കൊച്ചി: ഭേദഭാവനകളില്ലാതെ ഹിന്ദു സമാജത്തെ സംഘടിതവും കരുത്തുറ്റതുമാക്കി മുന്നോട്ടു നയിക്കുകയെന്ന ദൗത്യമാണ് ധര്‍മ്മാചാര്യ സഭ ഏറ്റെടുത്തിട്ടുള്ളതെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേരള ധര്‍മ്മാചാര്യ സഭയുടെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനൈക്യവും അസംഘടിതാവസ്ഥയും ചൂണ്ടിക്കാട്ടി ഹിന്ദു സമൂഹത്തെ അപമാനിക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമം നടക്കുന്നു. ഹൈന്ദവ ആചാര്യന്മാരെ നിന്ദിക്കാനും ക്ഷേത്ര സ്വത്തുക്കള്‍ പിടിച്ചടക്കാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുപോലും ഉണ്ടാകുന്നു. ക്ഷേത്രങ്ങളിലെ അന്നദാനത്തിനു സെസ് ഏര്‍പ്പെടുത്തുന്ന നിലവരെയെത്തി. ഈ ഘട്ടത്തില്‍ ഹിന്ദു സമൂഹത്തെ ഏകോപിപ്പിച്ച് ജാതിതൊഴില്‍ ഭേദമില്ലാതെ സംഘടിതവും കരുത്തുറ്റതുമായി നയിക്കുകയെന്ന ദൗത്യമാണ് ധര്‍മാചാര്യ സഭ ഏറ്റെടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ഭാസ്‌കരീയത്തില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആശ്രമങ്ങളെയും മഠങ്ങളെയും പ്രതിനിധീകരിച്ച് സന്യാസിമാരും വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികളും പങ്കെടുത്തു. വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ഥപാദര്‍ അധ്യക്ഷത വഹിച്ചു. അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരിപ്പാട്, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി അധ്യാത്മാനന്ദ, ശിവാനന്ദശര്‍മ, ഡോ.ബാലകൃഷ്ണ വാരിയര്‍, എം.കെ.കുഞ്ഞോല്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കേരള ധര്‍മ്മാചാര്യസഭ ഭാരവാഹികള്‍
കൊച്ചി: കേരള ധര്‍മ്മാചാര്യ സഭയുടെ അദ്ധ്യക്ഷനായി സ്വാമി ചിദാനന്ദപുരിയെയും ജനറല്‍ കണ്‍വീനറായി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയെയും തിരഞ്ഞെടുത്തു.
മാര്‍ഗ്ഗദര്‍ശകര്‍: സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി സ്വപ്രഭാനന്ദ, ഡോ. കെ.ബാലകൃഷ്ണ വാര്യര്‍, തന്ത്രി ചേന്നാസ് ദിനേശന്‍, താഴമണ്‍ മഠം കണ്ഠരര് രാജീവരര്, ഡോ. എന്‍.ഗോപാലകൃഷ്ണന്‍, അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരിപ്പാട്.
നിര്‍വാഹക സമിതി: സ്വാമി ജ്ഞാനാമൃതാനന്ദപുരി, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ഗീതാനന്ദജി, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി ഉദിത്‌ചൈതന്യ, സ്വാമി യോഗാനന്ദ സരസ്വതി, കാരുമാത്ര വിജയന്‍ തന്ത്രി, വിനായക ചന്ദ് ദീക്ഷിത്, ഗോപാലകൃഷ്ണന്‍ തന്ത്രി, പുഷ്പദാസ് തന്ത്രി, ശ്യാം സുന്ദര്‍ വാദ്ധ്യാര്‍, എടവലത്ത് പുടയൂര്‍ ജയന്‍ നമ്പൂതിരി, തരണനെല്ലൂര്‍ സതീശന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കൈമുക്ക് ശ്രീധരന്‍ നമ്പൂതിരി, ജ്യോതിസ്സ് പറവൂര്‍, എ.ബി. ശിവന്‍, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി, അനിരുദ്ധന്‍ തന്ത്രികള്‍, ഈശാനന്‍ നമ്പൂതിരിപ്പാട്, കമലാ നരേന്ദ്രഭൂഷണ്‍, കെ.എസ്. രാവുണ്ണിപണിക്കര്‍.