ചിറ്റൂര്‍: കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച മുല്ലശ്ശേരി ചന്ദ്രന്‍ രചിച്ച ‘പുണ്യപുരാണ കഥാപാത്രങ്ങള്‍’ എന്ന പുസ്തകം പ്രൊഫ. കെ. ശശികുമാര്‍, വിഎച്ച്പി അഖിലേന്ത്യാ ജോ.സെക്രട്ടറി പി.എസ്. കാശിവിശ്വനാഥന് നല്‍കി പ്രകാശനം ചെയ്തു. ഭാരതത്തിന്റെ ആത്മാവ് സ്പന്ദിക്കുന്നത് ആദ്ധ്യാത്മികതയിലാണെന്ന് പ്രൊഫ. കെ. ശശികുമാര്‍ പറഞ്ഞു.
കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി ബ്യൂറോ ചീഫ് കെ.കെ. പത്മഗിരീഷ് പുസ്തക പരിചയം നടത്തി. വിദ്യാനികേതന്‍ ജില്ലാ ജോ.സെക്രട്ടറി എ. മോഹനന്‍, കുരുക്ഷേത്ര പ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ സി.കെ. രാധാകൃഷ്ണന്‍, മുല്ലശ്ശേരി ചന്ദ്രന്‍, ദിനേഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.