മാതൃഭാഷപ്രേമികളായ സാഹിത്യനായകന്മാര്‍ക്കും അവരുടെ പിന്നിലിരുന്നു ചരടുവലിക്കുന്ന പു.ക.സ സഖാക്കള്‍ക്കും അവര്‍ക്ക് ഊര്‍ജ്ജം പകരുന്ന മൂത്ത സഖാക്കള്‍ക്കും ഹാലിളകാന്‍ ഒരു വിഷയം കൂടി ഉണ്ടായിരിക്കുന്നു. സംസ്ഥാനത്തെ മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ നിര്‍ബ്ബന്ധമായും സംസ്‌കൃതം പഠിക്കണമെന്ന് ഉത്തരാഖണ്ഡിലെ വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെ പറഞ്ഞതാണ് അവരെ പ്രകോപിപ്പിക്കാനുള്ള പുതിയ വിഷയം. സംസ്‌കൃ തം എന്നു കേള്‍ക്കുമ്പോള്‍ തന്നെ കലി വരുന്നവരാണ് സഖാക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ദിന പ്രഖ്യാപനമായാണ് ഈ നിര്‍ദ്ദേശം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതു കൂടിയായപ്പോള്‍ മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങവീണപോലെയായി.
‘സംസ്‌കൃതം പ്രാചീനഭാഷയാണ്. അത് ദൈവികഭാഷയാണ്. നമ്മുടെ സംസ്‌കാരത്തെ അളവില്ലാത്തവിധം സമ്പുഷ്ടമാക്കിയ ഭാഷയാണ്. അതിനാല്‍ നമ്മുടെ തലമുറ ഈ ഭാഷ അറിഞ്ഞിരിക്കണം’ എന്നാണ് ഈ നിര്‍ദ്ദേശത്തിനുള്ള കാരണമായി പാണ്ഡെ പറയുന്നത്. സ്വകാര്യവിദ്യാലയങ്ങളിലടക്കം ഈ നിര്‍ദ്ദേശം നടപ്പക്കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സംസ്‌കൃതം കരിക്കുലത്തില്‍ ഉള്‍പ്പെടുത്താത്ത ഐ.സി.എസ്.ഇ. പോ ലുള്ള ബോര്‍ഡ് പരീക്ഷകള്‍ നടക്കുന്ന സ്‌കൂളുകളിലും സംസ്‌കൃതം വേണമെന്ന നിര്‍ദ്ദേശമാണുള്ളത്. ഹിന്ദിയെ ബന്ധഭാഷയായി സ്വീകരിക്കാമെന്ന് ഹിന്ദി പ്രചാരവാരാഘോഷത്തിന്റെ ഭാഗമായി പ്രസംഗിച്ചതിന് അമിത്ഷായ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ് സഖാക്കളും കോണ്‍ഗ്രസ്സുകാരും. കാളപെറ്റു എന്നു കേള്‍ക്കേണ്ട താമസം കയറെടുക്കാന്‍ ചില മാധ്യമങ്ങളും സാഹിത്യകാരന്മാരും തയ്യാറായി. അവര്‍ക്ക് എങ്ങനെയാണ് സം സ്‌കൃതം നിര്‍ബ്ബന്ധ പഠനവിഷയമാക്കാനുള്ള ഉത്താരഖണ്ഡ് സര്‍ ക്കാരിന്റെ പ്രഖ്യാപനം കേട്ട് സഹിച്ചിരിക്കാനാവുക. എന്നാല്‍ ആ സംസ്ഥാനത്ത് മരുന്നിന് കൂട്ടാന്‍ പോലും ഒരു സഖാവില്ലാത്തതിനാലാവാം ബഹളംവെക്കാന്‍ സഖാക്കളെയും സില്‍ബന്ധികളെയും കാ ണാനേയില്ല.
Comments