Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

‘സ്‌നേഹബോധി’ തണല്‍വിരിച്ചപ്പോള്‍

റിപ്പോര്‍ട്ട് : സായന്ത് അമ്പലത്തില്‍

Print Edition: 1 July 2022

അധര്‍മ്മവാസനകള്‍കൊണ്ട് അസ്വസ്ഥമായ ലോകമനസ്സിന് അനാസക്തിയുടെയും ശാശ്വത ശാന്തിയുടെയും മഹാസന്ദേശം പകര്‍ന്ന ഭഗവാന്‍ ബുദ്ധന്‍….ആത്മബോധവും പ്രപഞ്ചബോധവും സമന്വയിപ്പിച്ച് ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനനിമഗ്‌നനായിരുന്ന പ്രേരണാദായകമായ ബുദ്ധസാന്നിധ്യം…. നിര്‍മ്മല സ്‌നേഹത്തിന്റെ ബോധനിലാവായി ധ്യാനബുദ്ധന്‍ ഉണരുകയാണ്. ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനത്തില്‍ കേസരിഭവനില്‍ ‘സ്‌നേഹബോധി’ എന്ന പേരില്‍ ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍….

ബുദ്ധനെ സൃഷ്ടിച്ചത് ഭാരതീയ സംസ്‌കാരം-രണ്‍ജി പണിക്കര്‍

കോഴിക്കോട്: ശ്രീബുദ്ധനെപ്പോലുള്ള മഹാപുരുഷന്മാരെ സൃഷ്ടിക്കാന്‍ ഭാരതീയ സംസ്‌കാരത്തിനേ സാധിക്കൂ എന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. കേസരി ഭവനില്‍ ‘സ്‌നേഹബോധി’ എന്ന പേരില്‍ പണിതുയര്‍ത്തിയ ബുദ്ധന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീബുദ്ധന്‍ മാത്രമല്ല, സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിയുമെല്ലാം ഭാരത സംസ്‌കാരത്തിന് മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന മഹത്തുക്കളാണ്. മനുഷ്യത്വത്തിന്റെ ഈശ്വരസാക്ഷാത്കാരങ്ങളാണ് ഇത്തരം വ്യക്തിത്വങ്ങള്‍. സുനില്‍ തേഞ്ഞിപ്പലമാണ് ശില്പം രൂപകല്‍പ്പന ചെയ്തത്. ഇതിന്റെ പശ്ചാത്തലമായി നിര്‍മിച്ച ചുവര്‍ചിത്രത്തിന്റെ അനാച്ഛാദനം മുന്‍ എംഎല്‍എ കെ.എന്‍.എ. ഖാദര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. പി. കെ. ശ്രീകുമാര്‍ അധ്യക്ഷനായി. ആര്‍ട്ടിസ്റ്റ് മദനന്‍, ശില്‍പി സുനില്‍ തേഞ്ഞിപ്പലം എന്നിവര്‍ സംസാരിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു സ്വാഗതവും ഡെപ്യൂട്ടി എഡിറ്റര്‍ സി.എം. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

മതങ്ങളെല്ലാം ഐക്യത്തോടെ നിലകൊള്ളണം-കെ.എന്‍.എ. ഖാദര്‍

കോഴിക്കോട്: മതങ്ങളെല്ലാം പരസ്പരമുള്ള അകലം കുറയ്ക്കണമെന്നും ഒന്നിച്ചുനില്ക്കണമെന്നും മുന്‍ എംഎല്‍എ കെ.എന്‍.എ ഖാദര്‍. പ്രവാചകന്മാരെല്ലാം മറ്റുള്ളവര്‍ക്കായി സ്വയം എരിഞ്ഞുതീര്‍ന്നവരാണ്. ബുദ്ധനും കൃഷ്ണനുമൊക്കെ ഇത്തരത്തിലുള്ളവരാണ്. ഈ മഹത്തുക്കള്‍ക്കു മുന്നില്‍ മതങ്ങളുടെ അതിര്‍വരമ്പുകള്‍ മാഞ്ഞില്ലാതാകുകയാണ്. വേദഗ്രന്ഥങ്ങള്‍ മുഴുവന്‍ ഏകദൈവവിശ്വാസത്തിലാണ് ഊന്നുന്നത്. ഒന്നായതിനെ പണ്ഡിതന്മാര്‍ പലതായി വ്യാഖ്യാനിക്കുകയാണ് എന്ന ഭാരതീയ ദര്‍ശനം ഏകദൈവവിശ്വാസത്തിന്റെ തെളിവാണ്.

എല്ലാ ദര്‍ശനങ്ങളും ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണത്തെക്കുറിച്ചാണ് പറയുന്നത്. പ്രകാശത്തെ കൈവിട്ടും വിളക്കില്ലാതെയും ഭാരതീയ സമൂഹത്തില്‍ ദൈവത്തെ സങ്കല്പിക്കാനാവില്ല. ആ വിളക്കിനെ ഊതിക്കെടുത്തുന്നതാണ് പുതിയ പരിഷ്‌കാരം. ഇതിന് പിന്നില്‍ പാശ്ചാത്യ സംസ്‌കാരമാണ്. എല്ലാ സംസ്‌കാരങ്ങള്‍ക്കും പാശ്ചാത്യ സംസ്‌കാരം പരിക്കേല്‍പ്പിച്ചിട്ടുണ്ട്.

പ്രതിമകള്‍ സത്യത്തില്‍ ജീവനില്ലാത്ത വസ്തുക്കളാണ്. എന്നാല്‍ പ്രതിമകള്‍ പ്രതിനിധാനം ചെയ്യുന്നത് മഹത്തായ ആശയങ്ങളെയാണ്. കേസരി ഭവനിലെ ബുദ്ധ പ്രതിമയിലൂടെ പരിസ്ഥിതിസംരക്ഷണവും പ്രകൃതിസ്നേഹവുമൊക്കെ സന്ദേശമാക്കുന്നു എന്നത് വലിയ കാര്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ അതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധദര്‍ശനം സര്‍വ്വകാല പ്രസക്തം-ജെ.നന്ദകുമാര്‍


കോഴിക്കോട്: ബുദ്ധദര്‍ശനം സര്‍വ്വകാല പ്രസക്തമാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. സനാതനധര്‍മ്മവും ബുദ്ധദര്‍ശനവും പഠിപ്പിക്കുന്നത് മനുഷ്യനെ സ്വതന്ത്രനാക്കണമെന്നാണ്. സമത്വാവസ്ഥയിലേക്കുയരുന്നതിലൂടെ മാത്രമേ മനുഷ്യന്റെ ദുഃഖങ്ങള്‍ മാറുകയുള്ളൂ എന്നാണ് ബുദ്ധന്‍ ചൂണ്ടിക്കാണിച്ചത്. ബുദ്ധന്‍ ഈശ്വരനെക്കുറിച്ച് പറയാതിരുന്നത് സര്‍വ്വം ഈശ്വരനാണ് എന്ന് ബോധ്യം ഉണ്ടായതുകൊണ്ടാണ്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ മാത്രമേ എന്തെങ്കിലും വിശ്വസിക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യാന്‍ പാടുള്ളൂ എന്ന നിലപാടായിരുന്നു ബുദ്ധന്റേത്.
യോഗാഗ്‌നിയിലൂടെ വേണം സമത്വഭാവം കൈവരിക്കേണ്ടത്. അധമ വാസനകളെ ഇല്ലാതാക്കി ചിത്തത്തെ കൂടുതല്‍ പ്രകാശമാനമാക്കണം. ചിത്തശുദ്ധിക്കുള്ള മാര്‍ഗം ത്രിപിടകങ്ങളില്‍ കൃത്യമായി പറയുന്നുണ്ട്. ചിത്തശുദ്ധി കൈവരിക്കുക എന്നതാണ് ബുദ്ധ ദര്‍ശനത്തിന്റെ സാരം. നിലവിലുണ്ടായിരുന്ന ഭാരതീയ ദര്‍ശനത്തെ ബൗദ്ധദര്‍ശനം കൂടുതല്‍ വലിയ ശരിയിലേക്ക് നയിക്കുകയാണുണ്ടായത്. ഭാരതീയ ദര്‍ശനമനുസരിച്ച് മനുഷ്യന്‍ ശരിയില്‍ നിന്ന് കൂടുതല്‍ വലിയ ശരിയിലേക്ക് സഞ്ചരിക്കുകയാണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ശ്രീബുദ്ധനെ പോലുള്ള മഹാത്മാക്കളെ ശരിയായ അര്‍ത്ഥത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ഗവേഷണപഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. ഭാരതീയ ദര്‍ശനത്തെ ബുദ്ധ ദര്‍ശനം നശിപ്പിച്ചു എന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ShareTweetSendShare

Related Posts

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies