Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സായുധസേനയെ ഉടച്ചുവാര്‍ക്കാന്‍ ഇന്റഗ്രേറ്റഡ് തിയേറ്റര്‍ കമാന്‍ഡുകള്‍

ഹരി അരയമ്മാക്കൂല്‍

Print Edition: 22 October 2021

സായുധസേനകളുടെ സമൂലമായ പരിഷ്‌കരണമാണ് ‘ഇന്റഗ്രേറ്റഡ് തിയേറ്റര്‍ കമാന്‍ഡുകള്‍’ നടപ്പിലാക്കുന്നതിലൂടെ ഭാരത സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായാണ് ഘടനയും അധികാരശ്രേണിയും വലിയ തോതില്‍ ഉടച്ചുവാര്‍ക്കുന്ന രീതിയിലുള്ള ഇത്തരം നവീകരണ പ്രക്രിയകള്‍ക്ക് നമ്മുടെ സായുധസേനകള്‍ സാക്ഷ്യം വഹിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തിനു പിന്നാലെ രൂപീകരിച്ച ‘കെ.സുബ്രമണ്യം റിവ്യു കമ്മിറ്റി’ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഒരു പ്രധാന നിര്‍ദ്ദേശമായിരിന്നു ശത്രുവിന്റെ നീക്കങ്ങള്‍ക്കെതിരായുള്ള രാജ്യത്തിന്റെ പ്രതിരോധനിരയുടെ പ്രതികരണത്തിനു ആക്കംകൂട്ടാന്‍ സേനയില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്നത്.

എന്താണ് ‘സംയോജിത തിയേറ്റര്‍ കമാന്‍ഡുകള്‍’?
തിയേറ്റര്‍ കമാന്‍ഡുകളെക്കുറിച്ച് മനസ്സിലാക്കുന്നതിനു മുമ്പ് സേനയില്‍ ഇപ്പോള്‍ നിലവിലുള്ള വ്യവസ്ഥിതിയെക്കുറിച്ചും അധികാരക്രമത്തെ കുറിച്ചും അറിയേണ്ടതുണ്ട്. കരസേനയ്ക്കും വ്യോമസേനയ്ക്കും ഏഴ് വീതം കമാന്‍ഡുകളും, നാവികസേനയ്ക്ക് മൂന്ന് കമാന്‍ഡുകളുമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതിനുപരിയായി എ.എന്‍.സി (ANC) എന്ന് വിളിക്കുന്ന ആന്തമാന്‍ നിക്കോബാര്‍ കമാണ്ടും, അണുവായുധങ്ങളുടെ ഉത്തരവാദിത്തമുള്ള എസ്.എഫ്. സി (SFC) സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡുമടങ്ങിയ രണ്ട് ട്രൈ-സര്‍വീസ് കമാന്‍ഡുകളുമുണ്ട്. മൂന്ന് സേനാവിഭാഗങ്ങള്‍ക്കും വെവ്വേറെയായി ഇപ്പോള്‍ സ്വന്തമായുള്ള ഓപ്പറേഷണല്‍ കമാന്‍ഡുകള്‍ രൂപീകരിച്ചത് കൂടുതലായും അവയുടെ നിയന്ത്രണ മേഖലകള്‍ അടിസ്ഥാനമാക്കിയാണ്. ഉദാഹരണത്തിന് ലഡാക്കില്‍ ചൈന നടത്തിയ ആക്രമണത്തിനെതിരെ നടപടികള്‍ സ്വീകരിച്ചത് കരസേനയുടെ ഉധംപൂര്‍ ആസ്ഥാനമായ വടക്കന്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണ്. അതോടൊപ്പം വായുസേന ലഡാക്കില്‍ നടത്തിയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതാകട്ടെ ഡല്‍ഹി ആസ്ഥാനമായ പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡുമാണ്. യുദ്ധകാലത്തും അതേപോലെ പ്രകൃതിക്ഷോഭസമയത്തും കര-വ്യോമ- നാവിക സേനാവിഭാഗങ്ങള്‍ വെവ്വേറെയാണ് തങ്ങളുടേതായ സൈനികനീക്കങ്ങള്‍ നടപ്പിലാക്കുന്നതെങ്കിലും ഈ വിഭാഗങ്ങള്‍ക്കിടയിലുള്ള കൃത്യമായ ആശയവിനിമയവും പരസ്പരപൂരകങ്ങളായ ആസൂത്രണവും ഏതൊരു സൈനികനടപടിയുടെയും വിജയത്തിനു അത്യാവശ്യമാണ്.

സംയോജിത തിയേറ്റര്‍ കമാന്‍ഡുകള്‍ ലക്ഷ്യമാക്കുന്നത് ഒരു മേഖലയിലെയോ, അല്ലെങ്കില്‍ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായോ, വിവിധ സൈനികദളങ്ങളെ ഒരേകുടക്കീഴില്‍ കൊണ്ടുവന്ന് കൂടുതല്‍ ഏകീകരിച്ചതും കാര്യക്ഷമതയുമുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുക എന്നതാണ്. ചുരുക്കത്തില്‍ ഇത്തരത്തിലുള്ള പരിഷ്‌കരണം പൂര്‍ണമായും നടപ്പിലാക്കിയാല്‍ മൂന്ന് സേനാവിഭാഗങ്ങള്‍ക്കുമായി ഇന്ന് നിലവിലുള്ള സ്വന്തവും വിഭിന്നങ്ങളുമായ കമാന്‍ഡുകള്‍ക്ക് പകരം ഏകീകരിക്കപെട്ട സംയോജിത കമാന്‍ഡുകള്‍ നിലവില്‍ വരും. ആകെയുള്ള കമാന്‍ഡുകളുടെ എണ്ണം ഇപ്പോഴുള്ള 19-ല്‍ നിന്നും ആറോ ഏഴോ ആയി കുറയും. വ്യത്യസ്ത സേനാവിഭാഗങ്ങളുടെ യുദ്ധോപകരണങ്ങളും സാമഗ്രികളും അടിസ്ഥാന സൗകര്യങ്ങളും ഒന്നിച്ചുചേര്‍ത്ത് വിഭവങ്ങളുടെ ഒരൂ പൊതുശേഖരം സംഭരിക്കാനവും. ഇത്തരം കമാന്‍ഡുകള്‍ ഇന്നുള്ളത് പോലെ ഭൂമിശാസ്ത്രപരമായ മേഖല (geographical area) മാത്രം അടിസ്ഥാനമാക്കിയാകണമെന്നില്ല. ഉദാഹരണത്തിന് ‘മാരിടൈം കമാന്‍ഡ്’ Maritime Command) രാഷ്ട്രത്തിന്റെ മൊത്തത്തിലുള്ള സമുദ്രസംബന്ധമായ പ്രതിരോധവിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഒരു ഏകീകൃത കമാന്‍ഡ് ആയിരിക്കും (കോസ്റ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അടക്കം ‘മാരിടൈം തിയേറ്റര്‍ കമാന്‍ഡിന്റെ (MTC) നിയന്ത്ര ണത്തിലാവും എന്നാണ് പ്രതീക്ഷിക്കുന്നത്). അതുപോലെ വ്യോമ പ്രതിരോധത്തിനായി ഒരു ‘എയര്‍ ഡിഫന്‍സ് കമാന്‍ഡും’ (ADC) രൂപീകരിക്കും. രാജ്യത്തിന്റെ പടിഞ്ഞാറന്‍, കിഴക്കന്‍ (പാകിസ്ഥാന്‍/ ചൈന) അതിര്‍ത്തികളുടെ സംരക്ഷണ ചുമതലയുള്ള വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡും ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡും അടക്കം തുടക്കത്തില്‍ നാല് തിയേറ്റര്‍ കമാന്‍ഡുകള്‍ വികസിപ്പിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ അതായത് 2023-ഓടുകൂടെ ഈ നാലു കമാന്‍ഡുകളും നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത് (കരസേനയുടെ ഉധംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വടക്കന്‍ കമാന്‍ഡ്’ തല്‍കാലം തല്സ്ഥിതിയില്‍ തന്നെ തുടരുമെന്നാണ് കരുതുന്നത്).

ഏകീകൃത തിയേറ്റര്‍ കമാന്‍ഡുകള്‍ പ്രാവര്‍ത്തികമാകുമ്പോള്‍ മൂന്ന് സേനാവിഭാഗങ്ങള്‍ക്കിടയിലുള്ള ഇഴയടുപ്പം കൂടുകയും പ്രവര്‍ത്തനമികവ് വലിയ തോതില്‍ വര്‍ദ്ധിക്കാനിടയാവുകയും ചെയ്യും. യുദ്ധമുറകളിലുള്ള ആശയരൂപീകരണം, ആസൂത്രണം, സൈനികനീക്കങ്ങള്‍ തുടങ്ങിയ ഓരോ ഘട്ടത്തിലും കൂട്ടായപ്രവര്‍ത്തനം സാധ്യമാകുന്നതിനാല്‍ സേനയുടെ കാര്യശേഷി വര്‍ധിച്ചു കൂടുതല്‍ മികച്ച ഫലപ്രാപ്തി ലഭിക്കുമെന്നുറപ്പാണ്.

തിയേറ്റര്‍ കമാന്‍ഡുകള്‍ നിലവില്‍വരുമ്പോള്‍ ലക്ഷ്യമാക്കുന്ന മറ്റൊരു പ്രധാനകാര്യം വിവിധ സേനാവിഭാഗങ്ങളുടെ പക്കലുള്ള യുദ്ധോപകരണങ്ങളുടെയും, മറ്റു വിഭവ ശേഖരങ്ങളുടെയും, അടിസ്ഥാനസൗകര്യങ്ങളുടെയും ഉപയോഗം പരമാവധി വര്‍ദ്ധിപ്പിച്ചു, പ്രതിരോധചിലവ് നിയന്ത്രിച്ചു ഓരോ വര്‍ഷവും ഖജനാവിലുണ്ടാകുന്ന ആഘാതം കുറച്ച് നിര്‍ത്തുക എന്നതുംകൂടിയാണ്. അതേസമയം സേനയുടെ സംഹാരശക്തിയുടെ (fire power)വീര്യം ചോരാതെ കാക്കുകയും വേണം. വിവിധ സേനാവിഭാഗങ്ങള്‍ക്കിടയിലുള്ള ഈ ‘പങ്കിടല്‍’, എന്നും വിഭവ ദൗര്‍ലഭ്യം നേരിടുന്ന നമ്മുടെ രാജ്യത്തിന്റെ സേനയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഉദാഹരണത്തിന് മൂന്ന് സേനാവിഭാഗങ്ങളും ഒരേപോലെ ഉപയോഗിക്കുന്ന ചില യുദ്ധോപകരണങ്ങള്‍ ഷെയര്‍ ചെയ്തു ഉപയോഗിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്താനും മറ്റും ഒരേ സൗകര്യങ്ങളും റിപ്പയര്‍ ഡിപ്പോകളും ഉപയോഗിക്കുകയും ചെയ്താല്‍ ഇന്നുള്ളതുപോലെ മൂന്ന് സേനാവിഭാഗങ്ങള്‍ക്കുമായി പ്രത്യേകം പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കുന്നതിലുള്ള ചിലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്നതാണ്. അതേപോലെ ഒരേ പരിശീലന കേന്ദ്രങ്ങള്‍ മാറിമാറി ഉപയോഗിക്കുന്നതിലൂടെ ബാച്ചുകള്‍ക്കിടയിലും, കോഴ്‌സുകള്‍ക്കിടയിലും ഇത്തരം കേന്ദ്രങ്ങളില്‍ സാധാരണയായി ഉണ്ടാകാറുള്ള ദീര്‍ഘമായ ഇടവേളകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഭാവിയില്‍ പരിശീലനം (Training)), വിതരണം (logistics), പടക്കോപ്പുകളുടെ സംരക്ഷണം(Maintenance) എന്നീ മേഖലകളിലും ഇത്തരം ‘കൂട്ടായ്മ’ രൂപപ്പെടുകയാണെങ്കില്‍ അത് വിഭവശേഷിയുടെ മൂല്യവര്‍ധനവിനു കാരണമാകുമെന്നതിനു സംശയമില്ല.

സംയോജിത തിയേറ്റര്‍ കമാന്‍ഡുകളുടെ ഘടന

ഓരോ തിയേറ്റര്‍ കമാന്‍ഡുകള്‍ക്കും മേധാവിയായി മൂന്ന് നക്ഷത്ര റാങ്കിലുള്ള (3-Star Rank)  ഒരു തിയേറ്റര്‍ കമാന്‍ഡര്‍ ഉണ്ടായിരിക്കും. തിയേറ്റര്‍ കമ്മാന്‍ഡര്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും മൂന്ന് സേനാമേധവികളും, ചീഫ് ഓഫ് ഡിഫെന്‍സ് സ്റ്റാഫും അടങ്ങിയ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി (COSC)-യോടായിരിക്കും. ഇവിടെയാണ് സേനയുടെ പ്രവര്‍ത്തനത്തില്‍ ഇന്ന് നിലവിലുള്ള രീതിയില്‍ നിന്നുള്ള ഒരു സുപ്രധാന മാറ്റം വരുന്നത്. നിലവില്‍ കര-നാവിക-വ്യോമസേനാ മേധാവികള്‍ക്കാണ് അതാത് വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ പൂര്‍ണനിയന്ത്രണം. അതേ സമയം പുതിയ സംവിധാനത്തില്‍, ചീഫ് ഓഫ് ഡിഫെന്‍സ് സ്റ്റാഫ് (CDS) സ്ഥിരം ചെയര്‍മാന്‍ ആയ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിക്ക് (COSC) ആയിരിക്കും തിയേറ്റര്‍ കമാന്‍ഡുകള്‍ നടത്തുന്ന സൈനിക നീക്കങ്ങളുടെ നിയന്ത്രണവും ഉത്തരവാദിത്തവും. ഓരോ തിയേറ്റര്‍ കമാന്‍ഡുകള്‍ക്കും ആവശ്യമായ യുദ്ധോപകരണങ്ങളും മറ്റു വസ്തുവഹകളും, നിലവിലുള്ള കര-നാവിക-വ്യോമസേനകളില്‍ നിന്നും സ്വരൂപിച്ചു നല്‍കും.

കല്ലുകടികള്‍, മുറുമുറുപ്പുകള്‍
കാലാകാലങ്ങളായി പിന്തുടര്‍ന്നുവരുന്ന, നിലവിലുള്ള വ്യവസ്ഥിതിയില്‍ കൊണ്ടുവരുന്ന ഏതൊരു മാറ്റവും ചില വിമര്‍ശനങ്ങള്‍ക്കൊക്കെ ഇടയാക്കും എന്നതില്‍ സംശയമില്ല. വ്യോമസേനയുടെ ഭാഗത്ത് നിന്ന് ചില വിഷയങ്ങളില്‍ ‘മുറുമുറുപ്പ്’ ഉള്ളതായി ദേശീയ മാധ്യമങ്ങള്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ‘ഏകീകൃത തിയേറ്റര്‍ കമാന്‍ഡുകള്‍’ എങ്ങിനെയാണ് നടപ്പിലാക്കുന്നത്, പരിഷ്‌കാരങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ അത് ഏതു രൂപത്തില്‍ ആയിരിക്കും എന്നത് മാധ്യമങ്ങള്‍ക്ക് ഇപ്പോഴും ഒരു ‘ഊഹാപോഹം’ മാത്രമാണ്. ഇതിനുവേണ്ടി രൂപികരിച്ച വിവിധ വിദഗ്ധ കമ്മറ്റികള്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കാനിരിക്കുന്നതെയുള്ളൂ. വ്യോമസേനയുടെ പടക്കോപ്പുകള്‍ നിലവിലെ സാഹചര്യത്തില്‍ വ്യത്യസ്ത തിയേറ്ററുകളിലായി പുനര്‍വിന്യസിക്കുന്നതിലുള്ള ആശങ്കയാണ് എയര്‍ ഫോഴ്‌സ് അറിയിച്ചത് എന്നാണ് അറിയാന്‍ കഴിയുന്നത്. കൂടുതല്‍ യുദ്ധവിമാനങ്ങള്‍ ലഭ്യമാക്കി തങ്ങള്‍ക്കു അനുവദിക്കപ്പെട്ട 42 സ്‌ക്വാഡ്രണുകള്‍ സമീപഭാവിയില്‍ തന്നെ സ്വായത്തമാക്കാമെന്നുള്ള ഒരു ഉറപ്പായിരിക്കാം ഒരു പക്ഷെ വ്യോമസേന ഈ കാര്യത്തില്‍ പ്രതീക്ഷിക്കുന്നത്. എന്തുതന്നെയായാലും വിവിധ സേനാവിഭാഗങ്ങളുടെ ആശങ്കകള്‍ പൂര്‍ണമായും പരിഹരിച്ച് തികച്ചും ഒരു ‘പ്രൊഫഷണല്‍’ രീതിയിലുള്ള പരിഷ്‌കാരങ്ങള്‍ മാത്രമേ ഭാരതീയസേനയില്‍ നിന്ന് നാം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇത്തരം മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി കൃത്യമായ രീതിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കാന്‍കൂടിയാണ് ചീഫ് ഓഫ് ഡിഫെന്‍സ് സ്റ്റാഫ് (സി.ഡി.എസ്) എന്ന പദവി സര്‍ക്കാര്‍ നേരത്തെ തന്നെ നടപ്പിലാക്കിയത്.
മിലിറ്ററിയില്‍ മാറ്റങ്ങള്‍ സാധാരണയായി വളരെ പതുക്കെ മാത്രമേ സംഭവിക്കാറുള്ളൂ. അതിനുള്ള ഒരു പ്രധാനകാരണം പാട്ടാളം പരീക്ഷണങ്ങള്‍ക്കുള്ള വേദിയല്ല എന്നുള്ളതാണ്. യുദ്ധമുന്നണിയില്‍ ഒരു തരത്തിലുള്ള കാരുണ്യവും ദയാവായ്പും ആരും പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ കെ. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള ‘കാര്‍ഗില്‍ റിവ്യൂ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയശേഷം രണ്ടു ദശാബ്ദങ്ങള്‍ തന്നെയെടുത്തു കാലോചിതമായ ഈ പരിഷ്‌കരണം നടപ്പിലാക്കാന്‍ എന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. എത്രതന്നെ പഠനങ്ങള്‍ നടത്തിയാലും ശാന്തിയുടെ സമയത്ത് ഏതുതരം പരിശീലനങ്ങള്‍ ചെയ്താലും യുദ്ധമുന്നണിയില്‍ എന്ത് സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകണ്ടുതന്നെ മിലിറ്ററി വിഷയങ്ങളില്‍ പലപ്പോഴും ഭരണകൂടങ്ങള്‍ പുതിയ തലവേദനകള്‍ സൃഷ്ടിക്കാതെ ‘തല്‍സ്ഥിതി തുടരുക’ എന്ന എളുപ്പമാര്‍ഗം പിന്തുടരുകയാണ് പതിവ്. ഭരണത്തിലുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയമായ ഇച്ഛാശക്തി സേനയില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ വളരെ നിര്‍ണ്ണായകമാണ്. വന്‍ ശക്തികളായ അമേരിക്കയുടെയും ചൈനയുടെതുമടക്കമുള്ള ലോകത്തെ പ്രബല സേനകള്‍ നേരെത്തെ തന്നെ ‘തിയേറ്റര്‍ കമാന്‍ഡുകള്‍’ നടപ്പിലാക്കി നവീകരിച്ചു എന്നുള്ളതും ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്.

** കാര്‍ഗില്‍ റിവ്യൂ കമ്മിറ്റി: 1999 ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പഠിച്ച് , ഭാവിയിലേക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി പ്രതിരോധ വിദഗ്ധനായ കെ. സുബ്രഹ്മണ്യത്തിന്റെ നേത്രുത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 2000 ഫെബ്രവരി 23 നു പാര്‍ലിമെന്റ് മുമ്പാകെ വച്ചു. സേനയുടെ കാലോചിതമായ പരിഷ്‌കരണം, വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങി രാജ്യസുരക്ഷയമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിര്‍ണ്ണായകമായ നിര്‍ദ്ദേശങ്ങള്‍ ‘കാര്‍ഗില്‍ റിവ്യൂ കമ്മിറ്റി’ ശുപാര്‍ശ ചെയ്തു.

 

Share11TweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

പേരുമാറ്റത്തിന്റെ പൊരുള്‍

സംഘചാലകന്റെ ദൗത്യം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies