മീററ്റ്: പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ ആര്.ഹരിയുടെ ‘വ്യാസഭാരതത്തിലെ കര്ണന്’ എന്ന പുസ്തകത്തിന്റെ സംസ്കൃത വിവര്‍ത്തനം സംസ്കൃത ഭാരതി അഖിലേന്ത്യാ സമ്മേളത്തില്‍ വെച്ച് പ്രകാശനം ചെയ്തു. ഉത്തര്‍പ്രദേശ് സംസ്കൃത അക്കാദമി ചെയര്മാന് ഡോ.വാചസ്വതി മിശ്ര, സംസ്കൃത ഭാരതി ദേശീയ അധ്യക്ഷന്‍ ഡോ.ഗോപബന്ധുമിശ്ര, ഡോ. ശ്രീനിവാസ വാര്ക്കേഡി, ഡോ. ചാന്ദ് കിരണ്‍ സലൂജ, ശ്രീശ് ദേവ് പൂജാരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മലപ്പുറം താനൂര്‍ ദേവധാര്‍ ഹൈസ്കൂളിലെ സംസ്കൃത അധ്യാപകനായ പുളിയലില് രമേശ് ആണ് വിവര്‍ത്തനം നിര്‍വഹിച്ചത്. ദല്‍ഹി സംസ്കൃത ഭാരതിയാണ് പ്രസാധകര്.