നാട്ടിലെ മനുഷ്യരെ പേടിയായിരുന്നു
എനിക്ക്
അതുകൊണ്ടു തന്നെയാണ് ഞാന്‍
എന്റെ സ്വന്തമായ ഊര് കാടാക്കിയതും
വസിച്ചതും
ഇപ്പോള്‍ അതും അന്യമാണ്.
ആര്‍ത്തി തീരാത്തവര്‍ കൈയടക്കി
അധികാരത്തിന്റെ ബലത്തില്‍
അടക്കി ഭരിച്ചു.
ഇപ്പോള്‍ ഞാനും എന്റെ ഊര് ജനങ്ങളും
അനാഥമാണ്.
കാടും മണ്ണും ഭരിച്ച ഞങ്ങള്‍
നോക്കു കുത്തികളാകുന്നു.
മാന്യ മുഖംമൂടി ഭ്രാന്തന്‍മാര്‍
ആദി വംശത്തെ ചുട്ടുതിന്നുന്നു
ഗോത്ര പൈതൃക സത്യത്തെ
മണ്ണിട്ടു മൂടുന്നു.