കേരളത്തിന്റെ സ്വന്തമെന്ന് അവകാശപ്പെടാവുന്ന മറ്റൊരു പൂമരമാണ് കണിക്കൊന്ന. അതിനാലാണ് സംസ്ഥാന പുഷ്പമെന്ന പട്ടം കണിക്കൊന്നയ്ക്കു കിട്ടിയത്. വിഷുക്കണി കാണാന്‍ കണിക്കൊന്ന കൂടിയേതീരൂ. ഇതിന്റെ ശാസ്ത്രീയനാമം ‘കാസ്സിയ ഫിസ്റ്റുല’ എന്നാകുന്നു. ഇരുപത് മീറ്റര്‍ വരെ ഉയരത്തില്‍ ഇവ വളരാറുണ്ട്. പൂങ്കുലകളായാണ് ഇവ കാണപ്പെടുന്നത്. ആദ്യമുണ്ടാകുന്ന മൊട്ടുകള്‍ ആദ്യമാദ്യം വിടരുന്നു. ഈ പൂങ്കൂലകള്‍ കൂടിച്ചേര്‍ന്ന് മരത്തില്‍ നില്ക്കുമ്പോള് മഞ്ഞപ്പട്ടു വിരിച്ചിരിക്കുന്നപോലെ തോന്നാറുണ്ട്.