Sunday, December 10, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ലേഖനം നേർപക്ഷം

പി.സി.ജോര്‍ജ്ജ് – ജിഹാദികളുടെ കണ്ണിലെ കരട്‌

ജി.കെ. സുരേഷ് ബാബു

Print Edition: 13 May 2022

ജനപക്ഷം നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ്ജിനെ കഴിഞ്ഞ ദിവസം പിണറായി വിജയന്റെ പോലീസ് അറസ്റ്റ് ചെയ്തത്, അറസ്റ്റിലെ ഇരട്ടത്താപ്പു കൊണ്ടാണ് ശ്രദ്ധേയമായത്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമത ധര്‍മ്മപരിഷത്തിന്റെ സമ്മേളനത്തിലാണ് പി.സി.ജോര്‍ജ്ജ് പ്രസംഗിച്ചത്. കേരളത്തിലെ പൊതുസമൂഹം കഴിഞ്ഞ കുറെക്കാലമായി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് പി.സി.ജോര്‍ജ്ജ് സമ്മേളനത്തില്‍ തുറന്നടിച്ചത്. ഹിന്ദു ഐക്യവേദിയും ക്രിസ്ത്യന്‍ സംഘടനയായ കാസയും യുക്തിവാദികളും എക്‌സ് മുസ്ലീം സംഘടനയില്‍പ്പെട്ടവരും ഒക്കെ കേരളത്തിലെ പൊതുജീവിതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് വിവിധ വേദികളില്‍ പരാമര്‍ശിച്ചിരുന്നു. ഈ സമ്മേളനങ്ങളിലൊക്കെ ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്‌നങ്ങളാണ് പി.സി.ജോര്‍ജ്ജ് പരാമര്‍ശിച്ചത്.

ഭാരതം ഹിന്ദുരാഷ്ട്രമായതുകൊണ്ടും ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ടുമാണ് മറ്റു മതസ്ഥര്‍ക്ക് സ്വതന്ത്രമായി ഇവിടെ ജീവിക്കാനും ആരാധന നടത്താനും കഴിയുന്നതെന്നും അതുകൊണ്ടുതന്നെ ഭാരതത്തെ അടിയന്തിരമായി ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ജോര്‍ജ്ജ് ആവശ്യപ്പെട്ടു. മുസ്ലീം ജനസമൂഹം ജനസംഖ്യാ വിസ്‌ഫോടനത്തിലൂടെ ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റാന്‍ പരിശ്രമിക്കുന്നു. ഇതിനെതിരെ ഇതര സമൂഹങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജോര്‍ജ്ജ് പറഞ്ഞു. ഇക്കാര്യം കേരളത്തിലെ പൊതു സമൂഹത്തില്‍ ആദ്യം പറയുന്ന ആളല്ല പി.സി.ജോര്‍ജ്ജ്. വളരെ നേരത്തെ തന്നെ ഉത്തരവാദിത്തപ്പെട്ട ക്രിസ്തീയ ബിഷപ്പുമാരും അശോക് സിംഗാള്‍ അടക്കമുള്ള ഹിന്ദു സംഘടനാ നേതാക്കളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. പിന്നെ ജോര്‍ജ്ജ് പറഞ്ഞത് ലൗജിഹാദിനെ കുറിച്ചാണ്. ലൗജിഹാദ് ഇല്ല എന്നു വരുത്താന്‍ ഒരുവിഭാഗം ആളുകള്‍ വളരെ സാമര്‍ത്ഥ്യത്തോടെ ശ്രമിക്കുന്നതിനൊപ്പം ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികളെ ബോധപൂര്‍വ്വം പ്രണയക്കുരുക്കില്‍ പെടുത്തിയതിനുശേഷം ഒരു കുട്ടി ആയിക്കഴിയുമ്പോള്‍ സിറിയയിലെയും അഫ്ഗാനിലെയും ഇസ്ലാമിക ഭീകരര്‍ക്ക് ലൈംഗിക അടിമകളാക്കാന്‍ എത്തിച്ചു കൊടുക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യവും പുതിയതല്ല. നിമിഷ ഫാത്തിമ മുതല്‍ സിറിയയിലും അഫ്ഗാനിലും ആടുമേയ്ക്കാന്‍ പോയ വിദ്യാസമ്പന്നരായ ഹിന്ദു-ക്രൈസ്തവ കുട്ടികള്‍ എല്ലാവരും തന്നെ ഈ തരത്തില്‍ ചതിയുടെ വഴിയില്‍ പെട്ടവരാണ്. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഈതരത്തിലുള്ള ജനസംഖ്യാ വര്‍ദ്ധനവിലൂടെ ഇസ്ലാമിക രാജ്യമാക്കി മാറ്റാനാണ് അവര്‍ ശ്രമിക്കുന്നത് എന്ന കാര്യം അച്യുതാനന്ദന്‍ പറഞ്ഞിട്ട് വര്‍ഷങ്ങളായി. അദ്ദേഹത്തിനെതിരെ ആരും ഇതുവരെ കേസെടുത്തില്ല.

പിന്നെ പി.സി.ജോര്‍ജ്ജ് പറഞ്ഞത്, തുപ്പല്‍ ബിരിയാണിയെ കുറിച്ചായിരുന്നു. മന്ത്രിച്ചുതുപ്പുക എന്ന പേരില്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ തുപ്പുന്നതിന്റെ ദൃശ്യങ്ങള്‍ ജനം ടി.വിയില്‍ മാത്രമല്ല, സാമൂഹ്യമാധ്യമങ്ങളിലും വൈറലായതാണ്. ഹോട്ടലുകളിലും കല്യാണവീടുകളിലും മതവിശ്വാസത്തിന്റെ പേരില്‍ ഭക്ഷണത്തില്‍ തുപ്പിയവര്‍ക്കെതിരെ കേസെടുത്തതും നമ്മള്‍ കണ്ടതാണ്. തൃശ്ശൂരില്‍ പണ്ട് നിരവധി മുസ്ലീം ഹോട്ടലുകളില്‍ ഈ തരത്തില്‍ മന്ത്രം ചൊല്ലി തുപ്പാന്‍ പോയിരുന്ന ആള്‍ ചാനല്‍ ചര്‍ച്ചയില്‍ തന്നെ നേരിട്ടെത്തി ഇക്കാര്യം സാക്ഷ്യപ്പെടുത്തിയതാണ്. മറ്റൊന്ന് ഭക്ഷണങ്ങളിലും പാനീയങ്ങളിലും ചികിത്സയ്‌ക്കെത്തുന്ന ആശുപത്രികളിലും വന്ധ്യതാ മരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു. ഇതര സമുദായക്കാരെ കുട്ടികള്‍ ഉണ്ടാകാതിരിക്കാന്‍ തക്കവണ്ണം വന്ധ്യരാക്കുന്ന ചില ഇസ്ലാമിക ഭീകരരുടെ സമീപനത്തെക്കുറിച്ചും പി.സി.ജോര്‍ജ്ജ് തുറന്നടിച്ചു. 2019 ലെ ഈസ്റ്ററില്‍ ശ്രീലങ്കയിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്ന് പിടിയിലായ ഇസ്ലാമിക ഭീകരനായ ഡോക്ടര്‍ ഇത്തരം മരുന്നുകള്‍ കൊടുത്തിരുന്ന കാര്യം പുറത്തുവന്നതാണ്. ഈ കേസിന്റെ വിധി എന്തായെന്ന് അറിയില്ല. പക്ഷേ, ഇത്തരം സങ്കേതങ്ങള്‍ ഇസ്ലാമിക ഭീകരര്‍ ഉപയോഗിക്കുന്നു എന്നകാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. ഹലാല്‍ ഹോട്ടലുകളില്‍ ഭക്ഷണത്തില്‍ തുപ്പുന്ന കാര്യം പുറത്തുവരും മുന്‍പു വരെ ഇക്കാര്യം സാധാരണക്കാരായ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ദേശീയ മുസ്ലിങ്ങളോ അറിഞ്ഞിരുന്നില്ല. ഭീകരതയുടെ മറനീക്കി കാര്യങ്ങള്‍ പുറത്തു വരുമ്പോഴാണ് ചെറുത്തു നില്‍പ്പിനും ഭീകരത അവസാനിപ്പിക്കാനുമുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും ജനങ്ങള്‍ ആലോചിക്കുന്നത്.

ഇത്തരം ഒരു ബോധവത്കരണത്തിനപ്പുറം ഇതുവരെ പറയാത്ത, സമൂഹത്തില്‍ ചര്‍ച്ച ചെയ്യാത്ത എന്തെങ്കിലും കാര്യങ്ങള്‍ പി.സി.ജോര്‍ജ്ജ് പറഞ്ഞതായി തോന്നുന്നില്ല. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്നുപറഞ്ഞ് ഐ.പി.സി 153-എ, 295-എ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ജോര്‍ജ്ജിനെതിരെ കേസ്സെടുത്തത്. പോലീസ് കേസ്സെടുത്താല്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നതിന് പകരം ഞായറാഴ്ച പുലര്‍ച്ചെ ജോര്‍ജ്ജിന്റെ വീട്ടില്‍ വന്‍ പോലീസ് സന്നാഹം എത്തി കസ്റ്റഡിയില്‍ എടുത്ത് തിരുവനന്തപുരത്ത് കൊണ്ടുവരികയായിരുന്നു. മുസ്ലീം ലീഗ്, പോപ്പുലര്‍ ഫ്രണ്ട്, അവരുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടി, കേരളാ മുസ്ലീം ജമാഅത്ത് കൗണ്‍സില്‍, സി.പി.എം, പി.ഡി.പി തുടങ്ങിയ സംഘടനകളാണ് ജോര്‍ജ്ജിനെതിരെ രംഗത്തുവന്നത്. ജോര്‍ജ്ജിന് ജാമ്യം നല്‍കിയ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പോലീസിന്റെ ഭോഷ്‌ക്ക് ശരിക്കും തുറന്നുകാട്ടി. ഈ അറസ്റ്റ് ആവശ്യമായിരുന്നോ? ഇതുകൊണ്ട് എന്ത് ഗുണമുണ്ടായി? എന്തിനാണ് അറസ്റ്റ് ചെയ്തത്? അറസ്റ്റുകൊണ്ട് എന്ത് ലക്ഷ്യമാണ് നേടാന്‍ കഴിയുക തുടങ്ങിയ ചോദ്യങ്ങള്‍ പോലീസ് സ്വയം ചോദിച്ചോ എന്ന കാര്യം കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഒരു മുന്‍ ജനപ്രതിനിധിയായ അദ്ദേഹം നിയമത്തിന്റെ വഴിയില്‍ നിന്ന് ഒളിച്ചോടാന്‍ സാധ്യതയുള്ള ആളല്ല. എന്നിട്ടും എന്തിന് ഈ തരത്തിലുള്ള അറസ്റ്റ് നടപടി ഉണ്ടായി എന്ന ചോദ്യവും കോടതി ഉയര്‍ത്തി. ഇതിനകത്ത് ആയുധങ്ങള്‍ കണ്ടെത്താനോ സാക്ഷികളെ സ്വാധീനിക്കാനോ ഉള്ള സാഹചര്യമില്ല. 70 വയസ്സായ, പ്രമേഹരോഗി കൂടിയായ ഒരു പൊതുപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്നതിന് ന്യായയുക്തമായ കാരണം കാണാനില്ലെന്ന് പറഞ്ഞ കോടതി 50,000 രൂപയുടെ ബോണ്ടില്‍ ജോര്‍ജ്ജിന് ജാമ്യം അനുവദിക്കുകയായിരുന്നു.

ജോര്‍ജ്ജ് അറസ്റ്റിന് വിധേയമാകണ്ട ആളല്ലെന്നോ അറസ്റ്റ് ചെയ്യുന്നത് മഹാ അപരാധമാണെന്നോ അഭിപ്രായമില്ല. ഇതിനേക്കാള്‍ ഗുരുതരമായ കേസില്‍ പ്രതിയായ രാജ്യസഭാ എം.പി, എ.എ. റഹീം അടക്കമുള്ളവര്‍ പോലീസിന് മുന്നില്‍ക്കൂടി തേരാപ്പാര നടക്കുമ്പോഴാണ് ഇത്രയും വലിയ സന്നാഹവുമായി പുലര്‍ച്ചെ ഉറക്കപ്പായില്‍ നിന്ന് പി.സി.ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുന്നത്. ജോര്‍ജ്ജ് പറഞ്ഞ ഒരു കാര്യവും പുതിയതല്ല. നേരത്തെ പലരും പലയിടത്തും പറഞ്ഞതാണ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അതേസമയം, മുജാഹിദ് ബാലുശ്ശേരിയും എം.എം.അക്ബറും അടക്കമുള്ള ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന പ്രസംഗം വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്നത് മാത്രമല്ല, സാമുദായിക സംഘര്‍ഷത്തിന് വഴിമരുന്നിടുന്നതുകൂടിയാണ്. പത്തുവര്‍ഷം കൊണ്ട് കേരളത്തെ ഇസ്ലാമികരാജ്യമാക്കാനും മറ്റു മതസ്ഥരെ കൊന്നൊടുക്കാനും ആഹ്വാനം ചെയ്ത ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ ഒരു കേസുമെടുക്കാത്ത കേരളാ പോലീസ് പി.സി.ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്ത് ആഘോഷമായി അനന്തപുരിയിലേക്ക് എഴുന്നള്ളിച്ചത് ആര്‍ക്കുവേണ്ടിയാണ്. പെരുന്നാളിന് മുന്‍പ് ഇസ്ലാമിക ഭീകരരെ പ്രീണിപ്പിക്കാനാണ് ഈ അറസ്റ്റ് നടത്തിയതെന്ന പി.സി.ജോര്‍ജ്ജിന്റെയും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെയും പ്രസ്താവന തള്ളിക്കളയാവുന്നതാണോ?

പി.സി.ജോര്‍ജ്ജ് എന്നും ഇങ്ങനെയൊക്കെ ആയിരുന്നു. അതത് കാലത്തെ നിലപാടിന് അനുസരിച്ച് ആര്‍ക്കെതിരെയും തുറന്നടിക്കാനുള്ള ഒറ്റയാന്റെ ചങ്കൂറ്റമാണ് പി.സിയുടെ എക്കാലത്തെയും വലിയ കരുത്ത്. എന്നും നര്‍മ്മത്തിന്റെ മധുരത്തില്‍ പൊതിഞ്ഞേ എതിരാളികളെ പോലും പി.സി. നേരിട്ടിട്ടുള്ളൂ. പാലായുടെ മാണിക്യം എന്ന് എല്ലാവരും വിളിച്ചിരുന്ന കെ.എം. മാണിയെ പ്രായം കൂടിയവര്‍ കുഞ്ഞുമാണി എന്നും പ്രായം കുറഞ്ഞവര്‍ മാണി സാര്‍ എന്നുമേ വിളിച്ചിരുന്നുള്ളൂ. പി.സിയും മാണിയും കൂടി ഉടക്കിയതിനുശേഷം നിയമസഭയില്‍ ഒരിക്കല്‍ പോലും പി.സി. കെ.എം.മാണിയെ മാണി സാര്‍ എന്ന് വിളിച്ചില്ല. ‘ബഹുമാനപ്പെട്ട പാലാ മെമ്പര്‍’ എന്നാണ് കെ.എം മാണിയെ ഒന്ന് ചെറുതാക്കാനെങ്കിലും പി.സി. ജോര്‍ജ്ജ് വിളിച്ചത്. പൂഞ്ഞാറിലെ ഈരാറ്റുപേട്ടയില്‍ ഭീകരവാദികളായ എസ്.ഡി.പി.ഐക്കാരുടെ വോട്ട് വേണ്ടെന്ന് അവരുടെ മുന്നില്‍ നിന്ന് വിളിച്ചുപറയാനുള്ള ചങ്കൂറ്റം പി.സി. ജോര്‍ജ്ജ് കാട്ടി. ഇന്ത്യയെ സ്‌നേഹിക്കാത്തവരുടെ, ഇന്ത്യയെ കീറിമുറിക്കണം എന്നുപറയുന്നവരുടെ വോട്ടു വേണ്ട എന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. അതുകൊണ്ടു തന്നെയാണ് സാധാരണക്കാരനായ മലയാളിയുടെ അഭിമാനത്തിന്റെ പ്രതീകമായി പി.സി ജോര്‍ജ്ജ് മാറുന്നത്. ജിഹാദികള്‍ നിറം മാറി കൈയടക്കിയ ഡി.വൈ.എഫ്.ഐക്കാര്‍ എത്ര പ്രകടനം നടത്തിയാലും ജോര്‍ജ്ജിനെ ഒന്നും ചെയ്യാനാകില്ലെന്ന് ഒരിക്കല്‍ക്കൂടി കണ്ടു. ദേശീയ പ്രസ്ഥാനങ്ങള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു, പൂമാലയും പൂച്ചെണ്ടുമായി. ഇത് ശരാശരി ഭാരതീയന്റെ പ്രതികരണമാണ്. ദേശീയ മുസ്ലീങ്ങളുടെ വികാരമാണ്. അത് ഇനിയെങ്കിലും പിണറായിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പോലീസ് വകുപ്പും മനസ്സിലാക്കണം. സത്യമേവ ജയതേ!

Share9TweetSendShare

Related Posts

അയ്യായിരം കോടിയുടെ സ്വത്ത് 50 ലക്ഷത്തിന് കയ്യടക്കിയ ഹെറാള്‍ഡ് മാജിക്‌

ബ്രാഹ്‌മണരെയും രാജകുടുംബത്തെയും വേട്ടയാടുന്ന ഇടതു രാഷ്ട്രീയം

വിഷം ചീറ്റുന്നത്  പിണറായി

വിനായകന്റെ ജാതിക്കൊമ്പ്

കരുതുക, കുടുംബം തകര്‍ക്കാന്‍ അവര്‍ കാത്തിരിക്കുന്നു

മാതൃഭൂമി, നോട്ട് ദാറ്റ് സേക്രഡ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

വിജയന്‍ സഖാവ് ഭരിക്കുമ്പോള്‍ ഇസ്രായേല്‍ എന്നു മിണ്ടരുത്

ഇന്നത്തെ ഗാസ നാളത്തെ കേരളം

വേലിയില്‍ കയറി നില്‍ക്കുന്ന മുസ്ലിംലീഗ്

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies