Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

നിയതി നിയോഗിച്ച ഭാഷ്യകാരന്‍

ഹരികൃഷ്ണന്‍ ഹരിദാസ്

Print Edition: 29 April 2022

മെയ് 6 ശ്രീശങ്കരജയന്തി
തത്ത്വജ്ഞാന ദിനം

ആത്മാനുഭൂതിസമ്പന്നരായ ഋഷിമാരുടെ തപോബലത്താല്‍ കാലത്തിന്റെ വൈകൃതങ്ങളെ അതിജീവിക്കുന്ന പുണ്യഭൂമിയാണ് ഭാരതം. ധര്‍മ്മമെന്ന വിശുദ്ധസങ്കല്പത്തെ മനുഷ്യകുലത്തിന്റെ ചര്യയാക്കി മാറ്റിയ ശ്രുതിസ്മൃതിപുരാണേതിഹാസങ്ങള്‍ ഏതൊരു ദേശത്താണോ ഉദ്ഭവിച്ചത് ആ ഭാരതഭൂവില്‍ ജനിക്കുവാന്‍ കഴിയുന്നത് അത്യന്തം പുണ്യകര്‍മ്മം കൊണ്ടു മാത്രമാണ്. എന്തെന്നാല്‍ ഇവിടെയാണ് മനുഷ്യബോധത്തിന്റെ അനന്തസാദ്ധ്യതകളെ അതിന്റെ പരിപൂര്‍ണ്ണതയില്‍ അനുഭവിച്ചറിഞ്ഞ മഹാത്മാക്കള്‍ ജന്മംകൊണ്ടത്. അവര്‍ക്ക് അനുഭൂതമായ ധര്‍മ്മം സനാതനധര്‍മ്മമായി ഈ ഭൂമിയില്‍ നിലനില്‍ക്കുന്നു. യുഗങ്ങള്‍ തോറും ഈ ധര്‍മ്മം ക്ഷയവൃദ്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ അധര്‍മ്മത്തിന്റെ അട്ടഹാസത്തോടുകൂടിയ അഴിഞ്ഞാട്ടങ്ങളെ അതിജീവിക്കുവാന്‍ പരമേശ്വരന്‍ തന്നെ സ്വയം ഈ പുണ്യഭൂമിയില്‍ അവതരിക്കും എന്നാണ് വിശ്വാസം. എല്ലാ ജീവന്മാരും ഓരോരോ കര്‍മ്മപൂര്‍ത്തിക്കായി പിറന്നുവീഴുന്ന ഈശ്വരാംശങ്ങള്‍ ആണ്. എന്നാല്‍ ചിലരില്‍ ഈശ്വരകലയുടെ ആവിഷ്‌കാരം കൂടുതല്‍ വ്യക്തവും പൂര്‍ണ്ണവും ആയിരിക്കും. അത്തരം അപൂര്‍വ്വ വ്യക്തികള്‍ ലോകത്തിന്റെ മുഴുവന്‍ ഹിതത്തിനായി നിവൃത്തിമാര്‍ഗ്ഗത്തിലൂടെയോ പ്രവൃത്തിമാര്‍ഗ്ഗത്തിലൂടെയോ തങ്ങളുടെ പ്രാരബ്ധകര്‍മ്മത്തെ വിനിയോഗിക്കുന്നവരാണ്. അങ്ങനെയുള്ളവരില്‍ ആത്മജ്ഞാനനിഷ്ഠയാല്‍ സ്വയം സകലകര്‍മ്മബന്ധങ്ങളില്‍ നിന്നും വിമുക്തനായി നിന്നുകൊണ്ട് ധര്‍മ്മരക്ഷ എന്ന ലോകഹിതകര്‍മ്മത്തെ നിര്‍വ്വഹിച്ച മഹാപുരുഷനായിരുന്നു പരമഹംസപരിവ്രാജകനായ ജഗദ്ഗുരു ശ്രീമദ് ശങ്കരാചാര്യസ്വാമികള്‍.

നാസ്തികത ചാര്‍വ്വാകബൌദ്ധജൈനരൂപം പൂണ്ട് ശ്രുതിവിരുദ്ധമായ പാഖണ്ഡസിദ്ധാന്തങ്ങളെ സ്ഥാപിച്ച കാലഘട്ടത്തിലായിരുന്നു ആചാര്യസ്വാമികളുടെ ജനനം. മനുഷ്യനെ കര്‍മ്മോപാസനാദികള്‍കൊണ്ടു ശുദ്ധഹൃദയന്മാരാക്കി ബ്രഹ്‌മജിജ്ഞാസുക്കളാക്കുക എന്ന മുഖ്യലക്ഷ്യം മറന്ന് കേവലം സ്വര്‍ഗ്ഗകാമന്മാരാക്കി മാറ്റുന്ന കര്‍മ്മപ്രധാനികളുടെ പൂര്‍വ്വമീമാംസയും ശക്തമായി ഈ ദേശത്ത് നിലനിന്നിരുന്നു. വിഭിന്നങ്ങളായ സിദ്ധാന്തങ്ങളെല്ലാം മനുഷ്യന്റെ അധികാരതയുടെ ഭേദങ്ങള്‍ നിമിത്തം ഉണ്ടായതാണെന്ന തത്ത്വത്തെ മനസ്സിലാക്കാതെ വിവിധ ദാര്‍ശനികന്മാര്‍ പരസ്പരം കലഹിക്കുകയും ചെയ്തു. പുരുഷാര്‍ത്ഥലാഭത്തിനായി സനാതനധര്‍മ്മം കാട്ടിയ ധാര്‍മ്മികമൂല്യങ്ങള്‍ ക്ഷയിച്ചുകൊണ്ടിരുന്നു. വേദവൃക്ഷത്തിന്റെ മധുരഫലമായ ജീവന്മുക്തിയെ തേടാതെ ഭൗതികവ്യാപാരങ്ങളില്‍ മാത്രം ആസക്തമായ ഒരു സമൂഹം ഉണ്ടാകുന്നത് കാലക്രമേണ ആ ദേശത്തിന്റെ അധ:പതനത്തിനു കാരണമാകും. ആ കാലഘട്ടത്തില്‍ ധര്‍മ്മം സ്വയം മനുഷ്യരൂപം പൂണ്ട് ഭാരതത്തിന്റെ ദക്ഷിണഭാഗത്ത് മലയാളദേശത്തെ പെരിയാറിന്റെ തീരത്തുള്ള കാലടിഗ്രാമത്തില്‍ ശിവഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായി അവതരിച്ചു. ശ്രീ ശങ്കരാചാര്യസ്വാമികളുടെ കാലഘട്ടത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ചരിത്രകാരന്മാര്‍ക്കുണ്ടെങ്കിലും വൈശാഖമാസം ശുക്ലപഞ്ചമിദിവസം കാലടി കല്പള്ളി ഇല്ലത്ത് ജനിച്ചു എന്നാണ് ശാരദാപീഠത്തിലെ വംശാനുക്രമണിക മുതലായവയും ശങ്കരവിജയങ്ങളും അനുസരിച്ചുള്ള വിശ്വാസം. അതനുസരിച്ചാണ് ഭാരതമൊട്ടുക്ക് ശങ്കരജയന്തി ആഘോഷിക്കുന്നത്.

അഷ്ടവര്‍ഷേ ചതുര്‍വ്വേദീ
ദ്വാദശേ സര്‍വ്വശാസ്ത്രവിത്
ഷോഡശേ കൃതവാന്‍ ഭാഷ്യം
ദ്വാത്രിംശേ മുനിരഭ്യഗാത്

എന്ന ശ്ലോകപ്രകാരം ആചാര്യസ്വാമികള്‍ തന്റെ എട്ടാമത്തെ വയസ്സില്‍ നാലു വേദങ്ങളും പന്ത്രണ്ടാമത്തെ വയസ്സില്‍ സര്‍വ്വ ശാസ്ത്രങ്ങളും ഗ്രഹിച്ചുകഴിഞ്ഞു എന്നും പതിനാറാമത്തെ വയസ്സില്‍ ഭാഷ്യം എഴുതി എന്നും മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ യാത്രയായി എന്നും മനസ്സിലാക്കാം. ഒരായിരം പേര്‍ ചെയ്യേണ്ട കൃത്യങ്ങള്‍ ഈ ചെറിയ കാലയളവുകൊണ്ട് ചെയ്ത് സനാതനധര്‍മ്മത്തിനുണ്ടായ അപചയങ്ങളെ പരിഹരിച്ചാണ് അദ്ദേഹം കേദാരനാഥിലെ ദുര്‍ഗമമായ ഇടത്തിലേക്ക് മറഞ്ഞത്.

അദ്വൈതസിദ്ധാന്തത്തിന്റെ പുന:സ്ഥാപനം
ഭാരതീയ ആസ്തികദര്‍ശനങ്ങളുടെയെല്ലാം പരമമായ പ്രമാണം ശ്രുതിയാണ്. മനുഷ്യനെ ധാര്‍മ്മികമായ മാര്‍ഗ്ഗങ്ങളിലേയ്ക്കാകര്‍ഷിച്ച് ജ്ഞാനവിജ്ഞാനങ്ങളാല്‍ പ്രബുദ്ധമതിയാക്കിത്തീര്‍ക്കുന്ന ശ്രുതി അനുശാസിക്കുന്നതായ മാര്‍ഗ്ഗങ്ങളിലൂടെ ഒരുവന് പരമപുരുഷാര്‍ത്ഥമായ മുക്തിയുണ്ടാകുന്നു. ബഹ്‌മാത്മൈകത്വവിജ്ഞാനമാണ് മുക്തിക്കുള്ള സാധനം. നാമരൂപാത്മക ദൃശ്യവസ്തുവായ ഈ ജഗത്ത് മിഥ്യയാണെന്നും ഏകവും പൂര്‍ണ്ണവും അദ്വിതീയവും ആയ ബ്രഹ്‌മസ്വരൂപമാണ് പരമാര്‍ത്ഥത്തില്‍ തന്റെ ശരിയായ സ്വരൂപമെന്നും ശ്രുതി, യുക്തി, അനുഭൂതി എന്നിവയുടെ വെളിച്ചത്തില്‍ നിര്‍ണ്ണയിക്കുമ്പോള്‍ ആണ് ഒരുവന്‍ മുക്തനായിത്തീരുന്നത്. പരമാര്‍ത്ഥം രണ്ടാമതൊന്നില്ലാത്ത ഏകസത്തയാണെന്ന ഈ അദ്വൈതസിദ്ധാന്തം ആചാര്യസ്വാമികള്‍ക്കും എത്രയോ മുന്‍പ് തന്നെ ശ്രുതിസ്മൃതികളിലും ഇതിഹാസപുരാണങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. യാജ്ഞവല്‍ക്യനും, ജനകനും, ഗാര്‍ഗ്ഗിയും, മൈത്രേയിയും, ദത്താത്രേയനും, വസിഷ്ഠനും, വ്യാസനും, ശ്രീശുകനും, ഗൌഡപാദാചാര്യനും, ഗോവിന്ദപാദാചാര്യനും എല്ലാം ഉദ്‌ഘോഷിച്ചത് ഈ അദ്വൈതസത്യത്തെയാണ്. എന്നാല്‍ നാസ്തികതയുടെ വികലവാദങ്ങള്‍ക്ക് യുഗധര്‍മ്മഭേദത്താല്‍ ശക്തിപ്രാപിച്ചപ്പോള്‍ ഔപനിഷദമായ ഈ അദ്വൈതസിദ്ധാന്തത്തെ ഉദ്ധരിക്കാന്‍ ഒരു ഭാഷ്യകാരനെ നിയതി നിയോഗിച്ചു. പ്രസ്ഥാനത്രയങ്ങളായ ഉപനിഷത്തുകളും, ശ്രീമദ് ഭഗവദ്ഗീതയും, ബ്രഹ്‌മസൂത്രങ്ങളും ത്യാജ്യകോടിയില്‍ പെട്ടപ്പോള്‍ ഭഗവാന്‍ ഭാഷ്യകാരനായി ആചാര്യസ്വാമികള്‍ ധര്‍മ്മരക്ഷയെ ചെയ്തു. ഒരുപക്ഷേ ഭാഷ്യങ്ങളുണ്ടായിരുന്നില്ലെങ്കില്‍ ഇന്ന് ഈ ബ്രഹ്‌മവിദ്യയെന്ന ദിവ്യവിജ്ഞാനം ഏതോ താളിയോലകളിലെ അപ്രാപ്യമായ മഷിക്കൂട്ടുകള്‍ മാത്രമായേനെ. പ്രസ്ഥാനത്രയങ്ങള്‍ക്ക് ഭാഷ്യം രചിച്ച് ശ്രുതിപ്രോക്തമായ അദ്വൈതസിദ്ധാന്തത്തെ ആചാര്യസ്വാമികള്‍ പുന:പ്രതിഷ്ഠിച്ചു. ശാസ്ത്രവാദങ്ങള്‍ കൊണ്ട് കര്‍മ്മവാദികളെയും, സാംഖ്യപക്ഷത്തെയും, നാസ്തികരെയും അദ്ദേഹം നിഷ്പ്രഭരാക്കി. നിരവധി വേദാന്തപ്രകരണഗ്രന്ഥങ്ങള്‍ രചിച്ചു. അദ്വൈതസിദ്ധാന്തം പുനരുജ്ജീവിപ്പിച്ചപ്പോഴും സ്വാമികള്‍ ദ്വൈതപ്രധാനങ്ങളായ സ്‌തോത്രകീര്‍ത്തനാദികള്‍ രചിക്കുകയും, പ്രതിഷ്ഠകള്‍ നടത്തുകയും, ശൈവശാക്തേയാദി മതങ്ങള്‍ക്ക് ചിട്ടയായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ദ്വൈതാദ്വൈതങ്ങള്‍ പരസ്പരം കലഹിക്കാനുള്ളതല്ല മറിച്ച് അധികാരിഭേദത്താല്‍ ഭിന്നമായിരിക്കുന്നതാണെന്ന് അറിയാനും അദ്വൈതം ദ്വൈതങ്ങളുടെയെല്ലാം സമരസപൂര്‍ത്തിയാണെന്നു മനസ്സിലാക്കാനും ഈ പ്രവൃത്തികള്‍ കൊണ്ടു കഴിയും.

ആചാര്യസ്വാമികളും ഭാരതദേശീയതയും
പ്രാചീനകാലം മുതല്‍ ഭാരതം എന്ന രാഷ്ട്രസങ്കല്പം നിലനിന്നിരുന്നു. ആചാര്യസ്വാമികള്‍ ബൃഹദാരണ്യകോപനിഷത്ത് ഭാഷ്യത്തില്‍ ജനകനെ ഭാരതവര്‍ഷത്തിന്റെ സാമ്രാട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായും ആദ്ധ്യാത്മികമായും ഈ ദേശത്തിനുള്ള പ്രത്യേകത മനസ്സിലാക്കിയാണ് അദ്ദേഹം ഭാരതത്തിന്റെ നാല് ദിക്കുകളില്‍ അതായത് പടിഞ്ഞാറ് ദ്വാരക, വടക്ക് ബദരി, കിഴക്ക് പുരി, തെക്ക് ശൃംഗേരി എന്നിവിടങ്ങളില്‍ മഠങ്ങള്‍ സ്ഥാപിച്ചത്. അവ സ്ഥാപിച്ചതാകട്ടെ ഓരോരോ ദിക്കിലും ഉള്‍പ്പെടുന്ന ഭൂവിഭാഗങ്ങളിലെ ജനങ്ങള്‍ക്ക് ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ശ്രേയസ്സുണ്ടാകുവാനാണ്. ഭാരതദേശത്തെ നിലനിര്‍ത്തുന്നത് ധര്‍മ്മമാണ് എന്ന സത്യത്തെയാണ് ഇതിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നത്. ഈ മഠങ്ങളില്‍ കാലക്രമേണ ജാതിബ്രാഹ്‌മണ്യത്തിന്റെ അസ്പര്‍ശ്യതകള്‍ കടന്നുകൂടിയെങ്കിലും ആചാര്യസ്വാമികളുടെ സങ്കല്‍പം അതിനതീതമായിരുന്നു. മഹാനുശാസനത്തില്‍ അദ്ദേഹം മഠാധിപതിക്ക് വേണ്ട ഗുണങ്ങള്‍ പറഞ്ഞിരിക്കുന്നത് അത് തെളിയിക്കുന്നതാണ്.

ശുചിര്‍ജ്ജിതേന്ദ്രിയോ വേദ-
വേദാംഗാദിവിശാരദഃ
യോഗജ്ഞസ്സര്‍വ്വശാസ്ത്രാണാം
സ മദാസ്ഥാനമാപ്‌നുയാത്”

(പരിശുദ്ധചരിതനും ജിതേന്ദ്രിയനും വേദവേദാംഗാദി സര്‍വ്വശാസ്ത്രങ്ങളിലും നല്ല നൈപുണ്യം സിദ്ധിച്ചവനും യോഗനിഷ്ഠനുമായ ഒരു മഹാനായിരിക്കണം നാം സ്ഥാപിച്ച മഠത്തിന്റെ അധിപനായിരിക്കേണ്ടത്.)

ഭാരതദേശത്തിലെ ചില പ്രത്യേക സ്ഥാനങ്ങളും ആചാര്യസ്വാമികളുടെ ഗുരുപരമ്പരയുമായുള്ള അവയുടെ ബന്ധവും കൂടി പറഞ്ഞെങ്കിലേ ഈ വിഷയം പൂര്‍ണ്ണമാകൂ. ആചാര്യസ്വാമികള്‍ ജനിച്ചത് കേരളത്തിലാണ്. അദ്ദേഹത്തിന്റെ ഗുരുനാഥന്‍ ഗോവിന്ദപാദാചാര്യര്‍ പൂര്‍വ്വാശ്രമത്തില്‍ ചന്ദ്രശര്‍മ്മന്‍ എന്നറിയപ്പെട്ടിരുന്ന കാശ്മീരി ആണ്. അദ്ദേഹത്തിന്റെ ഗുരുവായ ഗൌഡപാദര്‍ ഗൌഡദേശം അഥവാ ബംഗാളില്‍ നിന്നുള്ള ആളായിരുന്നു. ശാരദയെയും ദുര്‍ഗ്ഗയേയും കാളിയെയും ആരാധിക്കുന്ന ഭാരതത്തിന്റെ മൂന്നു പ്രധാന ശക്തികോണുകളില്‍ ആണ് സനാതനധര്‍മ്മത്തിന്റെ രക്ഷകരായ ഈ മഹാത്മാക്കള്‍ ജനിച്ചത്. ഇന്ന് ഈ മൂന്നു ഭാഗങ്ങളും മതമൌലികവാദികളുടെയും നിരീശ്വരവാദികളുടെയും പിടിയിലാണെന്നുള്ളത് ഖേദകരമാണ്. ഈ മൂന്നു മഹാത്മാക്കളേയും അവരുടെ മൂല്യങ്ങളെയും സിദ്ധാന്തങ്ങളെയും അവഗണിച്ചതുകൊണ്ടാണോ ഇവിടുത്തെ ജനതയ്ക്ക് ഇങ്ങനെയൊരു ദുരവസ്ഥ വന്നത് എന്നു പരിശോധിക്കേണ്ടതാണ്. ഗൌഡപാദര്‍ പതഞ്ജലിമുനിയില്‍ നിന്നും മഹാഭാഷ്യം അഭ്യസിച്ചത് തമിഴ്‌നാട്ടിലെ ചിദംബരത്തും, ശുകമഹര്‍ഷിയില്‍ നിന്നും സന്ന്യാസം സ്വീകരിച്ചത് ഹിമാലയത്തിലെ ബദരികാശ്രമത്തിലും ആണ്. വേദാന്തവിജ്ഞാനത്തിന്റെ പ്രചരണവുമായി ആചാര്യസ്വാമികള്‍ എത്തിയത് മഹാകാശിയിലും. ഈ പ്രദേശങ്ങളെ എല്ലാം കോര്‍ത്തിണക്കാന്‍ നാലു മഠങ്ങളും മഹനീയമായി നിലകൊള്ളുന്നു. സനാതനധര്‍മ്മമെന്ന കെട്ടുറപ്പില്‍ പണിതുയര്‍ത്തിയ ദിവ്യദേശമാണ് ഭാരതം എന്നത് നാം വിസ്മരിച്ചുകൂടാ. സനാതനമായ ആദ്ധ്യാത്മികശക്തിയുടെ വ്യാപനത്താല്‍ ഒരു മഹാരാജ്യത്തെ ദേശീയമായി ഒന്നിപ്പിക്കാന്‍ ഭഗവാന്‍ ഭാഷ്യകാരന്‍ ചെയ്ത മഹനീയ പ്രവൃത്തികളെ സ്മരിച്ചുകൊണ്ട് ആ പാദപദ്മങ്ങളില്‍ പ്രണാമങ്ങളര്‍പ്പിച്ചിടാം.

Tags: ഹരികൃഷ്ണന്‍ ഹരിദാസ്‌ശങ്കരാചാര്യ സ്വാമികള്‍Adi SankaraSri Sankaracharya
Share1TweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

മഹാഭാരതം- കഥയും ജീവിതവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies