‘ ‘മഴ നിന്നാലും മരം പെയ്യു’മൊന്നൊരു ചൊല്ലുണ്ട്. അത് പോലെയാണിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതി കേസുകളുടെ കാര്യം. കോണ്‍ഗ്രസിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് ചവുട്ടി പുറത്താക്കിയിട്ട് വര്‍ഷം പലത് കഴിഞ്ഞു. എന്നാല്‍, ആറ് പതിറ്റാണ്ട് കാലം ഇന്ത്യാ മഹാരാജ്യത്തിന്റെ അധികാരം പാരമ്പര്യമായി കിട്ടിയ കുടുംബ സ്വത്തു പോലെ കൈകാര്യംചെയ്ത് അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും പര്യായമായി മാറിയ നെഹറു കുടുംബത്തേയും കോണ്‍ഗ്രസ് നേതാക്കളേയും ഇന്ന് അഴിമതിയുടെ ദുര്‍ഭൂതം വിടാതെ പിന്‍തുടരുകയാണ്. ഈയിടെ വീണ്ടുംവിവാദമായ നാഷനല്‍ ഹെറാള്‍ഡ് കേസും അത്തരത്തിലൊന്നാണ്.
കാലാകാലങ്ങളായുള്ള കോണ്‍ഗ്രസിന്റെ അധികാര ദുര്‍വിനിയോഗത്തിന്റേയും അഴിമതിയുടേയും അനന്തര ഫലമാണ് അവരുടെ നേതാക്കളുടെ പേരിലുള്ള ഇന്നത്തെ എല്ലാ കേസുകളും നിയമ നടപടികളുമെന്നിരിക്കെ ബിജെപിയും നരേന്ദ്രമോദിയും നെഹറു കുടുംബത്തേയും തങ്ങളുടെ പാര്‍ട്ടി നേതാക്കളേയും രാഷ്ടീയ വൈരാഗ്യത്താല്‍ വേട്ടയാടുകയും പീഡിപ്പിക്കുകയുമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ഇത്തരമൊരു ആരോപണത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത് ഈ വിഷയത്തില്‍ ജനങ്ങളുടെ സഹതാപത്താല്‍ അവരുടെ നഷ്ടപെട്ട പിന്തുണ അല്പമെങ്കിലും തിരിച്ച് പിടിക്കാമോ എന്നാണ്.
ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ച, കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ ഇ ഡി ക്ക് മുന്നില്‍ ഹാജരാവാന്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് നല്‍കിയ നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുകള്‍ എന്താണ്.?
1937ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറു മുന്‍കൈ എടുത്ത് സ്ഥാപിച്ച ഇംഗ്ലീഷ് പത്രമാണ് നാഷനല്‍ ഹെറാള്‍ഡ്. അസോസിയേറ്റ് ജേര്‍ണല്‍ എന്ന കമ്പനി ‘യായിരുന്നു അതിന്റെ പ്രസാധകര്‍.
5000 ത്തോളം സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള AJL കമ്പനി തികച്ചും പൊതുജന പങ്കാളിത്തമുള്ള ഒരു കമ്പനിയായാണ് അന്ന് രജിസ്ത്രര്‍ ചെയ്യപ്പെട്ടത്. ഇംഗ്ലീഷ് പത്രത്തിന് പുറമെ ക്വാമി ആ വാസ് എന്ന പേരില്‍ ഉറുദുവിലും പത്രം പ്രസിദ്ധീകരിക്കപ്പെട്ടു.സ്വാതന്ത്ര്യ സമ്പാദന കാലഘട്ടത്തില്‍ ഒരു ദേശീയപത്രം എന്ന നിലക്ക്ബ്രീട്ടീഷ് സര്‍ക്കാരിനെതിരെ ശക്തമായ ജിഹ്വയായി മാറാന്‍ ഈ പത്രങ്ങള്‍ക്ക് കഴിഞ്ഞു.
1942-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പത്രം നിരോധിച്ചെങ്കിലും 1947 ല്‍ വീണ്ടും പ്രസിദ്ധീകരണം ആരംഭിക്കുകയും കോണ്‍ഗ്രസിന്റെ അധികാര ലബ്ധിയുടെ പിന്‍തുണയില്‍ സജീവമാകുകയും ചെയ്തു. എന്നാല്‍, 2008 ആയപ്പോഴേക്കും അതിന്റെ ഷെയര്‍ ഉടമകള്‍ പലരും AJL ല്‍ നിന്നും പിന്‍വാങ്ങുകയും ഓഹരി ഉടമകള്‍ ആയിരത്തോളമായി ചുരുങ്ങുകയും പത്രം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തി കടബാധ്യത 90 കോടിയോളം രൂപയായി ഉയരുകയും ചെയ്തു.
ഇത്തരമൊരു സാഹചര്യത്തിലാണ് 2008ല്‍ നാഷനല്‍ ഹെറാള്‍ഡും ബന്ധപ്പെട്ട പ്രസിദ്ധീകരണശാലകളും പ്രവര്‍ത്തനം നിര്‍ത്തി അടച്ചു പൂട്ടുന്നത്.
തുടര്‍ന്ന് പത്രത്തിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി AJL ന് 90 കോടി രൂപ പലിശരഹിത വായ്പ നല്‍കുകയും സ്ഥാപനത്തെ കൂടുതല്‍ കടക്കെണിയില്‍ കുരുക്കി വരുതിയിലാക്കുകയും ചെയ്തു.
ശരിക്കും പതിറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള ഈ സ്ഥാപനത്തെ സ്വന്തമാക്കാനുള്ള ഗൂഢാലോചനയും ചതിയും ദുഷ്ടലാക്കുമായിരുന്നു കോണ്‍ഗ്രസ് നല്‍കിയ വായ്പക്ക് പിന്നില്‍ എന്ന് പിന്നീട് അരങ്ങേറിയ സംഭവികാസങ്ങള്‍ അടിവരയിടുന്നു.
നിലനില്‍പ്പിനായി ക്‌ളേശിക്കുന്ന AJL ന് കോണ്‍ഗ്രസ് നല്‍കിയ വായ്പ തുക തിരിച്ചടക്കാനാകാതെ വരികയും അവര്‍ കൂടുതല്‍ പ്രതിസന്ധിയിലാവുകയും ചെയ്തു.
ഇത്തരമൊരു അവസരം കാത്തിരുന്ന സോണിയയും രാഹുലും ചേര്‍ന്ന് 5 ലക്ഷം പ്രവര്‍ത്തന മൂലധനമുള്ള യങ്ങ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി രൂപികരിക്കുകയും അതിന്റെ 76% ഓഹരികള്‍ തങ്ങളില്‍ നിക്ഷിപ്തമാക്കുകയും ശേഷിക്കുന്ന ഓഹരി വിശ്വസ്തരും കോണ്‍ഗ്രസ് നേതാക്കളുമായ മോത്തിലാല്‍ വോറ ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ പേരിലുമാക്കി.
നാഷനല്‍ ഹെറാള്‍ഡ് ഹൗസ് തന്നെയായിരുന്നു യങ്ങ് ഇന്ത്യന്റെയും ആസ്ഥാനം. ശരിക്ക് പറഞ്ഞാല്‍ നാഷനല്‍ ഹെറാള്‍ഡിന്റെ കോടി ക്കണക്കിന് രൂപ വിലയുള്ള ആസ്തികള്‍ സ്വന്തമാക്കാന്‍ തട്ടിക്കൂട്ടിയ ഒരു ഉപായ കമ്പനിയായിരുന്നു യങ്ങ് ഇന്ത്യന്‍ ലിമിറ്റഡ്. കമ്പനി രൂപീകരണത്തോടെ AJL കോണ്‍ഗ്രസിന് നല്‍കാനുള്ള 90 കോടി രൂപയുടെ ഉടമസ്ഥാതാവകാശം കോണ്‍ഗ്രസ് യങ്ങ് ഇന്ത്യക്ക് കൈമാറുകയും സ്വാഭാവികമായും AJL ന്റെ ബാധ്യതയും ഇടപാടും പിന്നീട് യങ്ങ് ഇന്ത്യന്‍ കമ്പനിയുമായി ആയി തീരുകയും ചെയ്തു.
അവസാനം കടബാധ്യതയില്‍ കുരുങ്ങിയ AJL ന് യങ്ങ് ഇന്ത്യയുടെ താല്പര്യപ്രകാരമുള്ള ഒരു ഒത്ത് തീര്‍പ്പ് മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളൂ.
ഇങ്ങനെയാണ് ഒരു കൊടുംചതിയിലൂടെ, ചുളുവിലക്ക് 2000 കോടി രൂപയിലധികം ആസ്തിയുള്ള അ ഖ ഘ കമ്പനിയെ 50 ലക്ഷം രൂപക്ക് യങ്ങ് ഇന്ത്യന്‍ കമ്പനി സ്വന്തമാക്കുന്നത്.
ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ പത്രസ്ഥാപനം എന്ന നിലക്ക് വിട്ടുനല്‍കിയ ഭൂസ്വത്തുക്കളും ഹെറാള്‍ഡ് ഹൗസും ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ലക്‌നോവിലും ഇന്‍ഡോറിലുള്ള മറ്റ് ആസ്തികളും ഉള്‍പ്പെടുന്നു.
നെഹറു കുടുംബം വളരെ ആസൂത്രിതമായി നടത്തിയ ഈ ചതിയും വഞ്ചനയും ഗൂഡാലോചനയുമാണ് 2012-ല്‍ സുബ്രമണ്യസ്വാമി പൊതു താല്പര്യ ഹര്‍ജിയിലൂടെ കോടതിയില്‍ ചോദ്യം ചെയ്തത്.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മോത്തിലാല്‍ വോറ, ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോദ തുടങ്ങിയവര്‍ കേസില്‍ പ്രതികളാണ്. മോത്തിലാല്‍ വോറയും ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസും അവരുട മരണത്തെ തുടര്‍ന്ന് പിന്നീട് കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.
ഇന്ത്യയില്‍ ഒരു രാഷ്ടീയകക്ഷിക്കും വാണിജ്യാവശ്യങ്ങള്‍ക്ക് പണം നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ഈ നിയമം ലംഘിച്ചിരിക്കുന്നുവെന്നും കോണ്‍ഗ്രസ് AJL ന് നല്‍കിയ പണം അവര്‍ തിരിച്ചുനല്‍കിയിട്ടില്ലെന്നുമാണ് സുബ്രമണ്യം സ്വാമിയുടെ പ്രധാന ആരോപണങ്ങള്‍. മറ്റൊന്ന് AJL ഓഹരി ഉടമകളെ യങ്ങ് ഇന്ത്യ വഞ്ചിച്ചെന്നും വിവിധ സ്ഥലങ്ങളിലും തലസ്ഥാന നഗരിയിലുമുള്ള അഖഘ ന്റെ 2000 കോടിയുടെ ആസ്തികള്‍ 50 ലക്ഷം രൂപക്ക് തട്ടിയെടുത്തു് എന്നതുമാണ്.
പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ചതും പത്രസ്ഥാപനം എന്ന നിലക്ക് സൗജന്യമായി ലഭിച്ചതുമായ ഈ ആസ്തികളില്‍ പലതിലും ഇപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നതും ഇതിന്റെ ലക്ഷക്കണക്കായ വരുമാനം യങ്ങ് ഇന്ത്യന്‍ കമ്പനി സ്വന്തമാക്കുന്നുവെന്നതും സുബ്രമണ്യം സ്വാമി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി.
പ്രഥമദൃഷ്ട്യാ ഈ കേസില്‍ കഴമ്പുണ്ടെന്നാണ് ഡല്‍ഹി മെട്രൊപൊളിറ്റന്‍ കോടതി നിരീക്ഷിച്ചിരിക്കുന്നത്. ആരോപണ വിധേയരെ കോടതി കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തു.
ഇതിനെതിരെ സോണിയയും രാഹുലും നല്‍കിയ അപ്പീലിന്മേല്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചെങ്കിലും 2016ല്‍ സോണിയയും രാഹുലും മറ്റ് പ്രതികളും ക്രിമിനല്‍ നടപടികള്‍ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.
ഇതാണ് ഹെറാള്‍ഡ് കേസിന്റ ചരിത്രം.
സ്വാഭാവികമായും കോടികളുടെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യപ്പെട്ട് വിവാദം നിലനില്‍ക്കെ ഈ കേസില്‍ 2014ല്‍ തന്നെ ഇ ഡി അന്വേഷണം തുടങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യല്‍ എന്നിരിക്കെ കോണ്‍ഗ്രസ് വിഷയം രാഷ്ടീയ നേട്ടത്തിന്നായി ഉപയോഗപ്പെടുത്തുകയാണിപ്പോള്‍ .
ഇ ഡി ഓഫീസിന് മുന്നില്‍ കുത്തിയിരുന്നും ജാഥ സംഘടിപ്പിച്ചും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ അണിനിരത്തി കവാത്ത് നടത്തിച്ചും ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള വില കുറഞ്ഞ രാഷ്ട്രീയമാണ് അവര്‍ നടത്തുന്നത്.
ചില പ്രതിപക്ഷ കക്ഷികളും ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നു. എന്താണ് ഇത് കൊണ്ടല്ലാം ഈ പാര്‍ട്ടികള്‍ അര്‍ത്ഥമാക്കുന്നത്.?
തങ്ങള്‍ രാജ്യത്തെ നിയമത്തിന്നതീതരാണെന്നോ ഭരണഘടനയേയും നീതിന്യായ സംവിധാനങ്ങളേയും മാനിക്കാന്‍ തയ്യാറല്ലന്നോ. തീര്‍ച്ചയായും അവര്‍ ആ തെറ്റായ സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നത്.
ഒരു കാര്യം ഉറപ്പിച്ച് പറയാം കോണ്‍ഗ്രസ് ഇന്ന് അഭിമുഖീകരിക്കുന്ന അവരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ദുരന്തങ്ങള്‍ക്കും കാരണം അവരുടെ ദുഷ്‌ചെയ്തികള്‍ തന്നെയാണ്.
ഉപ്പു തിന്നവന്‍ വെള്ളം കുടിച്ചേ മതിയാകൂ. അതാണ് നിയമം. 2009 ല്‍ ‘പടയോട്ടത്തിനിറങ്ങിയ രാജകുമാരന്‍ ‘എന്നാണ് സജീവ രഷ്ട്രീയത്തിലിറങ്ങിയ രാഹുല്‍ ഗാന്ധിയെ പ്രമുഖ ഇന്ത്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. അന്ന് തൊട്ടേ രാജ്യത്തിന്റെ ഭരണവും ചെങ്കോലും സ്വപ്നം കണ്ടുണര്‍ന്ന ഈ യുവരാജന്‍ ഒരു വ്യാഴവട്ടകാലത്തിനിപ്പുറം ഇപ്പോള്‍ രാഷ്ടീയ പോരാട്ടത്തില്‍ നിരന്തരം പരാജയമേററ് വാങ്ങി എങ്ങും പച്ച തൊടാതെ നിരാശ കാമുകനെ പോലെ രാജ്യത്ത് തെക്ക് വടക്ക് അലയുക മാത്രമല്ല, അഴിമതിയുടേയും വഞ്ചനയുടേയും പേരില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസിന് മുന്നില്‍ അവരുടെ ചോദ്യങ്ങളുടെ ഊഴം കാത്ത് നാണം കെട്ടിരിക്കുന്ന ചിത്രമാണ് രാജ്യം ഇപ്പോള്‍ കാണുന്നത്. ഇത് മററാരുടേയെങ്കിലും കുറ്റം കൊണ്ടോ രാഷ്ടീയ വൈരാഗ്യം കൊണ്ടോ ഉണ്ടായതല്ല മറിച്ച് സ്വയംകൃതാനര്‍ത്ഥമാണ്.