Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ഇതുകേട്ടില്ലേ?

ജനങ്ങളെ വിഡ്ഢികളാക്കിയ തോമസ് നാടകം

ശാകല്യന്‍

Print Edition: 22 April 2022

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറില്‍ കെ.പി.സി.സിയുടെ പച്ചക്കാര്‍ഡില്ലാതെ പങ്കെടുത്ത കോണ്‍ ഗ്രസ് നേതാവ് കെ.വി.തോമസിനെ കെ.സുധാകരന്‍ മൂക്കു നുള്ളി വിഴുങ്ങിക്കളയും എന്നല്ലേ നാമൊക്കെ കരുതിയത്. സെമിനാറിലും പങ്കെടുത്ത് കെ-റെയിലിനും പിന്തുണ കൊടുത്ത് തോമസ് മാസ്റ്റര്‍ കോണ്‍ഗ്രസ്സിനകത്ത് സസുഖം വാഴുന്നു. ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. അപ്പോള്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള ചക്കളത്തിപ്പോര് ആരെ പറ്റിക്കാനായിരുന്നു? സാക്ഷരതയിലും രാഷ്ട്രീയ ബോധത്തിലും ഒന്നാം കിട എന്നു വിശ്വസിക്കുന്ന മലയാളിയെ കബളിപ്പിക്കാന്‍.

പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യശത്രുവായ ബി.ജെ.പിയെ തോല്‍പിക്കാനുള്ള നയം രൂപീകരിക്കാനായിരുന്നു കണ്ണൂരില്‍ ചേര്‍ന്നത്. ചര്‍ച്ച ചെയ്തതും അതു തന്നെ. സ്വാഭാവികമായും മുഖ്യ ശത്രു മുഖ്യ പ്രതിപക്ഷസ്ഥാനത്തു വരണം. ബി.ജെ.പിയാണ് മുഖ്യ ശത്രുവെന്നും അതിനെ എതിര്‍ക്കാന്‍ സഹായിക്കേണ്ട സഖ്യകക്ഷിയാണ് കോണ്‍ഗ്രസ് എന്നുമാണ് ഇരു കൂട്ടരുടെയും ദേശീയ നിലപാട്. ഇക്കാര്യം കേരളത്തില്‍ പരസ്യമായി പറയാന്‍ സി.പി. എമ്മും കോണ്‍ഗ്രസ്സും തയ്യാറല്ല. തിരുവനന്തപുരത്തെ ബി.ജെ.പിയുടെ ഏക സീറ്റ് ഇല്ലാതാക്കാന്‍ ഇടതും വലതും ചേര്‍ന്നു കളിച്ച ചക്കളത്തി പോരിന്റെ ആവര്‍ത്തനമാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേളയില്‍ കണ്ണൂരില്‍ കണ്ടത്. ജനശ്രദ്ധ മുഴുവന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറിലേക്ക് കൊണ്ടു വന്നു. ബി.ജെ.പി വിരോധത്തില്‍ തങ്ങളാണ് കേമന്മാര്‍ എന്നു വിളിച്ചു കൂവി തങ്ങളുടെ പ്രകടനങ്ങളില്‍ കണ്ണഞ്ചിപ്പിച്ചു നിര്‍ത്തി ജനങ്ങളെ വിഡ്ഢികളാക്കി. അതേസമയം കേരള രാഷ്ടീയത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും അവര്‍ ഓഹരി വെച്ചെടുത്തു. ഒന്നാം മന്‍മോഹന്‍ സര്‍ക്കാരിന്റെ ഭരണപക്ഷവും പ്രതിപക്ഷവും കോണ്‍ഗ്രസ്സും സി.പി. എമ്മും ഓഹരി വെച്ചെടുത്ത പോലെ. എല്ലാം കഴിഞ്ഞപ്പോള്‍ ബാലകൃഷ്ണന്‍ സഖാവും കെ.സുധാകരനും നല്ല അയല്‍ക്കാരാവുകയും ചെയ്തു. ഇനി തോമസ് മാഷ്‌ക്ക് മികച്ച അഭിനയത്തിന് ഏ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക കമ്മറ്റി എന്ത് അവാര്‍ഡ് പ്രഖ്യാപിക്കും എന്നേ കാണാനുള്ളൂ.

 

Share14TweetSendShare

Related Posts

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

കോടതിവിധിയേക്കാള്‍ വലുതോ സമസ്തയുടെ ഫത്വ?

പിണറായിസം, സതീശനിസം, അന്‍വറിസം

കാവി കണ്ട കമ്മ്യൂണിസ്റ്റ് കാള

ബംഗ്ലാദേശിന് വലുത് ദേശസുരക്ഷ; ഇവിടെ വലുത് റോഹിങ്ക്യൻ സുരക്ഷ!

ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടത് ജ്ഞാനസംഹിത!

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies