ഇരിങ്ങാലക്കുട: ഡോ. മധു മീനച്ചില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘അമ്മയുടെ കുട’ എന്ന സിനിമയുടെ പ്രിവ്യൂ ഇരിങ്ങാലക്കുട കലാക്ഷേത്രയില്‍ വെച്ച് നടന്നു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സിനിമയില്‍ ഒരു നാടിന്റെ ജീവിതസ്പര്‍ശം കാണാമെന്ന് ജെ. നന്ദകുമാര്‍ പറഞ്ഞു. പാശ്ചാത്യ സിനിമകളില്‍ ആ നാടിന്റെ പ്രതിഫലനങ്ങള്‍ ഉണ്ട്. എന്നാല്‍ വളരെക്കാലമായി ഇന്ത്യന്‍ സിനിമകളില്‍ ഭാരതീയ സംസ്കൃതിയുടെ പ്രതീകങ്ങള്‍ അവഗണിക്കപ്പെട്ടു. ആഗോള സിനിമയില്‍ ഭാരതീയതയുടെ അംശങ്ങള്‍ തിരിച്ചു വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് തൃശ്ശൂര്‍ വിഭാഗ് സഹസംഘചാലക് കെ.ജി. അച്യുതന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗണിത ശാസ്ത്ര പ്രതിഭയായ ടി.എന്‍. രാമചന്ദ്രനെ ജെ. നന്ദകുമാര്‍ ആദരിച്ചു. യു.എന്‍. ഹരിദാസ്, സി.സി. സുരേഷ്, നളിന്‍ ബാബു, കെ.പി. അഖിലേഷ്, ലിപിന്‍രാജ്, തിരൂര്‍ രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.