മാനത്ത് പാറുന്നതെന്താണ് ?
മാനത്ത് മൂവര്‍ണക്കൊടിയല്ലോ!
അക്കൊടി ചൊല്ലുവതെന്താണ്?
ഉച്ചത്തിലതുചൊല്‍വൂ: സ്വാതന്ത്ര്യം!
സ്വാതന്ത്ര്യത്തിന്‍ പൊരുളെന്താണ്?
സ്വാശ്രയത്വംതന്നെ സ്വാതന്ത്ര്യം!
‘താനുണര്‍ന്നാല്‍ തന്റെ നാടുണരും
താനുയര്‍ന്നാല്‍ സ്വന്തം നാടുയരും’
സത്യവും ധര്‍മ്മവും കൈവിടാതെ
ആലസ്യമാണ്ടുകിടന്നിടാതെ
മുന്നേറുകില്‍ സ്വര്‍ഗമിങ്ങുപോരും;
കൂട്ടരേ, ഇക്കൊടി നിന്നുപാറും!