ചേര്‍ത്തല: കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ദേശീയ പുരസ്‌കാരം. നാടകം, ആല്‍ബം, സിനിമാ രംഗങ്ങളിലെ ഗാന രചനയ്ക്കാണ് ബഹുമതി. 1993 ല്‍ ഗാനരചനയ്ക്ക് തുടക്കം കുറിച്ച രാജീവ് ആലുങ്കല്‍ ഇതിനോടകം നാലായിരത്തി ഇരുന്നൂറോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഗാനരചനാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, നാടകഗാനരചനയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചേര്‍ത്തല സ്വദേശിയായ രാജീവ് ഇപ്പോള്‍ കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പല്ലന കുമാരനാശാന്‍ സ്മാരകത്തിന്റെ ചെയര്‍മാനാണ്. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ദേശീയ പുരസ്‌കാരം ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള രാജീവ് ആലുങ്കലിന് സമ്മാനിച്ചു.