Monday, September 25, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

സ്വരാജ്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര

ഡോ.മോഹന്‍ ഭാഗവത്

Print Edition: 22 October 2021

ഈ വര്‍ഷത്തെ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി 2021 ഒക്‌ടോബര്‍ 15ന് ആര്‍.എസ്.എസ്.സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നാഗ്പൂരില്‍ നടത്തിയ പ്രഭാഷണം

ഇത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷമാണ്. 1947 ആഗസ്റ്റ് 15 ന് നാം സ്വതന്ത്രരായി. രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ നാം അതിന്റെ നിയന്ത്രണം കൈയിലെടുത്തു. സ്വരാജില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിന്റെ ആരംഭ ബിന്ദുവായിരുന്നു അത്. ഈ സ്വാതന്ത്ര്യം ഒറ്റ രാത്രികൊണ്ടു കിട്ടിയതല്ല എന്നു നമുക്കെല്ലാം അറിയാം. വിവിധ ജാതി സമൂഹങ്ങളേയും വ്യത്യസ്ത മേഖലകളേയും പ്രതിനിധീകരിച്ച് നിരവധി സ്വാതന്ത്ര്യ സമരസേനാനികള്‍ ഭാരതത്തിന്റെ തനിമയെ ആധാരമാക്കിയും സ്വതന്ത്രദേശം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള സമാന ആശയങ്ങള്‍ പേറിക്കൊണ്ടും ഒരു ലക്ഷ്യത്തിനുവേണ്ടി പവിത്രമായ ത്യാഗവും തപസ്സും അനുഷ്ഠിച്ചു. അടിമത്തത്തിന്റെ ദംശനമേറ്റ് പിടയുകയായിരുന്ന സമൂഹവും ആ ധീരാത്മകള്‍ക്കൊപ്പം ഒറ്റക്കെട്ടായി നിലകൊണ്ടു. അപ്പോള്‍ മാത്രമാണ് എല്ലാ മാര്‍ഗ്ഗങ്ങളും – അഹിംസപ്രസ്ഥാനം മുതല്‍ സായുധസമരങ്ങള്‍ വരെ- സ്വാതന്ത്ര്യമെന്ന ആത്യന്തികലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ കൃത്രിമ വിഭജനങ്ങളെക്കൊണ്ടും സ്വധര്‍മ്മം, സ്വരാഷ്ട്രം, സ്വതന്ത്രത എന്നിവയുടെ ശരിയായ അര്‍ത്ഥത്തെക്കുറിച്ചുള്ള ബോധമില്ലായ്കയും വ്യക്തതയില്ലായ്മയും ചഞ്ചലവും ശിഥിലവുമായ നയങ്ങളും അവയുടെ മേലെയുള്ള കൊളോണിയല്‍ നയതന്ത്ര ഇടപെടലുകളും കൊണ്ട് നമ്മുടെ സ്വബോധം ക്ഷീണിക്കുകയും ഓരോ ഭാരതീയന്റെയും ഹൃദയങ്ങളില്‍ വിഭജനത്തിന്റെ മായാത്ത മുറിപ്പാടുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

നമ്മുടെ സമ്പൂര്‍ണ്ണ സമൂഹവും, പ്രത്യേകിച്ച് യുവതലമുറ ഈ ചരിത്രം അറിയുകയും, മനസ്സിലാക്കുകയും ഓര്‍മ്മവയ്ക്കുകയും വേണ്ടത് അനിവാര്യമാണ്. ആരോടെങ്കിലും ശത്രുത വച്ചു പുലര്‍ത്താനല്ല ഇത്. വൈരുദ്ധ്യങ്ങളെ വര്‍ദ്ധിപ്പിക്കാനും ഭൂതകാലത്തിന്റെ ഭീകരതകളെ കെട്ടഴിച്ചുവിടാനും ശ്രമിക്കുന്നവര്‍ക്കെതിരെ പകയോടെ പെരുമാറുന്നതിനുപകരം നമ്മുടെ ഏകതയും ഏകാത്മതയും പുനഃസ്ഥാപിക്കുന്നതിനാണ് നാം ഭൂതകാലത്തെ സ്മരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.

സാമൂഹിക സമരസത
സമത്വാധിഷ്ഠിതവും വിവേചനരഹിതവുമായ സമൂഹമാണ് ഏകീകൃതവും ഏകാത്മവുമായ ദേശത്തിന്റെ മുന്‍ ഉപാധി. പഴക്കമേറിയ ജാതീയ വിഭജനങ്ങളുടെ പ്രശ്‌നമാണ് ഇതിന് തടസ്സമായിരുന്നത്. ഈ വിപത്തിനെ ഉന്മൂലനം ചെയ്യുന്നതിന് വിവിധ മാര്‍ഗ്ഗങ്ങളിലൂടെയും വിവിധ ദിശകളിലൂടെയും നിരവധി പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ ഇവിടെ തുടങ്ങിയിട്ടുണ്ട്. എങ്കിലും പ്രശ്‌നം പൂര്‍ണ്ണമായി അവസാനിച്ചില്ല. എന്നാല്‍ സമൂഹമനസ്സ് ഇപ്പോഴും ജാതീയ വികാരങ്ങളാല്‍ ചൂഴ്ന്ന് നില്‍ക്കുന്നു.

രാജ്യത്തെ ബൗദ്ധികമേഖലയില്‍, ഈ കുറവ് പരിഹരിച്ച് പരസ്പര സ്‌നേഹവും സംവാദവും വളര്‍ത്തുന്ന സ്വരം കുറവും തകര്‍ക്കുന്നവരുടേത് ഏറെയുമാണ്. ഈ സംവാദം ക്രിയാത്മകമാക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സമാജത്തിന്റെ ആത്മബന്ധത്തേയും സമത്വത്തേയും അടിസ്ഥാനമാക്കിയുള്ള ഘടനയുണ്ടാവണം എന്ന് ആഗ്രഹിച്ചുള്ള പരിശ്രമം എല്ലാവരും ചെയ്യേണ്ടതാണ്.

സാമൂഹികവും കുടുംബപരവുമായ തലത്തില്‍ കെട്ടുറപ്പ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കുടുംബങ്ങളുടെ മൈത്രിയും ഇഴയടുപ്പവും സാമൂഹികസമത്വവും ഐക്യവും വര്‍ദ്ധിപ്പിക്കുന്നതിന് ഉതകും.

സാമൂഹിക സമരസതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവര്‍ത്തനം സംഘസ്വയംസേവകര്‍ സാമൂഹിക സമരസതാ ഗതിവിധികളെ മാധ്യമമാക്കിക്കൊണ്ട് ചെയ്തുവരുന്നുണ്ട്.

സ്വാതന്ത്ര്യവും ഏകാത്മകതയും
ഭാരതത്തിന്റെ അഖണ്ഡതയോടും ഏകാത്മകതയോടുമുള്ള ആദരവും മനുഷ്യകുലത്തിന്റെ സ്വാതന്ത്ര്യസങ്കല്പവും നൂറ്റാണ്ടുകളായി പരമ്പരയായി ഇന്നോളം ഇവിടെ തുടര്‍ന്നുപോരുന്നുണ്ട്. അതിനുവേണ്ടി രക്തവും വിയര്‍പ്പും നല്‍കുന്ന പ്രവര്‍ത്തനവും ഇവിടെ നടന്നുകൊണ്ടിരിക്കുന്നു.

ഈ വര്‍ഷം ശ്രീ ഗുരു തേജ്ബഹാദുറിന്റെ അവതാരത്തിന്റെ 400-ാം വര്‍ഷമാണ്. അദ്ദേഹത്തിന്റെ ബലിദാനം ഭാരതത്തില്‍ മതജാതികളുടെ മൗലികവാദം കാരണം നടന്നുപോന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും സ്വന്തം മതമനുസരിച്ച് ആരാധിക്കാന്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് എല്ലാവരുടെയും ആരാധനയ്ക്ക് ആദരവും അംഗീകാരവും നല്‍കിക്കൊണ്ടുള്ള ഈ രാജ്യത്തെ പരമ്പരാഗത രീതി പുനഃസ്ഥാപിക്കാനുമായിട്ടായിരുന്നു. അദ്ദേഹത്തെ ‘ഹിന്ദ് കീ ചാദര്‍’ (ഹിന്ദുസ്ഥാന്റെ പുതപ്പ്) എന്ന് വിളിക്കുന്നു. പണ്ടുമുതലേ, കാലം മാറിയതനുസരിച്ച് ഭാരതത്തിന്റെ ഉദാരമായ സമഗ്ര സംസ്‌കാരത്തിന്റെ ഒഴുക്ക് തകര്‍ക്കപ്പെടാതിരിക്കാന്‍ ജീവന്‍ വെടിഞ്ഞ വീരന്മാരുടെ ഒരു താരാപഥത്തിലെ സൂര്യനായിരുന്നു അദ്ദേഹം. ആ മഹത്തായ പൂര്‍വ്വികരുടെ മനസ്സിലുള്ള അഭിമാനം, അവര്‍ ജീവന്‍ വെടിഞ്ഞ മാതൃരാജ്യത്തോടുള്ള അചഞ്ചലമായ ഭക്തി, അവര്‍ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്ത നമ്മുടെ ഉദാരവും സര്‍വ്വാശ്ലേഷിയുമായ സംസ്‌കാരം; ഇവയാണ് നമ്മുടെ രാഷ്ട്രജീവിതത്തിന്റെ അനിവാര്യമായ അടിത്തറ.

സ്വതന്ത്രമായ ജീവിതത്തിന് ഭാരതത്തിന്റെ സങ്കല്പത്തില്‍ നിയതമായ അര്‍ത്ഥമുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ്, മഹാരാഷ്ട്രയില്‍ ജീവിച്ചിരുന്ന സന്ത് ജ്ഞാനേശ്വര്‍ മഹാരാജിനാല്‍ രചിക്കപ്പെട്ട ‘പസായദാനില്‍’ പറയുന്നു

—- ദുഷ്ടന്മാരുടെ ദുര്‍ബുദ്ധി പോകട്ടെ,
അവരുടെ പ്രവൃത്തികള്‍ സദ്‌വൃത്തികളായി വളരട്ടെ.
ജീവജാലങ്ങളില്‍ പരസ്പരം മിത്രതയുണ്ടാകട്ടെ, ആപത്തുകളുടെ ഇരുള്‍മാഞ്ഞുപോകട്ടെ, എല്ലാത്തിലും സ്വധര്‍മ്മത്തെക്കുറിച്ച് ബോധമുണ്ടാകട്ടെ,
എല്ലാവരുടെയും എല്ലാ പ്രാര്‍ത്ഥനകളും സഫലമാകട്ടെ…
ഇതേ കാര്യം ആധുനിക കാലത്ത് രവീന്ദ്രനാഥ ടാഗൂര്‍ എഴുതിയ സുപ്രസിദ്ധ കവിതയില്‍ അദ്ദേഹം മറ്റൊരു തരത്തില്‍ പറഞ്ഞിട്ടുണ്ട്. –
ശിവമംഗള്‍സിംഹ് സുമന്‍ ഇത് ഹിന്ദിയില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ഇതാണ് –

എവിടെ മനസ്സ് നിര്‍ഭയവും
ശിരസ്സ് ഉന്നതവുമാണോ
എവിടെ അറിവ്
സ്വതന്ത്രമാണോ
എവിടെ ഇടുങ്ങിയ
ഭിത്തികളാല്‍ ലോകം
കൊച്ചു കഷ്ണങ്ങളായി
വിച്ഛിന്നമാക്കപ്പെടാതി-
രിക്കുന്നുവോ
എവിടെ സത്യത്തിന്റെ
അഗാധതയില്‍ നിന്ന്
വാക്കുകള്‍
ഉദ്ഗമിക്കുന്നുവോ
എവിടെ അക്ഷീണ സാധന
പൂര്‍ണതയുടെ നേര്‍ക്ക്
കൈകള്‍ നീട്ടുന്നുവോ
എവിടെ യുക്തിയുടെ
സ്വച്ഛന്ദ പ്രവാഹം
മരുഭൂമിയിലൊഴുകി
വഴിമുട്ടാതിരിക്കുന്നുവോ
മോചനത്തിന്റെ
ആ നല്ല നാളിലേക്ക്,
എന്റെ ദൈവമേ
എന്റെ രാജ്യം ഉണരേണമേ.

രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര ജീവിതത്തെക്കുറിച്ചുള്ള ഈ സങ്കല്‍പ്പത്തിന്റെ പശ്ചാത്തലത്തില്‍, സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, സ്വാരാജ്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള നമ്മുടെ യാത്ര ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്ന്, ഇപ്പോഴും തുടരുകയാണെന്ന് മനസ്സ് പറയുന്നു. ഭാരതത്തിന്റെ പുരോഗതിയും ലോകത്ത് ആദരണീയമായ സ്ഥാനത്ത് ഭാരതം എത്തുന്നതും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കരുതുന്ന ചിലര്‍ ഈ ലോകത്തുണ്ട്. ചില രാജ്യങ്ങളില്‍ അവര്‍ക്ക് ശക്തിയുണ്ട്. ഭാരതത്തില്‍ സനാതന മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തെ നിലനിര്‍ത്തുന്ന ഒരു ധര്‍മ്മം ശക്തമാകുകയാണെങ്കില്‍, സ്വാര്‍ത്ഥസംഘങ്ങളുടെ ദുഷിച്ച കളികള്‍ അവസാനിക്കും. ലോകത്തിന് നഷ്ടപ്പെട്ട സന്തുലനവും പരസ്പര മൈത്രിഭാവവും നല്‍കുന്ന ധര്‍മ്മത്തിന്റെ സ്വാധീനമാണ് ഭാരതത്തെ ശക്തിശാലിയാക്കുന്നത്. ഇത് നടക്കാതിരിക്കാന്‍ ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, ഭാരത ചരിത്രം, ഭാരത സംസ്‌കാരം, ഭാരതത്തിന്റെ ദേശീയ നവോത്ഥാനം അടിസ്ഥാനമാകാനിടയുള്ള ശക്തികള്‍, ഇവയ്‌ക്കെല്ലാം എതിരായി അസത്യം പ്രചരിപ്പിച്ചുകൊണ്ട്, ലോകത്തെയും ഭാരതത്തിലെ ജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമം നടക്കുന്നു. സ്വന്തം പരാജയത്തിന്റെയും സര്‍വ്വനാശത്തിന്റെയും ഭയം ഇവര്‍ കാണുന്നു. അതുകൊണ്ട് അത്തരം സമാനമനസ്‌കരെ ഒരുമിച്ചുചേര്‍ത്ത് വ്യത്യസ്ത രൂപത്തില്‍ പ്രകടവും പ്രച്ഛന്നവുമായ രൂപങ്ങളില്‍ ശ്രദ്ധയില്‍ പെടുന്നതും ശ്രദ്ധയില്‍ പെടാത്തതുമായ സ്ഥൂലവും സൂക്ഷ്മവുമായ പരിശ്രമങ്ങള്‍ നടത്തുന്നു. അവരെല്ലാമുണ്ടാക്കുന്ന വഞ്ചനയില്‍ നിന്നും കാപട്യത്തില്‍ നിന്നും ഓരോരുത്തരും ശ്രദ്ധാപൂര്‍വ്വം അവനവനെയും സമൂഹത്തെയും രക്ഷിക്കണം.

ചുരുക്കത്തില്‍ പറഞ്ഞാല്‍, ദുഷ്ടന്മാരുടെ വക്രബുദ്ധി ഇപ്പോഴും അങ്ങനെതന്നെയാണ്. കൂടാതെ അവരുടെ ദുഷ്‌കര്‍മ്മങ്ങള്‍ പുതിയ മാര്‍ഗങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. സ്ഥാപിത താല്‍പ്പര്യങ്ങള്‍ നിമിത്തവും അഹങ്കാരികളായ മൗലികവാദികള്‍ കാരണവും കുറച്ച് പിന്തുണ സംഘടിപ്പിക്കുന്നതിന്, ആളുകളുടെ അജ്ഞത മുതലെടുത്ത് അസത്യത്തിന്റെ അടിസ്ഥാനത്തില്‍ അവരെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ ഇപ്പോഴത്തെ അല്ലെങ്കില്‍ സാങ്കല്‍പ്പിക പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്തു വിലകൊടുത്തും സമൂഹത്തില്‍ ഏതെങ്കിലും വിധത്തില്‍, അസംതൃപ്തി, പരസ്പര സംഘര്‍ഷം, കലഹം, ഭീകരത, അരാജകത്വം എന്നിവ സൃഷ്ടിച്ച് തങ്ങളുടെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന സ്വാധീനം വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള അവരുടെ കുത്സിതമായ ഉദ്ദേശ്യം ഇതിനകം തന്നെ വെളിപ്പെട്ടിട്ടുണ്ട്.

നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ‘സ്വത്വ’ത്തെക്കുറിച്ചുള്ള അജ്ഞത, അവ്യക്തത, അവിശ്വാസം എന്നിവയ്‌ക്കൊപ്പം, ലോകത്ത് അതിവേഗം പ്രചരിപ്പിക്കപ്പെടുന്ന ചില പുതിയ കാര്യങ്ങളും ഈ സ്വാര്‍ത്ഥ ശക്തികളുടെ കുത്സിതമായ കളികള്‍ക്ക് സൗകര്യപ്രദമായി മാറിയിട്ടുണ്ട്. ബിറ്റ്‌കോയിന്‍ പോലുള്ള അനിയന്ത്രിതമായ സാമ്പത്തിക അരാജകത്വം എല്ലാ രാജ്യങ്ങളിലെയും സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു വെല്ലുവിളിയായി മാറിയേക്കാം. ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എന്തും പ്രദര്‍ശിപ്പിക്കാമെന്നും, അത് ആര്‍ക്കും കാണാമെന്നുള്ള അവസ്ഥ സംജാതമായിരിക്കുന്നു. ഇപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്തേണ്ടി വന്നു. കുട്ടികള്‍ക്ക് മൊബൈലില്‍ കാണണമെന്നത് നിര്‍ബ്ബന്ധം പോലെയായിരിക്കുന്നു. വിവേചനബുദ്ധിയുടെയും ശരിയായ നിയന്ത്രണത്തിന്റെയും അഭാവം ഇത്തരം പുതിയ നിയമപരവും നിയമവിരുദ്ധവുമായ ഉപകരണങ്ങളുടെ സമ്പര്‍ക്കത്തില്‍ സമൂഹം എങ്ങോട്ട് എതുവരെ പോകുമെന്ന് പറയുക ബുദ്ധിമുട്ടായിരിക്കുന്നു, എന്നാല്‍ രാജ്യത്തിന്റെ ശത്രുക്കള്‍ ഈ മാധ്യമങ്ങളെ എങ്ങനെയെല്ലാം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് എല്ലാവര്‍ക്കുമറിയാം. അതിനാല്‍, അത്തരം എല്ലാ കാര്യങ്ങളിലും കൃത്യസമയത്ത് ശരിയായ നിയന്ത്രണത്തിനുള്ള ഏര്‍പ്പാടുകള്‍ ഭരണകൂടം ചെയ്യണം.

കുടുംബ പ്രബോധനം
എന്നാല്‍ ഇവയുടെയെല്ലാം ഫലപ്രദമായ നിയന്ത്രണത്തിനായി, ശരിയും തെറ്റും, ചെയ്യാന്‍ പാടുള്ളതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ തിരിച്ചറിയുന്നതിനുള്ള വിവേകം പ്രദാനം ചെയ്യുന്ന സംസ്‌കാരം പകരുന്ന ഒരു അന്തരീക്ഷം സ്വന്തം വീട്ടില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. നിരവധി വ്യക്തികളും സംഘടനകളും മഹത്തുക്കളും ഇതു ചെയ്യുന്നു. നമ്മളും നമ്മുടെ കുടുംബങ്ങളില്‍ ഇപ്രകാരമുള്ള ചര്‍ച്ചകളും സംഭാഷണങ്ങളും തുടങ്ങി അഭിപ്രായ സമവായത്തില്‍ എത്തേണ്ടതുണ്ട്. സ്വയംസേവകര്‍ കുടുംബ പ്രബോധന ഗതിവിധിയിലൂടെ ഈ പ്രവൃത്തി ചെയ്യുന്നു. ‘മനസ്സിന്റെ നിയന്ത്രണം ഉത്തമ നിയന്ത്രണം’ എന്ന വാചകം നിങ്ങള്‍ കേള്‍ക്കുകയോ വായിക്കുകയോ ചെയ്തിട്ടുണ്ടാവാം. ഭാരതത്തിന്റെ സാംസ്‌കാരിക രംഗത്തെ എല്ലാ വശങ്ങളില്‍ നിന്നും ആക്രമിച്ചുകൊണ്ട് നമ്മുടെ ജീവിതത്തില്‍ ശ്രദ്ധ ഇല്ലാതാക്കുകയും അരാജകത്വത്തിന് വിത്തുപാകി ഉള്ളില്‍ നിന്നുള്ള ആക്രമണം നടക്കുകയുമാണ്. അതിനുള്ള എല്ലാ പരിഹാരങ്ങളുടെയും അടിസ്ഥാനം ഈ വിവേകബുദ്ധിയായിരിക്കും.

കൊറോണയ്‌ക്കെതിരായ പോരാട്ടം
കൊറോണ വൈറസിന്റെ ആക്രമണത്തിന്റെ മൂന്നാം തരംഗത്തെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കാന്‍ നാം തയ്യാറെടുക്കുന്നു. കൊറോണയുടെ രണ്ടാം തരംഗത്തില്‍, സമൂഹം അതിന്റെ കൂട്ടായ പരിശ്രമത്തിലൂടെ കൊറോണ പ്രതിരോധ മാതൃക സൃഷ്ടിച്ചു. ഈ രണ്ടാം തരംഗം വലിയ നാശത്തിന് കാരണമാവുകയും യുവാക്കളുടെ അടക്കം നിരവധി ജീവനുകള്‍ എടുക്കുകയും ചെയ്തു. എന്നാല്‍ അത്തരമൊരു സാഹചര്യത്തിലും സ്വന്തം ജീവന്‍ പരിഗണിക്കാതെ സമൂഹത്തിന്റെ സേവനത്തിനായി കഠിനാധ്വാനം ചെയ്ത സഹോദരീ സഹോദരന്മാര്‍ ശരിക്കും അഭിനന്ദനാര്‍ഹരാണ്. ആപത്തിന്റെ മേഘങ്ങള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞുപോയിട്ടില്ല. കൊറോണ വൈറസിനോടുള്ള നമ്മുടെ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല. എന്നിരുന്നാലും മൂന്നാം തരംഗത്തെ നേരിടാനുള്ള നമ്മുടെ തയ്യാറെടുപ്പുകള്‍ ഏകദേശം പൂര്‍ത്തിയായി. വലിയ അളവില്‍ വാക്‌സിനേഷന്‍ നടത്തിയിട്ടുണ്ട്, അത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. സമൂഹവും ജാഗ്രത പുലര്‍ത്തുന്നു. സംഘ സ്വയംസേവകരും സമൂഹത്തിലെ നിരവധി സജ്ജനങ്ങളും സംഘടനകളും ഗ്രാമീണ തലത്തില്‍ വരെ പരിശീലനം നേടിയിട്ടുണ്ട്. കൊറോണ പ്രതിസന്ധിക്കെതിരായ പോരാട്ടത്തില്‍ സമൂഹത്തെ സഹായിക്കുന്ന ജാഗ്രതയുള്ള പ്രവര്‍ത്തകസമൂഹങ്ങളും പരിശീലനം നേടി കഴിഞ്ഞു. നമ്മുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി, ഒരുപക്ഷേ ഈ പ്രതിസന്ധിയുടെ അവസാന ഘട്ടം വളരെ തീവ്രമാകില്ലെന്ന് പ്രതീക്ഷിക്കാം. പക്ഷേ, ഒരു അനുമാനത്തെയും ആശ്രയിക്കാതെ, നമ്മള്‍ പൂര്‍ണ്ണ ജാഗ്രതയോടുകൂടി സര്‍ക്കാരുകളുടെ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്.

കൊറോണ കാരണം, സമൂഹിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരോ സമൂഹമോ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു. കൊറോണയുടെ കഴിഞ്ഞ രണ്ട് തരംഗങ്ങളിലെ ലോക്ക്ഡൗണ്‍ കാരണം സാമ്പത്തിക മേഖലക്ക് വളരെയധികം നഷ്ടമുണ്ടായി. കുറവുകള്‍ പരിഹരിച്ചുകൊണ്ട്, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുമ്പത്തേക്കാളും വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള വെല്ലുവിളി നമ്മുടെ മുന്നിലുണ്ട്. അതിനായി ആലോചനകളും പരിശ്രമങ്ങളും നടക്കുന്നു; ഇനിയും നടക്കുകയും വേണം. ഇന്ന് നമ്മുടെ ഭാരതസാമ്പത്തിക മേഖലയില്‍, കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസവും കഴിവും ദൃശ്യമാണ്. വ്യാപാര വാണിജ്യ മേഖലകള്‍ അതിവേഗം പൂര്‍വാവസ്ഥയിലാകുന്നുവെന്നുള്ള വിവരങ്ങളാണ് ചില മേഖലകളില്‍ നിന്ന് കേള്‍ക്കുന്നത്. എല്ലാവരുടെയും പങ്കാളിത്തം ലഭിച്ചാല്‍, രാജ്യം മേല്‍പ്പറഞ്ഞ പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് തോന്നുന്നു. എന്നാല്‍ ഇത് നമ്മെ സംബന്ധിച്ചിടത്തോളം ‘സ്വ’യുടെ അടിസ്ഥാനത്തിലുള്ള സംവിധാനത്തെക്കുറിച്ചുള്ള ആലോചനയ്ക്കായും ഘടന രൂപപ്പെടുത്താനുള്ള അവസരമായും മാറ്റാം.

സമൂഹത്തിലും ‘സ്വ’ യുടെ ഉണര്‍വും ആത്മവിശ്വാസവും വര്‍ദ്ധിച്ചുവരുന്നതായി കാണാം. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിനായുള്ള ധനസമാഹരണ യജ്ഞത്തില്‍ കണ്ട സാര്‍വത്രിക ഉത്സാഹവും ഭക്തിനിര്‍ഭരമായ പ്രതികരണവും ‘സ്വ’ യുടെ ഉണര്‍വിന്റെ ലക്ഷണമാണ്. അതിന്റെ സ്വാഭാവികമായ പരിണാമമായി വ്യത്യസ്ത മേഖലകളില്‍ സമൂഹത്തിന്റെ പുരുഷാര്‍ത്ഥം പ്രകടമാകുന്നതിലൂടെ പരിണാമം സംഭവിക്കുന്നു. ടോക്കിയോ ഒളിമ്പിക്‌സില്‍ 1 സ്വര്‍ണം, 2 വെള്ളി, 4 വെങ്കല മെഡലുകളും പാര ഒളിമ്പിക്‌സില്‍ 5 സ്വര്‍ണം, 8 വെള്ളി, 6 വെങ്കല മെഡലുകളും നേടി നമ്മുടെ കായികതാരങ്ങള്‍ വളരെയധികം അഭിനന്ദനാര്‍ഹമായ കഴിവ് പ്രദര്‍ശിപ്പിച്ചു. ദേശമാസകലം നടന്ന അനുമോദനങ്ങളില്‍ നമ്മളും പങ്കാളികളാണ്.

ആരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട്
നമ്മുടെ ‘സ്വ’ യുടെ പാരമ്പര്യത്തിലൂടെ രൂപപ്പെട്ട കാഴ്ചപ്പാടും അറിവും ഇന്നും നമുക്ക് ഉപയോഗപ്രദമാണ് എന്ന് ഈ കൊറോണയുടെ സാഹചര്യം കാണിച്ചുതന്നു. നമ്മുടെ പരമ്പരാഗത ജീവിതശൈലിക്ക് ഫലപ്രദമായ രീതിയില്‍ രോഗങ്ങളെ പ്രതിരോധിക്കാനാകുന്നതും ആയുര്‍വേദ മരുന്നുകള്‍ ഫലപ്രദമായ രീതിയില്‍ കൊറോണയെ പ്രതിരോധിക്കുന്നതും രോഗശമനത്തിലുള്ള ഫലപ്രദമായ പങ്കും നമ്മള്‍ തിരിച്ചറിഞ്ഞു. നമ്മുടെ വിശാലമായ ദേശത്ത്, ഓരോ വ്യക്തിക്കും സുലഭമായും കുറഞ്ഞ ചിലവിലും ചികിത്സ ലഭിക്കേണ്ടതുണ്ട് എന്ന് നമുക്കെല്ലാം അറിയാം. ഭൂമിശാസ്ത്രപരമായ വിസ്തൃതിയും ജനസംഖ്യയും കണക്കിലെടുക്കുമ്പോള്‍ ഈ രാജ്യത്ത്, രോഗമുക്തിക്കൊപ്പം ആയുര്‍വേദത്തിന്റെ ആരോഗ്യപരിരക്ഷയ്ക്കുള്ള വ്യാപകതലത്തെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്.

ഭക്ഷണരീതി, വിശ്രമം, വ്യായാമം എന്നിവയിലൂടെ നമ്മുടെ പരമ്പരാഗത ജീവിതരീതികളുടെ അടിസ്ഥാനത്തില്‍ രോഗബാധയേല്‍ക്കാത്തവിധമുള്ള, അല്ലെങ്കില്‍ വളരെ കുറച്ചുമാത്രമുണ്ടാകുന്ന ഒരു ജീവിതരീതിക്കുചേരുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയും. നമ്മുടെ ജീവിതശൈലി പരിസ്ഥിതിയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതും സംയമനം പോലുള്ള ദിവ്യഗുണങ്ങള്‍ നല്‍കുന്നതുമാണ്. കൊറോണ വൈറസ് കാലത്ത് പൊതു പരിപാടികള്‍, വിവാഹ പരിപാടികള്‍ എന്നിവയെല്ലാം നിരോധിച്ചിരുന്നു. ചടങ്ങുകള്‍ ലാളിത്യത്തോടെ നടത്തേണ്ടിവന്നു. കാഴ്ചയ്ക്ക് ഉത്സാഹത്തിലും ആവേശത്തിലും കുറവുണ്ടായി. പക്ഷേ പണം, ഊര്‍ജ്ജം, മറ്റ് വിഭവങ്ങള്‍ എന്നിവയുടെ പാഴാക്കലില്‍ നിന്ന് രക്ഷപ്പെട്ടു. കൂടാതെ പരിസ്ഥിതിയില്‍ അതിന്റെ നേരിട്ടുള്ള അനുകൂല ഫലങ്ങള്‍ നാം അനുഭവിച്ചു. സാഹചര്യങ്ങള്‍ പഴയപടിയാകുമ്പോള്‍ ഈ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നമ്മുടെ മൗലിക ജീവിതശൈലി അനുസരിച്ച് പരിസ്ഥിതിക്ക് അനുയോജ്യമായ ജീവിതശൈലിയില്‍ നാം ഉറച്ചുനില്‍ക്കണം. പരിസ്ഥിതി സൗഹൃദ ജീവിതശൈലിയെ പലരും പ്രോത്സാഹിപ്പിക്കുന്നുണ്ട്. സംഘ സ്വയംസേവകരും ജലസംരക്ഷണം, പ്ലാസ്റ്റിക് വിമുക്തമാക്കല്‍, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങിയ പരിസ്ഥിതി സംരക്ഷണ ഗതിവിധിയിലൂടെ ഈ ശീലങ്ങള്‍ ജനങ്ങളില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നു.

ആയുര്‍വേദം ഉള്‍പ്പെടെ ഇന്ന് ലഭ്യമായ എല്ലാ ആരോഗ്യ സംവിധാനങ്ങളും ഉപയോഗിക്കുന്നതിലൂടെ, ചെറിയതോതിലുള്ളതും പ്രാഥമിക ചികിത്സക്കുള്ളതുമായ വ്യവസ്ഥ ഓരോ വ്യക്തിക്കും അവരുടെ ഗ്രാമത്തില്‍ തന്നെ ലഭ്യമാകും. രണ്ടാം ഘട്ടത്തിലുള്ള ചികിത്സ ബ്ലോക്ക് തലത്തിലും ക്രമീകരിക്കുകയാണെങ്കില്‍, മൂന്നാം തലത്തിലുള്ള ചികിത്സ ജില്ലാ തലത്തിലും വളരെ പ്രശ്‌നഭരിതമായ ചികിത്സ മഹാനഗരങ്ങളിലും (മെട്രോപൊളിറ്റന്‍) നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താവുന്നതാണ്. ഓരോ ചികിത്സാരീതിയുടെയും സങ്കുചിത്വത്തിന് അതീതമായി ഉയര്‍ന്ന് എല്ലാ ചികിത്സാപദ്ധതികളുടെയും യഥായോഗ്യമായ സംയോജനത്തിലൂടെ ഓരോ വ്യക്തിക്കും ചെലവ് കുറഞ്ഞതും സുലഭവും പ്രയോജനകരവുമായ ചികിത്സ ഉറപ്പാക്കാനാവും.
(തുടരും)

Tags: AmritMahotsav
Share1TweetSendShare

Related Posts

യുഗപുരുഷനായ ശ്രീനാരായണഗുരു

ഭാരതത്തെ ഭയക്കുന്നതാര്?

ഗണപതി എന്ന മഹാസത്യം

അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)

മുസഫര്‍നഗറിലെ യാഥാര്‍ത്ഥ്യം

മല്ലികാ സാരാഭായിയുടെ  വിഘടനവാദരാഷ്ട്രീയം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെ മോചിപ്പിക്കണം – എസ്.സുദര്‍ശനന്‍

സാധാരണക്കാരായ ഉപഭോക്താവിനെയും ലോകം പരിഗണിക്കണം – ഡോ. മോഹന്‍ ഭാഗവത്

യുഗപുരുഷനായ ശ്രീനാരായണഗുരു

സനാതന ഭാരതം

ഭാരതം എന്ന ഹിന്ദുരാഷ്ട്രം

വിഭജനവാദത്തിന്റെ വംശപരമ്പരകള്‍

പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍

കേരളം വാഴുന്നു ‘പുതിയ വര്‍ഗം’

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies