ഏര്‍ണാകുളത്തുണ്ടൊരു പാടിവട്ടം,
അടുത്തു വേറൊന്നു ചളിക്കവട്ടം,
നടുക്കു ലോകാത്ഭുതമായ് ലസിപ്പൂ;
പാലാരിവട്ടം പണമൂറ്റിവട്ടം!
രാഷ്ട്രീയ വട്ടാല്‍ പല പാര്‍ട്ടിവട്ടം,
ജാതീയ വട്ടാല്‍ പല ജാതിവട്ടം,
ഉദ്യോഗ-വാണിജ്യ കുതന്ത്രവട്ടം,
പാലാരിവട്ടം പരിപൂര്‍ണ്ണവട്ടം!
വെട്ടിപ്പിനുണ്ടേയൊരു പാര്‍ട്ടിവട്ടം,
തട്ടിപ്പിനുണ്ടേ പല ജാതിവട്ടം
എല്ലാറ്റിനും പോന്ന മുടിഞ്ഞവട്ടം;
പാലാരിവട്ടം ഉലക പ്രശസ്തം.