തൃശ്ശൂർ: സ്വാമി വിവേകാനന്ദന്റെ ജീവിതത്തെയും സന്ദേശത്തെയും ആധാരമാക്കി ശ്രീരാമകൃഷ്ണമഠത്തിന്റെ ആഭിമുഖ്യത്തിൽ പ്രബുദ്ധകേരളം മാസികയും വിവേകാനന്ദ യൂത്ത് ഗ്രൂപ്പും ചേർന്ന് മെയ് മാസത്തിൽ സംസ്ഥാനതല ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കന്ററി, കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്കായാണ് മത്സരം. വിജയികൾക്ക് ആകർഷകമായ തുക സമ്മാനമായി നല്കും. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് എട്ടിന് മുമ്പ് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനായി https://rkmthrissur.org/vivekayanam എന്ന വെബ്സൈറ്റ് സന്ദർശിക്കുക.