Tuesday, July 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ഫ്രാന്‍സിനെ ആരു നയിക്കും?

സന്തോഷ്‌ മാത്യു

Apr 23, 2022, 12:23 pm IST

ഫ്രാൻസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും പോണ്ടിച്ചേരിയും തമ്മിൽ എന്താണ് ബന്ധം ?.പഴയ ഫ്രഞ്ച് കോളനി ആയ ഇന്നത്തെ പുതുച്ചേരിയിൽ രണ്ട് പോളിങ് സ്റ്റേഷനും മറ്റൊരു ഫ്രഞ്ച് പ്രദേശമായിരുന്ന കാരക്കലിൽ ഒരു പോളിങ് സ്റ്റേഷനും സജ്ജീകരിച്ചിരിക്കുന്നു -ഫ്രഞ്ച് പ്രെസിഡന്റ് തിരഞ്ഞെടുപ്പിലേക്ക്. 4564  ഫ്രഞ്ച് പൗരന്മാർക്കായാണ് ഈ സജ്ജീകരണം .ദക്ഷിണേന്ത്യയിൽ താമസിക്കുന്ന ഇവർക്ക് ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പുറമേ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് ,വിവിധ ഹിത പരിശോധനകൾ.അസംബ്ലി തിരഞ്ഞെടുപ്പുകൾ ,മുൻ കോളനികളിൽ നിന്നുള്ള പ്രതിനിധികളെ കണ്ടെത്തുന്നതിനുള്ള ഇലക്ഷന് എന്നിവയിലെല്ലാം വോട്ടവകാശമുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കയാണ്. ആദ്യവട്ട  വോട്ടെടുപ്പില്‍ മത്സരിച്ച 12 സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 50 ശതമാനത്തിനു മുകളില്‍ വോട്ട് നേടാനായില്ല എന്നതിലാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.

ഫ്രാൻസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയായി 27.6 ശതമാനം വോട്ടുകൾ നേടി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഒന്നാം സ്ഥാനത്തെത്തിയിരിക്കയാണ്. ഏപ്രിൽ  24 നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. അടുത്ത ഘട്ടത്തിലും ജനവിധി അനുകൂലമായാൽ 20 വർഷത്തിനിടെ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാകും മാക്രോൺ.അതായത് ജയിച്ചാൽ 2002ൽ ജാക് ഷിറാക്കിനു ശേഷം ഭരണത്തുടർച്ച നേടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാകും മാക്രോൺ.

ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട വോട്ടെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും തീവ്രവലതുപക്ഷ സ്ഥാനാര്‍ഥി മാരീന്‍ ലെ പെന്നും ആണ് വീണ്ടും ഏറ്റുമുട്ടുന്നത് . ഏപ്രിൽ 10 ഞായറാഴ്‌ച നടന്ന ആദ്യവട്ട  വോട്ടെടുപ്പില്‍ മത്സരിച്ച 12 സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 50 ശതമാനത്തിനു മുകളില്‍ വോട്ട് നേടാനായില്ല.മാക്രോണിന് 27.8 ശതമാനവും ലെ പെന്നിന് 23.2 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഇടതുസ്ഥാനാര്‍ഥിയായ ഴാങ് ലൂക് മെലാന്‍ഷോന് 22 ശതമാനം വോട്ടുനേടി മികച്ച പ്രകടനം കാഴ്ചവച്ചു.ആദ്യവട്ട  വോട്ടെടുപ്പില്‍ മൂന്നാം സ്ഥാനം നേടിയ ഇവരുടെ പിന്തുണ മാക്രോൺ ഉറപ്പാക്കിയിട്ടുണ്ട്.

ഫ്രാൻസിൽ നിലവിലെ പ്രസിഡന്റും ‘ഓൺ മാർഷ്’ മധ്യ, മിതവാദി പാർട്ടി നേതാവുമായ ഇമ്മാനുവൽ മക്രോയും തീവ്ര വലതുപക്ഷമായ നാഷനൽ റാലിയുടെ സ്ഥാനാർഥി മരീൻ ലെ പെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനം ഒരിക്കൽ കൂടി നടക്കുകയാണ്.കൂടുതൽ വോട്ടുപിടിച്ച രണ്ടു പേർ ഇരുവരുമായതോടെയാണ് 2017ലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനത്തിന് വഴിയൊരുങ്ങിയത്.
ഒന്നാം ഘട്ടത്തിലെ 12 സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ  രണ്ടു പേരാണ് 24നു നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ കടന്നിരിക്കുന്നത്.ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർത്ഥിയ്ക്ക് ആകെ വോട്ടിന്റെ 50 ശതമാനത്തിലേറെ ( കേവല ഭൂരിപക്ഷം ) ലഭിച്ചാൽ, ആ സ്ഥാനാർത്ഥി പ്രസിഡന്റാകും എന്നാണ് ചട്ടം.രണ്ടാം റൗണ്ട് ഉണ്ടാകില്ല.എന്നാൽ, ഇത് വരെ ഇങ്ങനെ സംഭവിച്ചിട്ടില്ല.മുന്നിലെത്തിയ രണ്ട് സ്ഥാനാർത്ഥികളുമായി രണ്ടാം റൗണ്ട് നടക്കും

യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായ ഫ്രാൻസിനെ ഇനി നയിക്കുന്നത് ആരാണെന്ന് നിർണയിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത്.അതിനാൽ ലോകം ഏറെ ആകാംക്ഷയോടെയാണ് ഈ തിരഞ്ഞെടുപ്പിനെ നോക്കികാണുന്നത്. 48 .7 ദശലക്ഷം പേർ രണ്ടാം ഘട്ടത്തിലും വോട്ട് രേഖപ്പെടുത്തും.ഏപ്രിൽ 24 – ആദ്യ റൗണ്ടിൽ ഒന്ന്, രണ്ട് സ്ഥാനത്തെത്തുന്ന സ്ഥാനാർത്ഥികൾ ഏറ്റുമുട്ടുന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടക്കുന്നതിനെ തുടർന്നുള്ള പുതിയ പ്രസിഡന്റ് അധികാരത്തിലേറും.മേയ് 13 – പുതിയ പ്രസിഡന്റ് അധികാരമേൽക്കും.ഇതോടപ്പം ജൂൺ 12 മുതൽ  19 വരെ നടക്കുന്ന പാർലമെന്ററി ഇലക്ഷനും ഏറെ പ്രാധാന്യം അർഹിക്കുന്നു.

റഷ്യ – യുക്രെയിൻ വിഷയത്തിൽ മദ്ധ്യസ്ഥതയിൽ മുൻനിരയിൽ മാക്രോണുമുണ്ട്‌.വൈദ്യുതിവില കുതിച്ചുയരുന്നതും ഉയർന്ന പണപ്പെരുപ്പവുമാണ് തെരഞ്ഞെടുപ്പിലെ വിഷയങ്ങൾ.രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഇതെല്ലം 4.87 കോടി വോട്ടർമാരെ കാര്യമായി ബാധിക്കുന്നതുമാണ്.

തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി 53കാരിയായ മരീൻ ലെ പെൻ ആണ് മാക്രോണിന്റെ മുഖ്യ എതിരാളി.ഇത് മൂന്നാം തവണയാണ് ലെ പെൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.ലീപെൻ വിജയിക്കുകയാണെങ്കിൽ ഫ്രഞ്ച് ഭരണത്തിൽ അടിമുടി മാറ്റത്തിനു വഴിതെളിയും.മരീൻ ലെ പെൻ ഇഞ്ചോടിച്ചാണ് മാക്രോണുമായി മത്സരിക്കുന്നത്.ലെ പെൻ  വിജയിക്കുകയാണെങ്കിൽ ലെ പെൻ  യൂണിയന്റെ തലേവര തന്നെ മാറ്റപ്പെട്ടേക്കാം.ലെ പെൻ എന്ന തീവ്ര വലതുപക്ഷക്കാരിയുടെ ആഗ്രഹം ഫ്രാൻസ് യൂറോപ്യൻ യൂണിയനിൽ നിന്ന് വെളിയിൽ വരണമെന്നാണ്.

ഇമ്മാനുവൽ മാക്രോൺ-ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്.മുമ്പ് രാജ്യത്തെ സാമ്പത്തിക – ധനകാര്യ മന്ത്രിയായിരുന്നു.ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ പ്രസിഡന്റ പദവിയിൽ എത്തിയപ്പോൾ ഇമ്മാനുവേൽ മക്രോണിന്ന് പ്രായം 39 ആയിരുന്നു.

രണ്ടാം തവണയും മാക്രോൺ എന്ന 44 കാരൻ പ്രെസിഡന്റ് പദവിയിൽ എത്തോമോയെന്നാണ് ലോകം ഇപ്പോൾ കാത്തിരിക്കുന്നത്. 2017 മെയ് മാസത്തിൽ, ഇമ്മാനുവൽ മാക്രോൺ  ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി മാറിയപ്പോൾ ചരിത്രം വഴിമാറുകയായിരുന്നു.1804-ൽ 35-ാം വയസ്സിൽ നെപ്പോളിയൻ ബോണപാർട്ട് ചക്രവർത്തിയായതിനുശേഷം ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ നേതാവായി മാറുകയായിരുന്നു മാക്രോൺ.

ShareTweetSendShare

Related Posts

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

പരിസ്ഥിതിദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies