തിരുവനന്തപുരം: വിജെടി ഹാളിന് നവോത്ഥാന നായകന്‍ മഹാത്മാ അയ്യങ്കാളിയുടെ പേര് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഹിന്ദുഐക്യവേദി സ്വാഗതം ചെയ്തു. 2012ല്‍ ഹിന്ദുഐക്യവേദി സര്‍ക്കാരിന് നല്‍കിയ ഹിന്ദു അവകാശപത്രികയിലെ പ്രധാന ആവശ്യമായിരുന്നു ഇത്. തലസ്ഥാന നഗരിയിലെ പ്രധാന ഹാളിന് അടിമത്തത്തിന്റെ ചിഹ്നമായി വിക്‌ടോറിയ രാജ്ഞിയുടെ പേരില്‍ നിലനില്‍ക്കുന്നത് അപമാനകരമായിരുന്നു. ഈ പേര് മാറ്റി കേരളനവോത്ഥാനത്തില്‍ സുപ്രധാന പങ്ക് വഹിച്ച അയ്യങ്കാളിയുടെ പേര് നല്‍കണമെന്ന് ഹിന്ദു ഐക്യവേദി കാലങ്ങളായി ആവശ്യപ്പെട്ടിരുന്നതാണ്.