Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

കവിത

കിടങ്ങറ ശ്രീവത്സന്‍

Print Edition: 11 February 2022

അക്ഷരപ്പൂട്ടു ഭേദിച്ചു പുസ്തക-
ക്കെട്ടറുത്തു കവിത പുറത്തെത്തി
മര്‍ത്യജന്മ മഹാസങ്കടത്തിന്റെ
രക്തകിന്നരം മീട്ടാനൊരുങ്ങുന്നു.
ധീരസുസ്ഥിര പ്രാജ്ഞനെന്നാകിലും
നീര്‍നിറഞ്ഞു കവിതയ്ക്കു കണ്‍കളില്‍
കണ്ണുനീരിനാല്‍ കാണുന്നതൊക്കെയും
ഉണ്‍മ തന്‍മുഖം ജന്മദുഃഖംമുഖം.
ജീവിതം കഷ്ടകാണ്ഡങ്ങളാടുന്ന
ഭീതിതാന്ധ ഭവാര്‍ത്തിതന്‍ തീരഭൂ-
വീഥിയില്‍ ദുരന്താര്‍ത്ഥമുറഞ്ഞൊരു
വാക്കുപോല്‍ നിലകൊള്‍വൂ കവിതയും.
അന്ധകാളിമയാളും ദിഗന്തങ്ങള്‍
വെന്തുപെയ്യും മനസ്സിന്‍ വിലാപങ്ങള്‍
രക്തഗന്ധത്തില്‍ മുങ്ങിക്കുളിച്ചിരുള്‍-
പ്പക്ഷി കാറ്റായ് പറക്കുന്നു ചുറ്റിലും
ക്രാന്തദര്‍ശി കവിതയ്ക്കു കാഴ്ചകള്‍
മാഞ്ഞുപോവുന്നു പ്രാണന്റെയേകാന്ത
നാളവും മിഴിപൂട്ടുന്നു, 1പാതയില്‍
ചത്തപെണ്ണിനെ കാക്കകള്‍ കൊത്തുന്നു.
അന്തരാത്മാവഗാധമാമജ്ഞാത
സങ്കടാബ്ധിയിലാഴുന്ന വേളയില്‍,
നിന്ദ്യമെന്നു പഠിച്ച നരത്വത്തി-
ന്നന്ധകൂപങ്ങള്‍ വായ്പിളര്‍ന്നീടുന്നു
2വംഗസാഗര തീരത്തൊരന്തിയില്‍
വെന്തടങ്ങും ചിതയുടെ ചാരത്ത്
ഉറ്റവര്‍ പരേതര്‍ക്കായൊരുക്കിയ
മണ്‍കലത്തിലെ ചോറുതിന്നും കഷ്ട-
ജന്മവും നരത്വത്തിന്നു നിന്ദ്യമോ?
3ഹാ, വിജിഗീഷുമൃത്യോ മടങ്ങുക
ആദിയന്തങ്ങളില്ലിവിടൊന്നിനും
നിന്ദ്യമാം നരജന്മങ്ങള്‍ വാഴ്‌വിന്റെ
രംഗവേദിയില്‍ ശോകാന്തമാടട്ടെ
…. …. …. …. …. …. ….
ജീവിതം കഷ്ടകാണ്ഡങ്ങളാടുന്ന
ഭീതിതാന്ധ ഭവാര്‍ത്തിതന്‍ തീരഭൂ-
വീഥിയില്‍ ദുരന്താര്‍ത്ഥമുറഞ്ഞൊരു
വാക്കുപോല്‍ നിലകൊള്‍വൂ കവിതയും.


1. അക്കിത്തം
2. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘അന്നം’ എന്ന കവിത ഓര്‍ക്കുക.
3. കടപ്പാട്: വൈലോപ്പിള്ളി

Share1TweetSendShare

Related Posts

പ്രസ്ഥാനപര്‍വം

മടക്കയാത്ര

അത്യഗാധം

സനാതനം

ഒളിപ്പോര്

പുഴ

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies