നെറ്റിപ്പട്ടം കെട്ടിയൊരാന
അമ്പലനടയില്‍ വന്നല്ലോ.
ആലവട്ടം വെഞ്ചാമരവും
അതിന്റെ മേലേ ഉണ്ടല്ലോ.
ആനക്കൊട്ടില്‍ നിറയെ ആളുകള്‍
ഉത്സവം കാണാന്‍ വന്നല്ലോ.
പഞ്ചവാദ്യം പക്കമേളം
കൊട്ടിക്കേറുകയാണല്ലോ.
വൈകുന്നേരം പാട്ടും കൂത്തും
കഥകളിമേളവുമുണ്ടല്ലോ.
വഴിയോരങ്ങളില്‍ വളയും പൊട്ടും
ചാന്തും നിറയെ നിരന്നല്ലോ.
സന്തോഷത്താല്‍ കുട്ടികളെല്ലാം
അമ്പലമുറ്റത്തോടുന്നു
കഴിഞ്ഞവര്‍ഷം വരെയീയുത്സവ-
മാഹ്ലാദത്തിര തീര്‍ത്തല്ലോ?
കോവിഡ്ക്കാലം തീരാനിനിയും
വൈകരുതേ ജഗദീശ്വരാ.