Wednesday, July 16, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അഭിമുഖം

ഹിന്ദു ഐക്യം അനിവാര്യം-ശ്രീ ശ്രീ നാരായണതീര്‍ത്ഥ സ്വാമികള്‍

അഭിമുഖം: ശ്രീ ശ്രീ നാരായണതീര്‍ത്ഥ ശങ്കരാചാര്യസ്വാമികള്‍/ഹരികൃഷ്ണന്‍ ഹരിദാസ്

Print Edition: 3 June 2022

ഗംഗോത്രി കാളികാംബാള്‍ പീഠം മഠാധിപതി ശ്രീ ശ്രീ നാരായണതീര്‍ത്ഥ ശങ്കരാചാര്യസ്വാമികളുമായി ഹരികൃഷ്ണന്‍ ഹരിദാസ് നടത്തിയ അഭിമുഖം

♠അങ്ങയുടെ സന്ന്യാസാശ്രമപ്രവേശവും കാളികാംബാള്‍ മഠത്തിന്റെ പ്രാരംഭവുമെങ്ങനെയാണ്?
ശ്രീമദ് ശങ്കരാചാര്യസ്വാമികളുടെ പരമ്പരയിലാണ് ഞാന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആചാര്യസ്വാമികള്‍ പുരി, ഭാരതി,സരസ്വതി, ഗിരി, സാഗര, പര്‍വത, വന, ആരണ്യ, തീര്‍ത്ഥ, ആശ്രമ എന്നിങ്ങനെ ദശനാമി സന്ന്യാസസമ്പ്രദായവും ഭാരതത്തിന്റെ നാലു ദിക്കുകളിലായി ദ്വാരകാമഠം, ജ്യോതിര്‍മഠം, ഗോവര്‍ദ്ധനമഠം, ശൃംഗേരിമഠം എന്നിങ്ങനെ നാലു മഠങ്ങളും സ്ഥാപിച്ചു. ഇവയെല്ലാം അദ്വൈതസമ്പ്രദായത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ആചാര്യസ്വാമികളുടെ കാലഘട്ടത്തെക്കുറിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം മുപ്പത്തിരണ്ട് വര്‍ഷം ജീവിച്ചതിനും, പ്രസ്ഥാനത്രയഭാഷ്യങ്ങളും പ്രകരണഗ്രന്ഥങ്ങളും രചിച്ചതിനും തെളിവുണ്ട്. അതിലൂടെ അദ്ദേഹം അദ്വൈതസിദ്ധാന്തത്തെ പുന:സ്ഥാപനം ചെയ്തു. അദ്ദേഹം സ്ഥാപിച്ച നാലു മഠങ്ങള്‍ക്കും അവയുടേതായ തീര്‍ത്ഥം, ദേവന്‍, ദേവി എന്നിവയെല്ലാം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ദ്വാരകാമഠത്തിനു നദി ഗോമതിയും, ദേവി ഭദ്രകാളിയും ഈശ്വരന്‍ സിദ്ധേശ്വരനും ആണ്. ദ്വാരകാമഠം സാമവേദത്തെയും, ശൃംഗേരി മഠം യജുര്‍വേദത്തെയും പുരിമഠം ഋഗ്വേദത്തെയും ജോഷിമഠം അഥര്‍വ വേദത്തെയും പ്രതിനിധാനം ചെയ്യുന്നു. ഓരോ മഠത്തിലും തന്റെ നാലു ശിഷ്യരെയും നിയമിച്ചു. ആ പരമ്പരയാണ് ഇന്നും അവിടെ തുടര്‍ന്നു വരുന്നത്. പുരി മഠത്തിലെ നിരഞ്ജനദേവതീര്‍ത്ഥ സ്വാമിജിയില്‍ നിന്നാണ് ഞാന്‍ സന്ന്യാസദീക്ഷ സ്വീകരിച്ചത്. പിന്നീട് ഗംഗാതീരത്ത് തങ്ങി സാധനകള്‍ അനുഷ്ഠിക്കുവാനുള്ള എന്റെ ആഗ്രഹപ്രകാരം ഗുരുനാഥന്റെ നിര്‍ദ്ദേശമനുസരിച്ച് ഗംഗോത്രിയില്‍ ശങ്കരമഠത്തിന്റെ ഉപമഠം എന്ന നിലയില്‍ 1981 ല്‍ കാളികാംബാള്‍ പീഠം സ്ഥാപിച്ചു. എന്റെ ഇഷ്ടദേവത കാളീദേവി ആയതിനാലാണ് ആ പേര് നല്‍കിയത്. ദശമഹാവിദ്യയില്‍ വളരെ പ്രാധാന്യമുള്ള ഉപാസനയാണ് കാളി ഉപാസന. ഇപ്പോള്‍ ചെന്നൈക്കടുത്ത് ആരക്കോണത്ത് ഒരു ദശമഹാവിദ്യാക്ഷേത്രവും സ്ഥാപിച്ചിട്ടുണ്ട്.

♠ഉപാസനയില്‍ മാത്രമാണോ മഠം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?

ഉപാസനയ്ക്കായി മാത്രമല്ല മഠം സ്ഥാപിച്ചത്. ശരിയായ ആദ്ധ്യാത്മികതത്ത്വത്തെ ബോധിപ്പിക്കുവാന്‍ കൂടിയാണത്. ആത്മസാക്ഷാത്കാരമാണ് സനാതനധര്‍മ്മമനുസരിച്ച് ഒരുവന്റെ പരമമായ ജീവിതലക്ഷ്യം. സനാതനധര്‍മ്മം ഒരു വ്യക്തിയാല്‍ സ്ഥാപിക്കപ്പെട്ടതല്ല. സെമറ്റിക് മതങ്ങളെപ്പോലെ സ്രഷ്ടാവ്-സൃഷ്ടി എന്ന ആശയത്തിന്റെ മേല്‍ നിര്‍മ്മിക്കപ്പെട്ടതല്ല അത്. ഒരു സംസ്‌കാരത്തിന്റെ ഭാഗമാണത്. അനേകം സമ്പ്രദായങ്ങള്‍ അതിലുണ്ട്. എല്ലാ വേദങ്ങളും ജ്ഞാനത്തിനാണ് പ്രാധാന്യം നല്‍കിയത്. ആത്മജ്ഞാനത്തിലൂടെയാണ് മോക്ഷപ്രാപ്തിയുണ്ടാകുക. സെമിറ്റിക് മതം സ്രഷ്ടാവ്-സൃഷ്ടി സങ്കല്പത്തെ മുന്നോട്ട് വയ്ക്കുമ്പോള്‍ ആത്മാവ്-അനാത്മാവ് എന്ന തത്ത്വമാണ് സനാതനധര്‍മ്മം പ്രസ്താവിക്കുന്നത്. ആദിശങ്കരാചാര്യര്‍ തന്റെ ഭാഷ്യങ്ങളിലും മറ്റു കൃതികളിലും ഇത് സുന്ദരമായി ആവിഷ്‌കരിച്ചിട്ടുണ്ട്. അദ്വൈതിയായ ആദിശങ്കരാചാര്യര്‍ തന്നെയാണ് ശൈവം, വൈഷ്ണവം, ശാക്തേയം, ഗാണപത്യം, സ്‌കാന്ദം, സൌരം എന്നിങ്ങനെയുള്ള ഷണ്മതങ്ങളെയും പുന:പ്രതിഷ്ഠിച്ചത്. അവയുടെയെല്ലാം താത്പര്യം ഈശ്വരസാക്ഷാത്കാരമാണ്.

♠ഭാരതത്തിന് പൗരാണികകാലത്തുണ്ടായിരുന്ന മഹിമ ഇപ്പോള്‍ നഷ്ടപ്പെട്ടുവോ?

ഭാരതം ഭൌതികമായും ആദ്ധ്യാത്മികമായും വളരെ സമ്പന്നമായ രാഷ്ട്രമായിരുന്നു. എന്നാല്‍ മറ്റുമതങ്ങളുടെ വരവോടെ അത് ആക്രമിക്കപ്പെട്ടു. ഈ ആക്രമണങ്ങളുടെ ഭാഗമായി ഇവിടുത്തെ വിദ്യാഭ്യാസപദ്ധതികള്‍ തകിടം മറിഞ്ഞു. മെക്കാളെയെപ്പോലുള്ളവര്‍ വരുത്തിയ മാറ്റങ്ങള്‍ വളരെ ദോഷം വരുത്തിവച്ചു.

♠മെക്കാളെ കൊണ്ടുവന്ന വിദ്യാഭ്യാസപരിഷ്‌കാരം വരുത്തിവച്ച ദോഷങ്ങള്‍ക്ക് പരിഹാരമെന്താണ്?

ഭാരതം മുഴുവന്‍ ഗുരുകുലസമ്പ്രദായത്തിലുള്ള പഠനരീതി നടപ്പിലാക്കണം. ആയുര്‍വേദം ഉള്‍പ്പെടെയുള്ള ശാസ്ത്രങ്ങള്‍ പഠിപ്പിക്കുകയും കൂടുതല്‍ പ്രചാരത്തിലെത്തിക്കുകയും വേണം. മറ്റുവിഷയങ്ങള്‍ക്കൊപ്പം ആദ്ധ്യാത്മികവിഷയങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കണം. അതില്ലാത്തതിനാല്‍ മനുഷ്യര്‍ക്കിടയില്‍ ഭേദബുദ്ധി ഉണ്ടാകുന്നു. കലാപങ്ങള്‍ വര്‍ദ്ധിക്കുന്നു. ഭാരതം അന്താരാഷ്ട്രതീവ്രവാദത്തിനു ഇരയായിമാറിയിരിക്കുന്നു. സമൂഹത്തിന്റെ കെട്ടുറപ്പ് തന്നെ നഷ്ടപ്പെടുന്നു.

♠കശ്മീരിലും മറ്റും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങള്‍ ശുഭസൂചകമല്ലേ?

തീര്‍ച്ചയായും. രാഷ്ട്രത്തിന്റെ അഖണ്ഡതയെ ഇല്ലാതെയാക്കുന്ന എല്ലാ അനാവശ്യനിയമങ്ങളെയും മാറ്റേണ്ടതാണ്. 370-ാം വകുപ്പ് മാറ്റിയതിനു ഞാന്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അഫ്ഗാന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഭാരതത്തിന് നഷ്ടമായതിനു അടിസ്ഥാന കാരണം മതമാണ്. മതനേതാക്കളും രാഷ്ട്രീയനേതാക്കളും സ്വാര്‍ത്ഥതയ്ക്കായി രാജ്യത്തെ വിഭജിച്ചു. നെഹ്രുവിന്റെയും ജിന്നയുടെയും നയങ്ങള്‍ ദോഷകരമായി ബാധിച്ചു. ദേശസ്‌നേഹമുള്ളവര്‍ രാഷ്ട്രീയത്തില്‍ ഉണ്ടെങ്കിലും നല്ല പങ്കും സ്വാര്‍ത്ഥരാണ്. അതിനാല്‍ പലപ്പോഴും ദേശതാല്പര്യങ്ങള്‍ ഹനിക്കപ്പെടുന്നു.

♠ആഗോളഭീകരവാദം ഭാരതത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടല്ലോ. അതിനെ എങ്ങനെ അതിജീവിക്കാം?

ഭാരതം സാങ്കേതികമായും ഭൗതികമായുമെല്ലാം മുന്നേറുമ്പോള്‍ അതിനു തടയിടാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഒരു വശത്ത് ഭീകരവാദമുണ്ട്. മറുവശത്ത് തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കാന്‍ മറ്റു രാജ്യങ്ങളെ കീഴടക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈന പോലുള്ള രാജ്യങ്ങളുടെ ഭീഷണിയുണ്ട്. എന്നാല്‍ ഭാഗ്യവശാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശക്തമായ ഒരു ഭരണനേതൃത്വം ഭാരതത്തിനുള്ളതുകൊണ്ട് അതിനെ നേരിടാന്‍ സാധിക്കുന്നുണ്ട്. പുരോഗമനപരവും ദേശീയ താല്പര്യങ്ങള്‍ക്ക് അനുകൂലവും ശക്തവുമായ ഒരു ഭരണത്താല്‍ പ്രതിസന്ധികളെ നേരിടാന്‍ കഴിയും.

♠ആദിശങ്കരന്റെ ജന്മനാടായ കേരളത്തിലെ സ്ഥിതിയും ഭിന്നമല്ലല്ലോ?

വളരെ ശരിയാണ്. മറ്റു മതങ്ങളിലെ ആചാര്യന്മാര്‍ ഈ ശിഥിലീകരണത്തിന്റെ അപകടത്തെ തിരിച്ചറിയണം. കലാപങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്ക്കാന്‍ അവര്‍ തങ്ങളുടെ അനുയായികളോട് നിര്‍ദ്ദേശിക്കണം. എന്നാല്‍ ചില മതനേതാക്കളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ എല്ലാത്തിനെയും ശിഥിലമാക്കുന്നു. കേരളം ആഗോളഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഐഎസ് പോലുള്ള തീവ്രവാദസംഘടനകളിലും മറ്റും ആളുകള്‍ ചേരുന്ന വാര്‍ത്തകള്‍ നാം കാണുന്നുണ്ടല്ലോ. കേന്ദ്രസര്‍ക്കാര്‍ അത്തരം കാര്യങ്ങളില്‍ ശക്തമായ നടപടികള്‍ എടുക്കണം. രഹസ്യാന്വേഷണവിഭാഗവും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കലാപത്തിന്റെ ദുരന്തത്തെക്കുറിച്ച് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും തിരിച്ചറിയണം. ന്യൂനപക്ഷപ്രീണനം ഒഴിവാക്കണം. കേരളം ആദിശങ്കരന്റെ മാത്രമല്ല, പരശുരാമന്റെയും പ്രഹ്ലാദന്റെയും നാരായണഗുരുവിന്റെയും നാടാണ്. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന് മാത്രമല്ല ആദിശങ്കരനും ആദരവ് നല്‍കേണ്ടതാണ്. രാഷ്ട്രീയത്തില്‍ നിന്നും മതത്തെ ഒഴിച്ച് നിര്‍ത്തണം. ന്യൂനപക്ഷവോട്ടുകള്‍ക്കായി വിട്ടുവീഴ്ചകള്‍ ചെയ്യാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വം ശ്രദ്ധിക്കണം. മതപരിവര്‍ത്തനങ്ങളെ നിയന്ത്രിക്കണം. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ കലാപങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.

♠ഹിന്ദുവിന്റെ അപചയത്തിന്റെ പ്രധാന കാരണമെന്താണ്? അതിനു പരിഹാരമെന്താണ്?

ഐക്യമില്ലായ്മ തന്നെയാണ് ഹിന്ദുവിന്റെ ദുര്‍ഗതിക്ക് കാരണം. മതനേതാക്കന്മാര്‍ ഉള്‍പ്പെടെ സ്വാര്‍ത്ഥമതികള്‍ ആയതിനാല്‍ ഹിന്ദുവിന് പരസ്പരം ഐക്യപ്പെടുവാന്‍ കഴിയുന്നില്ല. അത്തരക്കാര്‍ ജനങ്ങളെ പലരീതിയില്‍ വിഭജിക്കുന്നു. ഒരു പുതിയ മതത്തെ ഉണ്ടാക്കുകയല്ല വേണ്ടത്. മറ്റുമതത്തില്‍ പെട്ടവരും ഒരിക്കല്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്. എല്ലാവരും സഹോദരങ്ങളാണ്. അവരും തങ്ങളുടെ സംസ്‌കൃതിയിലേക്ക് മടങ്ങിവരണം. അവര്‍ സമാധാനത്തിനു പ്രാധാന്യം നല്‍കണം. പ്രത്യയശാസ്ത്രം ദേശീയതയെ അടിസ്ഥാനമാക്കി ആകണം. എല്ലാ ഭേദങ്ങളെയും ഒഴിവാക്കി നാം ഐക്യപ്പെടണം. അതാണ് പരിഹാരം.

 

 

Tags: ശ്രീ ശ്രീ നാരായണതീര്‍ത്ഥ ശങ്കരാചാര്യകാളികാംബാള്‍ പീഠംഹരികൃഷ്ണന്‍ ഹരിദാസ്‌
Share1TweetSendShare

Related Posts

ഇനി യുദ്ധം ഒഴിവാക്കാനുള്ള യുദ്ധം

ഭാരതീയ കാവ്യദര്‍ശനങ്ങളുടെ ഉപാസകന്‍

‘ശക്തരാകുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗ്ഗമില്ല’

ആനന്ദത്തിന്റെ അനുഭൂതി

സംഘത്തിന്റെ സർവ്വസ്വീകാര്യത (നവതി കടന്ന നാരായം 10)

സംഘപഥത്തിലെ ചാന്ദ്രശോഭ

Shopping Cart

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies