തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധനാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് ധനമന്ത്രിയുടെ വീട്ടിലേക്ക് ഫെറ്റോ മാര്‍ച്ച് നടത്തി. ബി.എം.എസ്. സംസ്ഥാന അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. 2013-ല്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെമേല്‍ അടിച്ചേല്പിക്കപ്പെട്ട പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നത് വരെ കേരളത്തില്‍ ഫെറ്റോ സംഘടനകള്‍ പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.