എഴുതാനിരിക്കു-
മ്പൊഴേക്കും
കടലാസിനും
പേനയ്ക്കുമിടയിലെ
ശൂന്യത വീര്‍ത്ത് വീര്‍ത്ത്
വരുന്നതും നോക്കി,
ചുമരിലെ
ഘടികാരസൂചികള്‍
പല്ലികളിലേക്ക്
പരകായ പ്രവേശം
നടത്തും…
പുറത്തെ
ചീവീടൊച്ചകള്‍
ജനാലച്ചില്ലിലേക്കുള്ള
കല്ലേറുകളാകും;
മച്ചില്‍ തൂങ്ങിയാടി
തണുപ്പ് വിതറും
കൈകളപ്പോള്‍
നിസ്സഹായതയുടെ
വൃത്തങ്ങള്‍ വരക്കാന്‍
തുടങ്ങും…!
കിടക്കയിലവളുടെ
കൂര്‍ക്കം വലിയില്‍
നിന്നൊരു സമരജാഥ
ഉയര്‍ത്തെഴുന്നേല്‍ക്കും!
കൊച്ചുമോളുടെയുറക്ക
സ്വപ്നങ്ങളില്‍ നിന്നൊരു
പാല്‍പ്പുഞ്ചിരിയപ്പൊഴും
‘വെളുപ്പി’ലേക്ക്
വീണ്ടുമെന്നെ
കൈമാടി
വിളിക്കുന്നുണ്ടാവും…!!