Monday, September 25, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കവിത

അപൂര്‍ണ്ണമേ ജീവിതം

ഡോ. ചേരാവള്ളി ശശി

Sep 3, 2019, 10:12 am IST

(അകാലത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് സമര്‍പ്പണം)

പൊടുന്നനെ ഇടിമുഴക്കമാര്‍ന്നിരുള്‍
ഇടവപ്പാതിപോല്‍ പറന്നടുക്കുമ്പോള്‍
പ്രഹരമേറ്റെന്ന കണക്കെ ചോരവാര്‍-
ന്നുറഞ്ഞപോല്‍ തല മരവിച്ചീടുമ്പോള്‍,
ജ്വലിച്ചു വിണ്ണിന്റെ പതക്കമായ് നിന്ന
വെളിച്ചത്തിന്‍ മഹാപ്രഭതന്‍ സൂര്യനെ,
നിഖിലഭാസുര പ്രതീക്ഷയേകിയ
പ്രഭാവമൂര്‍ത്തിയെ, ഇരുള്‍ വിഴുങ്ങുന്നോ…?

സഹസ്രരശ്മിതന്‍ വിലോലതന്ത്രികള്‍
വിലസിടുന്നോരു വയലിന്‍ നിന്‍മൃദു-
ഹൃദയം തന്നെയാണതില്‍ കരാംഗുലി
മധുരമുമ്മവെച്ചുണര്‍ത്തും വേളയില്‍
ഉയിര്‍ത്തിടും നാദലയ ലഹരികള്‍
ചരാചരങ്ങളില്‍ അമൃതഗംഗയായ്
പൊഴിയവേ, വേഗം പടവുകള്‍ കേറി
ഉയരെ ഗോപുരകവാടമെത്തവേ,
സവിതാവേ, നിന്റെ ഹൃദയസംഗീത-
വയലിനെങ്ങനെ തകര്‍ന്നെരിയുന്നൂ…?
മരണഗഹ്വരതമസ്സിനാഴത്തില്‍
പ്രകാശമേ, കെട്ടുമറഞ്ഞുമായുന്നൂ…?

അരുണനല്ലോ1 നിന്‍ പ്രിയനാം മാതുലന്‍
അനുപമാചാര്യന്‍, അവിടെ നിന്നു താന്‍
പഠിച്ചു ബാലന്‍ നീ വയലിന്‍ പാഠങ്ങള്‍.
ഉദയഭാസ്‌ക്കര പ്രഭ പകര്‍ന്നുകൊ-
ണ്ടുയരവേ, ഒരു കളിക്കോപ്പെന്ന പോല്‍
വയലിനില്‍ തെല്ലും മെരുങ്ങാതന്ത്രികള്‍
മെരുക്കിയീവിശ്വപ്രകൃതിഗീതികള്‍
മുഴുവനും കോരിനിറച്ചതിന്‍ സത്ത
ജനപ്രിയമാക്കിപ്പകര്‍ന്നു തേന്‍മഴ
നിലാവുപോല്‍ തുള്ളിത്തുളുമ്പവേ, യെങ്ങള്‍
നിനച്ചിതെങ്ങനേ നിലാവ് സൂര്യനില്‍…?
നുകര്‍ന്നു തൃപ്തരായ് ഗ്രഹിച്ചിളം കുളിര്‍
പ്രഭാത ഭാസ്‌ക്കരന്‍ നിലാവതല്ലയോ…?

വിടര്‍ന്ന താമരമലര്‍ പെറ്റുണ്ടായൊ-
രമലയെ2, പ്രേമസുവര്‍ണ്ണരശ്മിയാല്‍
വരിച്ചു, പൂമ്പാറ്റക്കുരുന്നിനായ്‌യെത്ര
തപിച്ചു സാഫല്യവസന്തം സൃഷ്ടിച്ചു
പ്രശസ്തിതന്‍ വര്‍ണ്ണക്കുടക്കീഴില്‍ വിശ്വ-
പ്രതിഭകള്‍ വന്നു നമിക്കും മട്ടില്‍ നീ
വയലിന്‍ മാന്ത്രിക പ്രഭുവായ്, മധ്യാഹ്ന-
നഭസ്സു പൂകവേ, തമസ്സിലാണ്ടുവോ?

പൊടുന്നനെ സര്‍വ്വം തകര്‍ന്നതല്ല, നിന്‍
പ്രതിഭയില്‍ ദൈവമസൂയപൂണ്ടതാം.
വിളിച്ചതാം ദേവസഭയിലേക്കു നിന്‍
വിശിഷ്ട സംഗീത മധു നുകരുവാന്‍….
തപസ്സിരുന്നു നീ കലതന്‍ പൂര്‍ണ്ണത-
ക്കടല്‍ കടക്കുവാന്‍, പഠിച്ച നാള്‍ മുതല്‍.
കലയ്ക്കു പൂര്‍ണ്ണതയണയ്ക്കുവാന്‍ വയ്യ.
അനഘ ജീവനും അപൂര്‍ണ്ണമാം ദൃഢം…!!

1. സൂര്യന് മുമ്പേ ഉദിക്കുന്ന – സൂര്യസാരഥിയായ അരുണന്‍. ഇവിടെ അമ്മാവനായ പ്രശസ്ത വയലിനിസ്റ്റ് ശശികുമാര്‍.
2. ബാലഭാസ്‌ക്കറിന്റെ പ്രണയിനിയായ ലക്ഷ്മി.

Tags: ബാലഭാസ്‌ക്കർ
Share1TweetSendShare

Related Posts

നേരറിവ്

ചന്ദ്രയാനം

കുളിര്‍മഴ

തത്വമസി

അച്ഛന്റെ ചെരുപ്പുകള്‍

മഴപ്പെയ്ത്ത്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies