Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

തിരുവോണക്കാഴ്ചകൾ

പൊന്നങ്കോട് ഗോപാലകൃഷ്ണൻ

Print Edition: 30 August 2019

കര്‍ക്കിടം പോയീകഞ്ജ-
മെന്നപോല്‍ വിരിയുന്നൂ
ഉള്‍ക്കുളിരേകാന്‍ പൊന്നിന്‍
ചിങ്ങത്തിന്‍ തിരുവോണം.
പ്രായമായെന്നാല്‍ മനം
പോകുന്നു കുട്ടിക്കാല-
ത്തോണപ്പൂവുകള്‍ തേടി
നടന്നോരിടങ്ങളില്‍.
കൂറളംവള്ളിക്കുന്നും
കുന്നത്തായിയും വെള്ള-
മ്പാടിയും ഓണപ്പൂക്ക-
ളന്നൊക്കെ കാണായ് വന്നൂ.
അന്ന് കുന്നുകള്‍ക്കുള്ള
പേരൊന്നുമറിവീല
ഇന്നത്തെ തലമുറ-
യ്‌ക്കെന്നതുപരമാര്‍ത്ഥം
മേത്തോന്നിയടമ്പനും
ഐരാണിതുമ്പപ്പൂവും
മതിയാവോളം ഞങ്ങള്‍
പൂക്കൊട്ട നിറയ്ക്കവേ,
കൂര്‍ത്തകല്ലുകള്‍ കാര-
മുള്ളുകളിവയൊന്നും
കാല്‍കളിലേറീട്ടന്നു
ഞങ്ങള്‍ക്കുനോവേറ്റീല.
കുന്നുകളൊക്കെപ്പോയീ
ജെ.സി.ബി.യിടിച്ചിടി-
ച്ചൊക്കെയും നിരപ്പാക്കി
സിമന്റിന്‍ കാടായ് മാറ്റി.
ഗ്രാമത്തിന്‍ പച്ചപ്പൂപോയ്,
ശാലീനസൗന്ദര്യവും
പാടത്തിലങ്ങിങ്ങുള്ള
കണ്ണാടിച്ചിറകളും.
പാവുമുണ്ടില്ലാതെയായ്
ഓണവില്ലെങ്ങോപോയി
പാലട പ്രഥമനും
എരിശ്ശേരിയും പോയി.
ആര്‍ക്കിന്നുവേണം വറു-
ത്തുപ്പേരി പാല്‍പായസം
നോക്കുന്ന ദിക്കില്‍ ചില്ലി-
ചിക്കനും ബീഫുംവൈനും.
ഓണപ്പൂക്കളത്തിന്
പട്ടണ വിദേശികള്‍-
ഓര്‍ക്കിഡ്ഡും മൊസാണ്ടയും
ലില്ലിയുമാന്തൂര്യവും
ബിവറേജുകള്‍ബാറും
എണ്ണത്തില്‍ കൂടീടുന്നു;
ബാലകര്‍ മുണ്ടാല്‍ തല-
മൂടിനില്‍ക്കുന്നൂ ‘ക്യൂ’വില്‍
ഉടുമുണ്ടഴിഞ്ഞതു-
മറിയാത്തവര്‍ റോഡി-
ന്നരികില്‍ തിരുവോണ-
ക്കാഴ്ചകളിതുപോരെ?

Tags: ഓണം
Share19TweetSendShare

Related Posts

പ്രസ്ഥാനപര്‍വം

മടക്കയാത്ര

അത്യഗാധം

സനാതനം

ഒളിപ്പോര്

പുഴ

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies