ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടില്‍ കാശ്മീര്‍ ഭാരതത്തിന്റെ ഭാഗമല്ല. അതുകൊണ്ടാണല്ലോ ഭാരതം കാശ്മീരിന്റെ മണ്ണ് പിടിച്ചെടുക്കുന്നു എന്ന് അ തിന്റെ നേതാവ് പ്രസംഗിച്ചത്. സപ്തം. 30ന് കോഴിക്കോട്ട് മുതലക്കുളം മൈതാനിയില്‍ അവര്‍ സംഘടിപ്പിച്ച ‘ഭീകരഭരണത്തിനെതിരെ കേരളം ഒന്നിക്കുന്നു’ എന്ന പരിപാടിയില്‍ അതിന്റെ ദേശീയ സെക്രട്ടറി മലിക് മതസിംഖാന്‍ പ്രസംഗിച്ചതിങ്ങനെയാണ്: ”കേന്ദ്രസര്‍ക്കാര്‍ കാശ്മീരിലെ മണ്ണുപിടിച്ചെടുക്കാനും അവിടുത്തെ ജനങ്ങളെ ആട്ടിയോടിക്കാനും ശ്രമിക്കുകയാണ്.” തികഞ്ഞ ദേശദ്രോഹമല്ലേ ഈ പ്രസംഗം? പാകിസ്ഥാനിലേയും ജമ്മുകാശ്മീരിലേയും ജമാഅത്തെ ഇസ്ലാമിക്കാര്‍ പറയുന്നത് കാശ്മീര്‍ ഭാരതത്തിന്റെ ഭാഗമല്ല, പാകിസ്ഥാന്റെ ഭാഗമാണെന്നാണ്. ഈ സംഘടനകള്‍ തങ്ങളുടെ സഹോദരസംഘടനകളാണ് എന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സമ്മതിക്കുന്നുമുണ്ട്. സഹോദര രക്തം ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ഞരമ്പുകളില്‍ കിടന്ന് തിളയ്ക്കുകയാണ്.
പണ്ട് നീലവെള്ളത്തില്‍ വീണു വിശുദ്ധനായ കുറുക്കന്റെ കഥ കേട്ടിട്ടില്ലേ? ആ കുറുക്കന്റെ വേഷത്തിലാണ് ഇവിടുത്തെ ജമാഅത്തെ ഇസ്ലാമി. തികഞ്ഞ ജനാധിപത്യവാദി, മതേതരസ്വഭാവി, രാജ്യസ്‌നേഹി തുടങ്ങി എല്ലാ വിശിഷ്ടഗുണങ്ങളും തിങ്ങിനിറഞ്ഞ സംഘടന! ഇതെല്ലാം ഈ രാജ്യത്തിനകത്തെ ട്രോജന്‍ കുതിരയാവാനുള്ള അടവുകളായിരുന്നു എന്നു വ്യക്തം. ആകാശത്ത് ചന്ദ്രിക ഉയര്‍ന്നപ്പോള്‍ നീലക്കുറുക്കന്‍ തന്റെ കപടവേഷം മറന്ന് വര്‍ഗ്ഗസ്വഭാവം കാട്ടി ഉറക്കെ ഓരിയിട്ടു. അതുപോലെ ജമ്മുകാശ്മീര്‍ ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെടുകയും 370-ാംവകുപ്പ് റദ്ദാക്കുകയും ചെയ്തപ്പോള്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ വര്‍ഗ്ഗസ്വഭാവം അണപൊട്ടി. മുതലക്കുളം മൈതാനിയില്‍ ദേശീയ സെക്രട്ടറി തന്നെ വിളിച്ചുകൂവി: ‘കാശ്മീരിന്റെ മണ്ണ് ഭാരതം പിടിച്ചെടുക്കുന്നു’ എന്ന്. ഭാരത ജനത ഈ നീലക്കുറുക്കനെ തിരിച്ചറിയട്ടെ.