Friday, August 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം നേർപക്ഷം

ചാന്‍സലര്‍ പിണറായി!

ജി.കെ. സുരേഷ് ബാബു

Print Edition: 24 December 2021

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് എന്താണ് പറ്റിയത്? പുകച്ചില്‍ തുടങ്ങിയത് പിണറായിയുടെ കാലത്തല്ല. പിണറായിക്ക് മുന്നേ കെ.കരുണാകരന്റെ കാലത്തുതന്നെ തുടങ്ങി. സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ കാര്യത്തില്‍ കേരളത്തിന്റെ പാരമ്പര്യം തുടങ്ങുന്നത് ജനാധിപത്യ സംവിധാനം നിലവില്‍ വന്ന ശേഷമല്ല. കേരളത്തിലെ ആദ്യത്തെ സര്‍വ്വകലാശാല തുടങ്ങിയത് രാജഭരണകാലത്തായിരുന്നു. ശ്രീചിത്തിരതിരുന്നാള്‍ മഹാരാജാവായിരുന്നു ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി ആരംഭിച്ചത്. ഇന്നത്തെ കേരള സര്‍വ്വകലാശാലയുടെ പ്രാഗ് രൂപമായിരുന്നു ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി. അന്ന് അതിന് ചുക്കാന്‍ പിടിച്ചത് സര്‍ സി.പി.രാമസ്വാമി അയ്യരായിരുന്നു. ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയപ്പോള്‍ അന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ സര്‍ സി.പിയോട് ചോദിച്ചു, ആരാണ് വൈസ് ചാന്‍സലര്‍ എന്ന്. മറുപടി ഗംഭീരമായിരുന്നു. ഇതിനേക്കാള്‍ വലുത് സ്വപ്‌നത്തില്‍ മാത്രമേ കാണാന്‍ കഴിയൂ. സര്‍ സി.പി പറഞ്ഞു, ഞങ്ങള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് കത്തയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടിക്ക് കാക്കുകയാണ്. അന്ന് 8000 രൂപയിലേറെ ശമ്പളമാണ് വൈസ് ചാന്‍സലര്‍ക്ക് വാഗ്ദാനം ചെയ്തത്. ലോകത്തെ ഏത് പ്രമുഖ സര്‍വ്വകലാശാലയോടും കിടപിടിക്കുന്ന തരത്തില്‍ ഏറ്റവും ഉന്നതരായ ശാസ്ത്രജ്ഞരെയാണ് വൈസ് ചാന്‍സലര്‍ പദവിയിലേക്ക് തേടിയത്.

കഴിഞ്ഞില്ല, ഡോ. ജോണ്‍ മത്തായി കേരള സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലറായിരുന്നു. കേന്ദ്ര ധനമന്ത്രിയായിരിക്കെ ഒരു തുണ്ട് കടലാസ് പോലുമില്ലാതെ ബജറ്റ് മുഴുവന്‍ ഓര്‍മ്മയില്‍ നിന്നു വായിച്ച ജോണ്‍ മത്തായി. അദ്ദേഹം പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചപ്പോള്‍ അതിന്റെ ആദ്യ ചെയര്‍മാനായി. വിശ്വപ്രസിദ്ധ ഭൗമശാസ്ത്രജ്ഞന്‍ ഹര്‍ഷ്.കെ.ഗുപ്തയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും ഒക്കെ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരായി. പ്രശസ്ത എഴുത്തുകാരന്‍ ഡോ. സുകുമാര്‍ അഴീക്കോട് വൈസ് ചാന്‍സലര്‍ ആകാതിരിക്കാന്‍ കാരണം മുസ്ലീം ലീഗിന്റെ നിലപാടായിരുന്നു. സി.എച്ച്.മുഹമ്മദ് കോയയുടെ അതൃപ്തിക്ക് പാത്രമായതുകൊണ്ടാണ് എല്ലാ യോഗ്യതകളും ഉണ്ടായിട്ടും അദ്ദേഹം വൈസ് ചാന്‍സലര്‍ ആകാതിരുന്നത്. ഇ. എം.എസ്, മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കേരള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ മുഖ്യമന്ത്രിയെ കാണാന്‍ സമയം തേടി. വൈസ് ചാന്‍സലര്‍ മുഖ്യമന്ത്രിയെ കാണാന്‍ വരേണ്ടതില്ല, താന്‍ അവിടേക്ക് വന്ന് കണ്ടോളാം എന്നായിരുന്നു ഇ.എം.എസ്സിന്റെ മറുപടി. ഇ.എം.എസ്സിന്റെ രാഷ്ട്രീയത്തോടും രാഷ്ട്രീയ അഭിപ്രായങ്ങളോടും തീരെ യോജിപ്പില്ലെങ്കിലും അദ്ദേഹം സ്വീകരിച്ച ഈ നിലപാട് പിന്നീട് പാര്‍ട്ടി സഖാക്കള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പേരില്‍ ഇപ്പോള്‍ ഉയര്‍ന്ന വിവാദം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. സി. പി.എമ്മിന്റെ ദേശീയ നേതൃത്വത്തിലെ ചിലരുടെ ഉറ്റ ചങ്ങാതിയാണെന്നതാണ് കണ്ണൂര്‍ സര്‍വ്വകലാശാല വി.സി ആകാനുള്ള യോഗ്യതയെന്ന ആക്ഷേപമുണ്ട്. ശരിയായിരിക്കാം, തെറ്റായിരിക്കാം. ഏതായാലും വി.സി നിയമനത്തിന്റെ മാനദണ്ഡം യു.ഡി.എഫിന്റെ ആയാലും എല്‍.ഡി.എഫിന്റെ ആയാലും നേതാക്കളുടെ വീട്ടിലെ സേവനങ്ങളും മറ്റു ചില പണിയുമായി മാറിയിട്ടുണ്ട് എന്നുള്ളത് സത്യമാണ്.

യോഗ്യതയുള്ള, പ്രഗത്ഭരായ പ്രമുഖരെ തഴഞ്ഞ് ഏഴാംകൂലികളെ വി.സിയാക്കാന്‍ തുടങ്ങിയത് മുന്നണി രാഷ്ട്രീയം ശക്തിപ്രാപിച്ചപ്പോഴാണ്. ഒരിക്കല്‍ കെ.കരുണാകരന്‍ വി.സി സ്ഥാനത്തേക്ക് ഐ.എ.എസ്സുകാരെയും പരിഗണിച്ചു. ഐ.എ.എസ്സിലുപരിയായി എല്ലാ മേഖലകളിലും നൈപുണ്യം തെളിയിച്ചവരായിരുന്നു അന്നും വി.സിയായത്. അതിനുശേഷമാണ് ഇന്നത്തെ രോഗഗ്രസ്തമായ അവസ്ഥ സംജാതമായത്. യു.ഡി.എഫ് നേതാക്കള്‍ പലപ്പോഴും കമ്മീഷന്‍ തുക പറഞ്ഞുറപ്പിച്ചാണ് വി.സിമാരെ നിയമിച്ചിരുന്നത്. ദിവസക്കൂലി വേതനക്കാര്‍ മുതല്‍ അദ്ധ്യാപക നിയമനം വരെ ഇങ്ങനെ ഇടത്-വലത് പക്ഷങ്ങള്‍ വിറ്റു കാശുവാങ്ങി. കേരള സര്‍വ്വകലാശാലയിലെ നിയമന വിവാദത്തിന്റെ അലയൊലികള്‍ ഇനിയും ഒതുങ്ങിയിട്ടില്ല. കേസുകള്‍ പലഭാഗത്തായി ഇപ്പോഴും നടക്കുന്നുണ്ട്. പാവപ്പെട്ട വൈസ് ചാന്‍സലര്‍മാരെയും ഉന്നത ഉദ്യോഗസ്ഥരെയും ബലിയാടുകളാക്കി ബന്ധുക്കളെയും കോഴ നല്‍കിയവരെയും നിയമിച്ചത് രാഷ്ട്രീയക്കാര്‍ തന്നെയായിരുന്നു. ഇക്കാര്യത്തില്‍ സത്യസന്ധമായ ഒരു അന്വേഷണം നടത്താനോ കുറ്റവാളികളെ കണ്ടെത്താനോ ഇനി ആവര്‍ത്തിക്കാതിരിക്കാനോ നടപടി സ്വീകരിക്കാന്‍ നീതിപീഠങ്ങള്‍ക്കു പോലും കഴിഞ്ഞില്ല. ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ വിദ്യാഭ്യാസ മേഖലയെ ഈജിയന്‍ തൊഴുത്താക്കി മാറ്റിയെങ്കിലും എല്ലാത്തിലും കേറി ഇടപെട്ട് ഉന്നത വിദ്യാഭ്യാസം പൂര്‍ണ്ണമായും കുളം തോണ്ടിയത് ഇടതുമുന്നണിയാണ്. ഇക്കാര്യത്തില്‍ ഒരുപക്ഷേ, യു.ഡി.എഫിന് തന്നെ മാതൃകയായിരിക്കും എല്‍.ഡി.എഫ്.

പിണറായി വിജയന്‍ അധികാരത്തിലെത്തി ആദ്യ മന്ത്രിസഭയില്‍ സി.രവീന്ദ്രനാഥ് ആയിരുന്നു വിദ്യാഭ്യാസമന്ത്രി. പഴയ ജനകീയ ശാസ്ത്രപ്രചാരകന്‍ എന്ന നിലയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് അദ്ദേഹം വകുപ്പിനെ നയിച്ചിരുന്നത്. പക്ഷേ, രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു പരാതിയും ഇല്ലാതിരുന്നിട്ടും വിദ്യാഭ്യാസവകുപ്പിനെ രണ്ടാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിനെ മതഭ്രാന്തനായ കെ.ടി.ജലീലിനെ ഏല്‍പ്പിച്ചു. യു.ഡി.എഫ് കാലത്ത് മുസ്ലീം ലീഗ് പോലും ചെയ്യാത്തതാണ് സ്വന്തം സമുദായത്തിന് വേണ്ടി ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ ജലീല്‍ ചെയ്തത്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായിരുന്നു. കേരള സര്‍വ്വകലാശാലയിലെ മുന്‍ പ്രോ വൈസ് ചാന്‍സലറും ഇടതുപക്ഷ സഹയാത്രികനും ഒക്കെയായ ഡോ. ജെ.പ്രഭാഷ് ആയിരുന്നു സ്‌പെഷ്യല്‍ ഓഫീസര്‍. എല്ലാ സര്‍വ്വകലാശാലകളിലും സ്‌പെഷ്യല്‍ ഓഫീസറാണ് ആദ്യ വൈസ് ചാന്‍സലര്‍ ആവുക. സംസ്‌കൃത സര്‍വ്വകലാശാലയില്‍ ആര്‍.രാമചന്ദ്രന്‍ നായരും തിരൂര്‍ തുഞ്ചന്‍ സര്‍വ്വകലാശാലയില്‍ കെ.ജയകുമാറും ഒക്കെ ഇങ്ങനെയാണ് വൈസ് ചാന്‍സലര്‍ ആയത്. പക്ഷേ, ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോ.ജെ. പ്രഭാഷ് വൈസ് ചാന്‍സലര്‍ ആയില്ല. അപ്പോഴേക്കും ഗള്‍ഫില്‍ എവിടെയോ പണിയെടുത്തിരുന്ന സ്വന്തം മതക്കാരനെ കണ്ടെത്തി ഞമ്മന്റെ ആള്‍ക്ക് കെ.ടി.ജലീല്‍ വി.സി പദവി ഉറപ്പാക്കി. ശ്രീനാരായണഗുരുവിന്റെ ചിത്രം പോലും ലോഗോയില്‍ നിന്ന് ഒഴിവാക്കിയാണ് ഞമ്മന്റെ ആള്‍ പണി തുടങ്ങിയത്. ശ്രീനാരായണ ഗുരുദേവന്‍ അവിടെ എവിടെയും ഇല്ല.

കഴിഞ്ഞില്ല. ഇത്തരം കച്ചവടം തുടരുകയായിരുന്നു. മന്ത്രിസ്ഥാനത്തിന് ജലീലീന് അര്‍ഹതയില്ലെന്ന് ലോകായുക്ത വിധിച്ചതുകൊണ്ടു മാത്രം ഇക്കുറി ജലീലുമായി പിണറായി വന്നില്ല. പകരം മറ്റൊരു പാര്‍ട്ടി അടിമയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഡോ. ഗോപിനാഥന്‍ രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി. സര്‍വ്വകലാശാല നിയമമനുസരിച്ചുള്ള പ്രായപരിധി കഴിഞ്ഞെങ്കിലും അദ്ദേഹത്തിന് പുനര്‍നിയമനം നല്‍കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിന് നിയമനത്തിന് ഒത്താശ ചെയ്തു കൊടുത്തതിന്റെ ഉപകാരസ്മരണയ്ക്കാണ് ഈ നിയമനമെന്ന് ആക്ഷേപമുയര്‍ന്നു. സെര്‍ച്ച് കമ്മറ്റി പിരിച്ചുവിട്ട് ചട്ടം ലംഘിച്ച് പുനര്‍നിയമനം നല്‍കാനുള്ള നീക്കത്തെ ഗവര്‍ണ്ണര്‍ ചോദ്യം ചെയ്തിരുന്നു എന്നാണ് അറിയുന്നത്.

ഈ സംഭവം കഴിഞ്ഞ കുറച്ചുകാലമായി സമാധാനപരമായി പോയിരുന്ന കേരളത്തിലെ വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്ത് വലിയ വിസ്‌ഫോടനത്തിനാണ് ഇടയാക്കിയത്. സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അതിനായി ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ താന്‍ ഒപ്പിട്ട് നല്‍കാമെന്നും പറയുന്ന കത്ത് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി. ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുത്താല്‍ ഇഷ്ടമുള്ള തരത്തില്‍ എന്ത് രാഷ്ട്രീയ ഇടപെടലും നടത്താം എന്ന് ഗവര്‍ണ്ണര്‍ കത്തില്‍ പറഞ്ഞു. ഗവര്‍ണ്ണറുടെ കത്ത് കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ തന്നെ വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളില്‍ വന്‍ കോളിളക്കമായി മാറി. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയ ഇടപെടലിനെതിരെ ഒരു ഗവര്‍ണ്ണര്‍ തുറന്നു പ്രതികരിക്കുകയായിരുന്നു. ദല്‍ഹിയില്‍ പോയ ഗവര്‍ണ്ണര്‍ക്കെതിരെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയെങ്കിലും കാനത്തിനോടുളളതുപോലെ മൃദുസമീപനമായിരുന്നു. ഗവര്‍ണ്ണര്‍ക്കെതിരെ ആരും ഒന്നും ചെയ്യില്ലെന്നും ഗവര്‍ണ്ണറോട് ബഹുമാനപൂര്‍വ്വമാണ് പെരുമാറുന്നതെന്നുമൊക്കെ പിണറായി പറഞ്ഞു. കാലടി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ നിയമനത്തിന് ഒരാളിന്റെ മാത്രം പട്ടിക നല്‍കി ചട്ടം അട്ടിമറിക്കാന്‍ ശ്രമിച്ചതും കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലര്‍ ഗവര്‍ണ്ണര്‍ക്കെതിരെ കോടതിയില്‍ പോയതുമൊക്കെ അക്കമിട്ട് പറഞ്ഞ ഗവര്‍ണ്ണര്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ചാന്‍സലര്‍ പദവി ഏറ്റെടക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത് വെറും അഭ്യര്‍ത്ഥനയായിരുന്നില്ല, അപേക്ഷയുമായിരുന്നില്ല. പിണറായിയും ഇടതുമുന്നണി സര്‍ക്കാരും അനുവര്‍ത്തിക്കുന്ന നീചമായ രാഷ്ട്രീയം കണ്ടു പൊറുതിമുട്ടിയ ഒരു സത്യസന്ധനായ ദേശീയ രാഷ്ട്രീയനേതാവിന്റെ വെല്ലുവിളിയായിരുന്നു. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയില്‍പ്പെട്ട എത്രപേര്‍ക്ക് കേരളത്തിലെ സര്‍വ്വകലാശാലകളിലായി നിയമനം നല്‍കി? ഇവരില്‍ പലരും മികച്ച അക്കാദമിക് യോഗ്യത ഇല്ലാത്തവരും അതേസമയം തന്നെ മികച്ച യോഗ്യതയുള്ളവരെ ഒഴിവാക്കി കുത്തിത്തിരുകി വന്നവരുമായിരുന്നു.

ഇന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ താളം തെറ്റിയിരിക്കുന്നു. ഇടത്-വലത് രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജീവിതമാര്‍ഗ്ഗമായി തസ്തികകള്‍ കിട്ടാനുള്ള തട്ടിപ്പ് കേന്ദ്രങ്ങളായി ഐന്‍സ്റ്റീന്‍ വി.സിയായി എത്തുമെന്ന് പറഞ്ഞ സര്‍വ്വകലാശാലകള്‍ മാറിയിരിക്കുന്നു. മാര്‍ക്ക് തട്ടിപ്പും ക്രമക്കേടുകളും ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്തുള്ള പി.എച്ച്.ഡി പ്രബന്ധങ്ങളും ഒക്കെയായി ആര്‍ക്കും വേണ്ടാത്ത അവജ്ഞയുടെ കേന്ദ്രങ്ങളായി ഉന്നത വിദ്യാഭ്യാസം മാറുമ്പോള്‍ ഒരുകാര്യം മറക്കരുത്. പിണറായിയുടെ മക്കള്‍ ഇവിടെ പഠിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ കല്‍പ്പിത സര്‍വ്വകലാശാലയില്‍ ആത്മീയഗുരുവിന്റെ അനുഗ്രഹവര്‍ഷങ്ങള്‍ ആവോളം ഏറ്റുവാങ്ങിയാണ് അവര്‍ പഠിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍ പോലെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമുള്ള കേന്ദ്രങ്ങളായി നമ്മുടെ സര്‍വ്വകലാശാലകള്‍ മാറിയിരിക്കുന്നു. കേരളത്തിലെ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു ഉന്നതതല അന്വേഷണം നടത്താനുള്ള ധൈര്യം ഇന്ന് പിണറായി വിജയന് ഇല്ല. അദ്ധ്യാപക നിയമനം സംബന്ധിച്ച് അപേക്ഷകരുടെ യോഗ്യത കൂടി ഉള്‍പ്പെടുത്തി ഒരു ധവളപത്രം പുറപ്പെടുവിക്കാന്‍ കഴിയുമോ? മടിയില്‍ കനമുള്ളവന് ഭയപ്പെട്ടേ കഴിയൂ. അതുകൊണ്ടുതന്നെ ഗവര്‍ണ്ണര്‍ ശാസിച്ചാലും തലയില്‍ ചൊറിഞ്ഞ് കേട്ടുനില്‍ക്കേണ്ടി വരും.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

ആന്റണി രാജുവിനെ രക്ഷിക്കാന്‍ പിണറായിയുടെ പാഴ്ശ്രമം

വി.ഡി.സതീശന്‍ പച്ച കണ്ണട മാറ്റണം

പിണറായിയുടെ ബിരിയാണിച്ചെമ്പ്

മനോരമയുടെ ആര്‍.എസ്.എസ് വിരോധം

ജിഹാദികള്‍ പിടിമുറുക്കുന്ന മലയാള സിനിമ

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
Follow @KesariWeekly

Latest

വിഘടനവാദികളുടെ വിഭജനവാദങ്ങള്‍

രാജ്യപുരോഗതിയുടെ ചുമതല സമാജം ഏറ്റെടുക്കണം: ഡോ.മോഹന്‍ ഭാഗവത്

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഭാരതത്തിന്റെ തേജസ്

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies