ധ്യാനസ്വരങ്ങള്‍ പൂവിട്ടു
നില്ക്കുന്നൊരേകാംഗമൗനം പോലെ
അമ്മനിലാവിന്റെ കുളിരുപുതപ്പിച്ച
വെണ്‍ചന്ദനം പോലെ
ആടിയാടി ഒഴുകിപ്പരക്കുന്ന
മണ്‍വിളക്കിലെ ജ്വാലയില്‍
നീലയും ചെമപ്പും കലര്‍ന്ന്
പൂത്തുനില്പ്പൂ പരമേശ്വരനും പ്രകൃതിയും
ഒരു ചെറുതിരിക്കപ്പുറം
കനിവിന്റെ ജ്വാല കൊളുത്താന്‍
ഒരു മഹാമനീഷിക്കും ഇല്ലല്ലൊരക്ഷരവും