Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

യാദ് കാ ലഹര്‍

സുദേവ് ബി

Print Edition: 26 August 2022

കടലിന്നരികില്‍ തനിച്ചിരുന്നീ
യിരുളില്‍, ഗാഢമലിഞ്ഞു ചേരുവാനായ്

ഗസലിന്‍ ചഷകത്തെ, മുത്തി ഞാനീ
വിപഥം വിട്ടുനിലാവു പെയ്തിടുമ്പോള്‍

സ്മൃതിതന്‍ വഴിയേറേ പിന്നിലേക്കാ-
യിവനെത്തീയരികത്തു വന്നിരിയ്ക്കാന്‍

കവിയും മിഴിയാലേ നോക്കിയെന്തോ
മൊഴിയാതെന്നെ പിടിച്ചു വെച്ചു നീയീ

ഗസലിന്‍ വരി കേട്ടു ചാഞ്ഞിരുന്നെന്‍
ചുമലില്‍ വിങ്ങിവിതുമ്പി നീറിടുന്നൂ

വിരലാല്‍ മിഴിനീരുമായ്ച്ചിടാനാ
മുടി ഞാന്‍ മെല്ലെയൊതുക്കിടുന്നു, നെഞ്ചില്‍

മുഖമാഴ്ത്തി വിതുമ്പി, യാദ്യമായ്ഞാന്‍
പുണരുന്നൂ, യലയാഴി ശാന്തമാകാന്‍

നിറയും മിഴിതന്നിലുമ്മവെച്ചൂ
മുഖമെന്‍ കൈയ്യിലൊതുക്കി വെച്ചു, കണ്ണില്‍

നിറയുന്നതു നോക്കിനില്‍ക്കെ ചുണ്ടില്‍
വിരിയുന്നേയനുരാഗ സുസ്മിതങ്ങള്‍

ചുടുനിശ്വസിതങ്ങളേറ്റു നമ്മള്‍
മിഴിനീരുപ്പു കലര്‍ന്ന ചുംബനങ്ങള്‍

ഹൃദയം നിറയേപകര്‍ന്ന നേരം
അറിയുന്നേ, യവസാന ചുംബനം ഞാന്‍

കവിയും മിഴിയാലേ നോക്കി നിന്നൂ
വഴിയില്‍ നിന്നു മറഞ്ഞിടുമ്പോള്‍ മുന്നി-

ലുടയുന്നതിവേഗ പാതയോരം
നിറയേ വര്‍ണ്ണ വെളിച്ചവും കലങ്ങീ

സദിരില്‍ നിന്നുമെനിക്കു പാടി പങ്കജ്
അവളന്നെന്നെയണച്ചു കേട്ട ഗാനം

തിരയറ്റ തടാകമെന്നപോലേ
ഇവനാകാശമുഖത്തു നോക്കി നില്‍പ്പൂ

വയലിന്നിഴനേര്‍ത്തു മേഘമല്‍ഹാര്‍
സ്മൃതിതന്‍മേഘമിരുണ്ടുവന്നു പെയ്യാന്‍

ഋതു,പര്‍ണ്ണമണിഞ്ഞ മഞ്ഞിലൂടെ
ഒരുമിച്ചെത്രനടന്നിരുന്നു നമ്മള്‍

പ്രണയശ്ശതതന്ത്രിമീട്ടി ജോഗിന്‍
ശ്രവണത്താല്‍ മരുഭൂമിയീറനായി

ഒരു ചുംബനമാത്ര, യത്രനേരം
മതിയീദീര്‍ഘ പഥത്തിലോര്‍ത്തു വെക്കാന്‍

മിഴിഞാന്‍ പതിയേയടച്ചു നില്‍ക്കേ
കവിളില്‍, ചുണ്ടിലമര്‍ന്നു ദുഖിതാശ്രു.

ചുടുചുംബനമത്രമേലഗാധം
മൃദുവായെന്നിലലിഞ്ഞു, സാഗരത്തിന്‍

ചുടുനിശ്വസിതങ്ങളേറ്റുവാങ്ങീ
തിരവന്നെഴുതുന്നതു മാച്ചു പോയീ-

ഗസലിന്‍ ചരണത്തിലിരുന്ന നിന്നെ
മുകരുന്നെത്ര വിശുദ്ധമീ സ്വകാര്യം

അനുപല്ലവി പാടിടാനിതാ നീ
യണയൂ നേര്‍ത്തനിലാവുപെയ്തിടുന്നൂ! .

ShareTweetSendShare

Related Posts

സനാതനം

ഒളിപ്പോര്

പുഴ

സുനീതം, ഭൂതപഞ്ചകം

ഭ്രമകല്പനകള്‍

വഴിയാത്ര

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies