Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കവിത

നിളാതീരം

ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി

Print Edition: 5 November 2021

ഉണ്ണായിപ്പദമൊരു പൊന്നാനി തോല്‍ക്കുംമട്ടില്‍
നന്നായിപ്പാടിപ്പയ്യെയൊഴുകും നിളയുടെ
സ്വച്ഛമാം പുളിനത്തില്‍ സ്വച്ഛന്ദം നിലകൊള്‍വൂ
സച്ചരിതയാം കലാമണ്ഡലം ഗുരുകുലം,
വന്ദ്യനാം കവിയുടെ സ്വപ്നസാഫല്യത്തിന്റെ
കുന്ദമാലതിപ്പൂക്കള്‍ ചൂടി ഹാ! സുരഭിലം
ധന്യമീ മലയാളനടനകലയുടെ
കല്യമാം സാക്ഷാല്‍സാമ്യമകന്നോരുദ്യാനമായ്!

കല്ലടിക്കോടന്‍ കപ്ലിങ്ങാടനും കല്ലുവഴി-
ചൊല്ലിയാട്ടത്തിന്‍ ചിട്ടയഭ്യസിച്ചനന്തരം
കൂടിയാടുമീ കളിമണ്ഡപം വിരാജിപ്പൂ
നേടിയോരനഘമാം കീര്‍ത്തിമുദ്രകള്‍ ചൂടി.

നാട്യകൈരളിയാളെ കേവലം കൂത്തമ്പല-
ഖദ്യോതക്കരിന്തിരിവെട്ടത്തില്‍ നിന്നും മെല്ലെ
വിശ്വവേദിതന്‍ കെടാവിളക്കിന്‍ സമക്ഷത്തേ-
ക്കുത്സുകമുപനയിച്ചോരു ഗുരുകുലമേ,
നീവെല്‍ക നീണാള്‍! പരിപാവനം തിരുമുമ്പില്‍
സാദരം സവിസ്തരം സാഷ്ടാംഗനമസ്‌കാരം!

നിന്‍ കളിയരങ്ങിലെ മാനസ സരസ്സിങ്കല്‍
എല്ലാമായീടാം നവകമലദളം നാളെ!
കനകമയമാകും ചിറകും വിടര്‍ത്തിക്കൊ-
ണ്ടിളകിയാടാം കളഹംസ മുദ്രസം നീളെ!

കാലമാം ചുട്ടിക്കാരന്‍ കെട്ടിച്ചവേഷം നന്നാ-
യാടിയശേഷം രംഗം വിട്ടീടുമാട്ടക്കാരന്‍;
അപ്പോഴുമചഞ്ചലം ശാന്തമായൊളിമിന്നി-
ക്കത്തി നിന്നീടും ഭദ്രം നിന്‍വിളക്കിന്‍ പൊന്‍നാളം!
താളച്ചേങ്ങല താഴെവച്ചു തന്‍പാട്ടും നിര്‍ത്തി
വേദിയില്‍ നിന്നും പാട്ടുകാരനും മറഞ്ഞേക്കാം;
അപ്പൊഴും നിളാനദി പാടിക്കൊണ്ടൊഴുകീടും
മറ്റൊരുപൊന്നാനിതന്‍ ശുദ്ധകണ്ഠത്തെപ്പോലെ!

കൂരിരുള്‍തിരശ്ശീല താഴ്ത്തുവാന്‍ സന്ധ്യയ്‌ക്കെന്നും
ചന്ദ്രനെപ്പോലിക്കളിവിളക്കു ജ്വലിക്കട്ടെ!
കേട്ടറിഞ്ഞാള്‍ക്കാരെത്തിക്കേരളക്കളികാണ്‍മാന്‍
കേളികൊട്ടുണര്‍ത്തട്ടെ പുണ്യമീ നിളാതീരം!

Share1TweetSendShare

Related Posts

പ്രസ്ഥാനപര്‍വം

മടക്കയാത്ര

അത്യഗാധം

സനാതനം

ഒളിപ്പോര്

പുഴ

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies