്മതിക്കുന്നു. അടുത്തിടെ എഡ്‌വിനയുടെ മകള്‍ സമാഹരിച്ച് ഇറക്കിയ കത്തുകള്‍ ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. ഷേയ്ഖ് അബ്ദുള്ളക്ക് പ്രത്യേക അവകാശത്തോടെ സംസ്ഥാനം നല്‍കാന്‍ ഇന്ത്യ നെഹ്‌റുവിന് സ്ത്രീധനം കിട്ടിയതല്ല എന്നകാര്യം ജലീല്‍ ഓര്‍ക്കണം. ആ അടിമത്ത മനോഭാവമാണ് കശ്മീരിലെ ഭീകരരുടെ വിളയാട്ടത്തിന് കാരണമായത്. ജലീലിന്റെ മനഃപ്രയാസം ഇസ്ലാമിക ഭീകരരുടേതാണ്, പാകിസ്ഥാന്റേതാണ്. അതുകൊണ്ടാണ് 370-ാം വകുപ്പ് പിന്‍വലിച്ചതിനെതിരെയും കശ്മീരില്‍ പട്ടാളത്തെ കാണുന്നതിനെതിരെയും ഒക്കെ ദുര പുകഞ്ഞ് പൊന്തുന്നത്. ജലീലിന് മനഃപ്രയാസം ഉണ്ടാക്കിയെങ്കില്‍ അടിയന്തിരമായും ചികിത്സക്ക് പോവുകയാണ് വേണ്ടത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അവിടെ ഭീകരരുടെ ഒരു കളിക്കും ഇനി അവസരം നല്‍കില്ല. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ തിരുവനന്തപുരം മുതല്‍ കശ്മീര്‍ വരെ പോലീസ് കേസ് വന്നിട്ടുണ്ടെങ്കില്‍, അതും ചുരുങ്ങിയ ദിവസത്തിനുള്ളില്‍, അത് ഭാരതത്തിന്റെ പുതിയ ഉണര്‍വ്വിന്റെ സൂചനയാണ്.

ഇസ്ലാമിക ഭീകരതയും ഈ നാടിനെ വെട്ടിമുറിക്കാനുള്ള അവരുടെ തത്രപ്പാടുമാണ് ഇന്ന് ഹിന്ദുക്കള്‍ ഉണരാന്‍ കാരണം. കേരളത്തിലെ ചുവപ്പന്മാരുടെ സംരക്ഷണയില്‍ കുറച്ചുകാലം കൂടി പാറശ്ശാല മുതല്‍ കാസര്‍കോടു വരെ ജലീലിന് ഇത്തരം ആഭാസത്തരങ്ങളും വിവരക്കേടുകളുമായി മുന്നേറാം. അത് കഴിഞ്ഞാല്‍ ഉസൈന്‍ബോള്‍ട്ടിന്റെ മാതിരി മലപ്പുറത്തേക്ക് ഓടേണ്ടി വരും എന്നകാര്യം ജലീലും ജലീലിനെ സംരക്ഷിക്കുന്ന പിണറായിയും ഓര്‍മ്മിക്കണം. പണ്ട് വാളും ഗോമാംസവുമായി വന്ന് കശ്മീരിലെ സാധാരണ ഹിന്ദുക്കളെ മതം മാറ്റുകയോ കൊന്നൊടുക്കുകയോ ചെയ്ത ഇസ്ലാമിക ഭീകരതയുടെ കാലത്തെ പരാധീന ഹിന്ദുത്വമല്ല ഇന്നത്തേത്. അവന്റെ മട ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും അവന്റെ കോട്ടകൊത്തളങ്ങള്‍ ഉപയോഗശൂന്യമാക്കുകയും ചെയ്യുന്ന ഉണര്‍ന്ന ഹിന്ദുവിന്റെ ഭാരതമാണിത്. മോദിയും യോഗിയും നയിക്കുന്ന ഭാരതം. ആ തിരിച്ചറിവില്‍ നിന്നാണ് എം.വി. ഗോവിന്ദന്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. ജലീല്‍ പറഞ്ഞ ആസാദി കശ്മീരും ഇന്ത്യന്‍ അധിനിവേശ കശ്മീരും സി.പി.എം നിലപാട് അല്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. പക്ഷേ, ഒരു സംശയം ബാക്കി. എന്തിനാണ് പിണറായിയും ഗോവിന്ദന്‍ മാസ്റ്ററും ഉള്‍പ്പെട്ട നേതൃസംഘം ഇത്തരമൊരാളെ ചുമന്ന് നടക്കുന്നത്?

ShareTweetSendShare

Related Posts

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പാര്‍ട്ടി

വേടനും ബിന്ദുവും പിണറായിയുടെ ഇരട്ടത്താപ്പും

പാകിസ്ഥാനുവേണ്ടി പത്തി ഉയര്‍ത്തുന്നവര്‍

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

ഹൃദയഭേദകം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies