Monday, October 2, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home വെബ് സ്പെഷ്യൽ

സമഗ്രപുരോഗതിയ്ക്ക് വേണ്ടിയുള്ള ബജറ്റ്

പ്രൊഫ.ഡി.അരവിന്ദാക്ഷന്‍

Feb 17, 2022, 11:21 am IST

ഭാരതത്തിന്റെ സമഗ്രവും സുസ്ഥിരവും സുതാര്യവുമായ പുരോഗതിയ്ക്ക് വേണ്ടിയുള്ള അടിസ്ഥാന രേഖയാണ് കേന്ദ്രധനമന്ത്രി ശ്രീമതി.നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2022-23 ലേക്കുള്ള കേന്ദ്രബജറ്റ്.

ഇന്ത്യയേക്കാള്‍ വലിയ സമ്പദ്ഘടനയുള്ള രാജ്യങ്ങളാണ് അമേരിക്ക, ചൈന, ജപ്പാന്‍ തുടങ്ങിയവ. എന്നാല്‍ 2022-23 ലേക്ക് ഇത്തരമൊരു സമഗ്രബജറ്റ് അവതരിപ്പിക്കാന്‍ അവര്‍ക്കുപോലും കഴിയില്ലെന്ന് സാമ്പത്തികവിദഗ്ദ്ധര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെടുന്നു. കൊറോണ മഹാമാരി മൂലം ലോകത്താകമാനം സമ്പദ്ഘടന തകരുമ്പോഴാണ് ഭാരതത്തിന്റെ സമ്പദ്ഘടന 2021-22 ല്‍ 9.2% വളര്‍ന്നത്. ബജറ്റിന് മുന്നോടിയായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയില്‍ 2022-23 ലെ ജി.ഡി.പി വളര്‍ച്ചാനിരക്ക് 8.5% ആയിരിക്കുമെന്ന് കണക്കാക്കുന്നു. ഇപ്രകാരം 2021-23 കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഭാരതത്തിന്റെ സാമ്പത്തികരംഗം മാറി.

ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച സംഘടിതശക്തി 2014 ല്‍ അധികാരത്തില്‍ വന്ന പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ്. 2013-ല്‍ ശ്രീ.നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ ബി.ജെ.പി നേതൃത്വം ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് അഴിമതി നിറഞ്ഞ രാജ്യത്തെ നൈപുണ്യമുള്ള വിദഗ്ദ്ധരുടെ രാജ്യമാക്കി മാറ്റുമെന്നാണ്. 2013-14 കാലത്ത് നടത്തിയ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രധാനമന്ത്രി ഇത് ആവര്‍ത്തിക്കുകയുണ്ടായി. സ്‌കാം ഇന്ത്യയെ സ്‌കില്‍ ഇന്ത്യയാക്കി മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തുടര്‍ന്ന് 2014 മെയ് 26 ന് സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രി രാജ്യത്തെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു. സ്‌കില്‍ ഇന്ത്യയുടെ ഭാഗമായി ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ഡിജിറ്റല്‍ എക്കോണമി നടപ്പാക്കി. കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും തടയാന്‍ 2016-ല്‍ നോട്ട് നിരോധനം നടപ്പാക്കി. ഒരു രാഷ്ട്രത്തിന് ഒരു നികുതി എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ 2017-ല്‍ ജി.എസ്.റ്റി നടപ്പാക്കി. ഇന്ന് ജി.എസ്.റ്റി വരുമാനം പ്രതിമാസം ഒന്നരലക്ഷം കോടിയായി ഉയര്‍ന്നു. കള്ളപ്പണം തടയാന്‍ കഴിഞ്ഞത് മൂലം ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണം 3 കോടിയില്‍ നിന്ന് 7 കോടിയായി വര്‍ദ്ധിച്ചു. 2022-ല്‍ ഇന്ത്യന്‍ സമ്പദ്ഘടന 500 ലക്ഷം കോടിയുടേതാകുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ 2020 ജനുവരി 30 ന് കടന്നുവന്ന കൊറോണ രോഗം ലോകസമ്പദ്ഘടനയെ തലകീഴായി മറിച്ചു. കൊറോണ വ്യാപനം സംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ തെറ്റായ ഉപദേശം സ്വീകരിച്ച് ലോകരാഷ്ട്രങ്ങള്‍ 2020 മാര്‍ച്ച് 22 മുതല്‍ ആഗസ്റ്റ് 31 വരെ അടച്ചുപൂട്ടല്‍ നടപ്പാക്കി. ഇതിനെതിരെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായി പ്രതികരിച്ചു. എന്നാല്‍ ഇന്ത്യയിലും 2020 മാര്‍ച്ച് 22 മുതല്‍ ആഗസ്റ്റ് 31 വരെ അടച്ചുപൂട്ടല്‍ നടപ്പാക്കി. തന്മൂലം ഇന്ത്യന്‍ സമ്പദ്ഘടന -7.2 ലേക്ക് കൂപ്പുകുത്തി. രണ്ട് കോടി ആളുകള്‍ തൊഴില്‍ രഹിതരായി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 25 കോടിയായി വര്‍ദ്ധിച്ചു. ഈ അവസരത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 27 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ ആവിഷ്‌കരിച്ചു. 2020 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെ സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ 3 വര്‍ഷമായി ഇന്ത്യയിലെ 11 കോടി കൃഷിക്കാരുടെ അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം 6000 രൂപ വീതം നിക്ഷേപിക്കുന്നു നെല്ലിനും ഗോതമ്പിനും കരിമ്പിനും താങ്ങുവില നല്‍കി സംഭരിച്ചുകൊണ്ട് കൃഷിക്കാരെ സഹായിച്ചു. അതിഥിതൊഴിലാളികള്‍ക്കും വഴിയോരകച്ചവടക്കാര്‍ക്കും സഹായധനം നല്‍കി. കൃഷി ആധുനികവല്‍ക്കരിക്കാനും, യന്ത്രവല്‍ക്കരിക്കാനും ചിലവിന്റെ 90% വരെ നല്‍കി. ഇങ്ങനെ കാര്‍ഷിക മേഖലയില്‍ 3.9% വളര്‍ച്ച കൈവരിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി 35% വര്‍ദ്ധിച്ചു.

കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളെയും സൂക്ഷ്മ ചെറുകിട-ഇടത്തരം വ്യവസായങ്ങളെയും സംരക്ഷിക്കാനും സഹായിക്കാനും ആത്മനിര്‍ഭര്‍ ഭാരതില്‍ 6 ലക്ഷം കോടി ചെലവഴിച്ചു. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും ധനസഹായം ലഭിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ വ്യവസായങ്ങള്‍ക്കും മൂലധനലഭ്യത ഉറപ്പാക്കുകയും നികുതി ഇളവ് അനുവദിക്കുകയും ചെയ്തു. 2021-22 സാമ്പത്തിക വര്‍ഷം സ്റ്റാര്‍ട്ടപ്പുകളും, പുതിയ വ്യവസായങ്ങളും വമ്പിച്ച വളര്‍ച്ച നേടി. 30 ലധികം കമ്പനികള്‍ ഓഹരി വിപണിയില്‍ നിന്നും മൂലധനം സ്വരൂപിച്ചു. അടിസ്ഥാന മേഖലാ വികസനത്തിനായി ദേശീയതലത്തില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ബാങ്ക് രൂപീകരിച്ചു. 5 വര്‍ഷത്തേക്ക് 110 ലക്ഷം കോടിയുടെ അടിസ്ഥാന മേഖലാ വികസനം പ്രഖ്യാപിച്ചു.

ഇങ്ങനെ 2021-22 വര്‍ഷത്തേക്ക് പാര്‍ലമെന്റ് പാസാക്കിയ ബജറ്റ് വഴിയും ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതികള്‍ വഴിയും രാജ്യം 9.2% വളര്‍ച്ച നേടി. അതാണ് ഇപ്പോള്‍ അവതരിപ്പിച്ച 2022-23 ലെ കേന്ദ്രബജറ്റിന്റെ സാമ്പത്തിക സ്രോതസ്സും ശക്തിയും. 2021-22 ലെ ബജറ്റ് പ്രഖ്യാപിച്ച അടങ്കല്‍ 36 ലക്ഷം കോടിയുടേതാണ്. എന്നാല്‍ 2021-22 വര്‍ഷം പ്രതീക്ഷിച്ചതിനെക്കാള്‍ നികുതി വരുമാനവും നികുതിയിതര വരുമാനവും 3 ലക്ഷം കോടി വര്‍ദ്ധിച്ചു. ഈ വര്‍ദ്ധനവ് കൊറോണ മഹാമാരിയുടെ കാലത്ത് ഭാരതസര്‍ക്കാര്‍ മാത്രം കൈവരിച്ച നേട്ടമാണ്. അതിനാല്‍ 2022-23 ലെ ബജറ്റിന്റെ ആകെ അടങ്കല്‍ 39.45 ലക്ഷം കോടിയായി ഉയര്‍ത്തി. അങ്ങനെ ഇന്ത്യന്‍ സമ്പദ്ഘടന സുസ്ഥിര വളര്‍ച്ച നേടി.

39.45 ലക്ഷം കോടി അടങ്കലില്‍ 11 ലക്ഷം കോടി സമഗ്രവും സുസ്ഥിരവുമായ വികസനത്തിനായി മാറ്റിവെച്ചു. ഇതില്‍ 8 ലക്ഷം കോടി അടിസ്ഥാനമേഖലാ വികസനത്തിനും 3 ലക്ഷം കോടി മൂലധനചെലവിനുമാണ്. അടിസ്ഥാനമേഖലാ വികസനത്തില്‍ പ്രധാനമന്ത്രി ഗതി ശക്തി എന്നപേരില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. റോഡ് ഗതാഗതം ചരക്കുനീക്കം, റെയില്‍വേ, മെട്രോവികസനം, പര്‍വ്വതങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിനുള്ള റോഡുകള്‍, തുറമുഖവികസനം, വിമാനത്താവളങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി. ഇതില്‍ ഒരുലക്ഷം കോടി അടിസ്ഥാനസൗകര്യവികസനത്തിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ നീക്കിവച്ചു. 3 ലക്ഷം കോടിയുടെ മൂലധനചെലവ് ബയോ ടെക്‌നോളജി, മരുന്ന് നിര്‍മ്മാണം, മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം, വാക്‌സിന്‍ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനായി ഉപയോഗപ്പെടും. ഐ.റ്റി. വ്യവസായ വികസനത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ഈ തുക വിനിയോഗിക്കപ്പെടും.

ഇങ്ങനെ കാര്‍ഷിക പുരോഗതിയും അടിസ്ഥാനമേഖലാ വികസനവും, ഐ.റ്റി ആരോഗ്യസുരക്ഷാ വിദ്യാഭ്യാസം എന്നീ സേവനമേഖലകളുടെ വികസനവും കൂട്ടി യോജിപ്പിച്ചുള്ള സന്തുലിത വികസനത്തിന്റെ ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇതുവഴി വമ്പിച്ച തൊഴില്‍ ലഭ്യത ഉറപ്പുവരുത്തി.

വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് കേന്ദ്രബജറ്റ് വിഭാവന ചെയ്യുന്നത്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കുന്നു. ഒന്നാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി പ്രാദേശിക ഭാഷകളിലടക്കം 200 ടെലിവിഷന്‍ ചാനലുകള്‍ ആരംഭിക്കുന്നു. ഡിജിറ്റല്‍ ഇക്കോണമി (വൈജ്ഞാനിക സമ്പദ്ഘടന)യുടെ ഭാഗമായി ഡിജിറ്റല്‍ അഥവാ കമ്പ്യൂട്ടര്‍ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നു. കള്ളപ്പണം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഡിജിറ്റല്‍ ഇക്കോണമി വിജയിച്ചിട്ടുണ്ട്. അതിനാലാണ് 2021-22 വര്‍ഷം നികുതി വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ 3 ലക്ഷം കോടി വര്‍ദ്ധിച്ചത്.
കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഇക്കോണമിയും കറന്‍സിയും രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തും. ഭാരതത്തിലെ ഒന്നരലക്ഷം പോസ്റ്റോഫീസുകളെ ബന്ധിപ്പിച്ച് ബാങ്കിംഗ് ശൃംഖല തുടങ്ങും എന്നത് ഭാരതത്തിന്റെ ഗ്രാമവികസനം ത്വരിതപ്പെടുത്തും. ബാങ്കിംഗ്‌സേവനം ഗ്രാമീണരുടെ വീട്ടുപടിക്കലെത്തി.

പ്രതിരോധമേഖലയ്ക്ക് ഒന്നരലക്ഷം കോടി മാറ്റിവച്ചു. പ്രതിരോധമേഖലയില്‍ ഉപയോഗിക്കുന്ന 68% ഉപകരണങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരതത്തില്‍ ഉള്‍പ്പെടുത്തി മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനും ബാറ്ററികളുടെ ലഭ്യത ഉറപ്പാക്കുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. സ്ത്രീശാക്തീകരണത്തിനായി വര്‍ദ്ധിച്ച തുക ബജറ്റില്‍ വകയിരുത്തി. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്താന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച വിവരം ബജറ്റില്‍ എടുത്തുപറഞ്ഞു. 80 ലക്ഷം വീടുകള്‍ പുതിയതായി നിര്‍മ്മിക്കുന്നതോടെ ഭാരതത്തില്‍ എല്ലാവര്‍ക്കും വീടും ശുചിമുറിയും ലഭ്യമാകും. ഇതിനായി 48000 കോടി നീക്കിവെച്ചു. 6 കോടി കുടുംബങ്ങളില്‍ ശുദ്ധജല മെത്തിക്കാന്‍ ജലശക്തി (മിഷന്‍) പദ്ധതി ആരംഭിച്ചു.

സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ നികുതിയും സര്‍ചാര്‍ജ്ജും കുറച്ചു. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ക്ക് ഗുണകരമാകും. 5 ജി സ്‌പെക്ട്രം ഈ വര്‍ഷം തന്നെ നടപ്പാക്കും. 5 ജി സ്‌പെക്ട്രത്തിന്റെ ലേലം വഴി കേന്ദ്രസര്‍ക്കാരിന് ഗണ്യമായ വരുമാന വര്‍ദ്ധനവുണ്ടാകും, 5 ജി സ്‌പെക്ട്രം നടപ്പാക്കാന്‍ ബി.എസ്.എന്‍.എല്‍ ന്റെ പുനഃസംഘടനക്കായി 44000 കോടി മാറ്റിവെച്ചു.

ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ ഗംഗനദീതീരത്ത് 5 കിലോമീറ്റര്‍ ചുറ്റളവില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ജലലഭ്യതയ്ക്കുവേണ്ടി നദിസംയോജനം നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതുവഴി നിരവധി സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം തടയാനും മറ്റു സംസ്ഥാനങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്താനും കഴിയും. റെയില്‍വേ വികസനത്തിനായി 1.47 ലക്ഷം കോടി മാറ്റിവെച്ച്, 3 വര്‍ഷത്തിനകം ഇന്ത്യയില്‍ നിര്‍മ്മിച്ച 200 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചു. ഇനിയെങ്കിലും അപ്രായോഗികവും ലാഭകരമല്ലാത്തതും പരിസ്ഥിതിക്ക് ഇണങ്ങാത്തതുമായ കെ-റെയിലിനെ കുറിച്ചുള്ള അനാവശ്യചര്‍ച്ചകള്‍ കേരളസര്‍ക്കാര്‍ ഒഴിവാക്കണം. കെ-റെയിലിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലെന്ന് ഉറപ്പായി.

കൊറോണചികിത്സാചെലവിനും മരിച്ചവരുടെ ആശ്രിതര്‍ക്ക് കിട്ടുന്ന ധനസഹായത്തിനും നികുതി ഒഴിവാക്കി.
രാജ്യത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന്റെ അടിസ്ഥാന രേഖയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്രബജറ്റ്. ഈ ബജറ്റ് ലോകത്തിന് മാതൃകയാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങളുടെ പിന്തുണയുള്ള രാഷ്ട്രീയ നേതാവായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ നേര്‍ സാക്ഷ്യപത്രമാണ് ഈ ബജറ്റ്.

 

Share34TweetSendShare

Related Posts

സഹ്യന്റെ മകന്‍ വീണ്ടും

നിർമിത ബുദ്ധിക്യാമറ  ആരുടെ ബുദ്ധി

ചെറുധാന്യങ്ങളുടെ വലിയ ലോകം 

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും പ്രസക്തിയും

‘മണ്ടന്മാരുടെ ലണ്ടൻ യാത്രയും’  രാഹുലും

മാലിന്യമനസ്സുള്ള മലയാളികള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies