ബീഫ് കഴിച്ചയാളെ തല്ലിക്കൊന്നതില്‍ പ്രതിഷേധിക്കാന്‍ എന്നു പറഞ്ഞു കൊണ്ടാണ് മുന്‍പ് ഡിഫി സഖാക്കള്‍ കേരളത്തില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. ബീഹാറില്‍ നിന്ന് അവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മുഹമ്മദ് ഖലീല്‍ അലം എന്ന ഒരു മുസ്ലിമിനെ ബീഫ് കഴിച്ചതിന്റെ പേരില്‍ തല്ലിക്കൊന്നു എന്നാണ് പത്രവാര്‍ത്ത. ഭരണകക്ഷിയായ ജെഡിയുവിന്റെ അംഗമായിട്ടും അയാളെ തല്ലിക്കൊന്നുവത്രെ. അതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. താന്‍ ബീഫ് കഴിച്ചിട്ടില്ലെന്ന് അലം കരഞ്ഞു പറയുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയുമാണ് വീഡിയോ. ബുധി ഗണ്ടക് നദിക്കരയില്‍ സംസ്‌കരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് മറ്റൊരു വസ്തുതയാണ്. അലമിനെ ചിലര്‍ തട്ടിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. രൂപ തന്നില്ലെങ്കില്‍ അലമിന്റെ വൃക്കവില്‍ക്കും എന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു .കുറ്റവാളികള്‍ അന്വേഷണം തിരിച്ചു വിടാന്‍ തയ്യാറാക്കി പ്രചരിപ്പിച്ചതായിരുന്നു ഈ വീഡിയോ എന്ന് പോലീസ് കണ്ടെത്തി. എന്നിട്ടും എന്‍.ഡി.എ. ഭരണത്തില്‍ മുസ്ലിമിന് രക്ഷയില്ലെന്ന് തേജസ്വി യാദവന്‍ പറഞ്ഞു കഴിഞ്ഞു. യച്ചൂരിയുടെ കക്ഷിക്ക് ഇതിലും വലിയ സാക്ഷി വേണ്ടതില്ല. അതിനാല്‍ സഖാക്കള്‍ ബീഫ് ബിരിയാണി വെക്കാനുള്ള ചെമ്പ് അന്വേഷിക്കാന്‍ വൈകിക്കണ്ട.