ലഘുഉദ്യോഗ്ഭാരതി സില്‍വര്‍ ജൂബിലി ആഘോഷം
നാഗ്പൂര്‍: കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ലഘുഉദ്യോഗ് ഭാരതിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ആഗസ്റ്റ് 18ന് സമുജ്ജ്വല പരിസമാപ്തിയായി. സംഘടന പിറവിയെടുത്ത രേശംബാഗിലെ സുരേഷ്ഭട്ട് ഹാളില്‍ നടന്ന ത്രിദിന സമ്മേളനം ആഗസ്റ്റ് 16ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് നിര്‍വ്വഹിച്ചതോടെയാണ് സമ്മേളനത്തിന് തിരശ്ശീല ഉയര്‍ന്നത്.
രാജ്യത്തെ കാര്‍ഷിക-വ്യാവസായിക, തൊഴില്‍, പരിസ്ഥിതി, സാമ്പത്തികം, നികുതി രംഗങ്ങളില്‍ ദേശീയ കാഴ്ചപ്പാടിലൂന്നിയ നയരൂപീകരണത്തിന് സമ്മേളനം തുടക്കം കുറിച്ചു.
1994 ഏപ്രില്‍ 25ന് രൂപംകൊണ്ട ലഘുഉദ്യോഗ്ഭാരതിക്ക് രാജ്യത്തൊട്ടാകെയായി 450 ജില്ലകളില്‍ പ്രവര്‍ത്തനമുണ്ട്.
നാലായിരത്തോളം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്ന് 135 പേര്‍ പ്രതിനിധികളായി.
രണ്ടാം ദിവസം നടന്ന സെമിനാര്‍ കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രി നിധിന്‍ഗഡ്ഗരി ഉദ്ഘാടനം ചെയ്തു. സത്യസന്ധതയും വിശ്വാസ്യതയുമാണ് വ്യാവസായിക രംഗത്ത് ഏറ്റവും പ്രധാന കൈമുതലെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഗഡ്ഗരി പറഞ്ഞു. 1947കളില്‍ നിലവിലുണ്ടായിരുന്ന കമ്മ്യൂണിസം, സോഷ്യലിസം, മുതലാളിത്തം എന്നിവ എല്ലാ രംഗത്തും അമ്പേ പരാജയപ്പെട്ടു. ദീനദയാല്‍ജി മുന്നോട്ടുവെച്ച ഏകാത്മമാനവ ദര്‍ശനമാണ് ഇന്ന് രാജ്യത്തിന് വഴികാട്ടി. ഏറ്റവും പാവപ്പെട്ടവന്റെ ഉന്നമനമാണ് അത് ലക്ഷ്യം വെക്കുന്നത്. നാം ആധുനികവല്‍ക്കരണത്തിന് ഒരിക്കലും എതിരല്ല. എന്നാല്‍ അതിന്റെ പേരില്‍ പാശ്ചാത്യ സംസ്‌കാരത്തെ അന്ധമായി അനുകരിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. വിജയകരമായ കച്ചവടവും തന്ത്രങ്ങളും രൂപീകരിക്കാന്‍ അദ്ദേഹം ലഘു ഉദ്യോഗ് ഭാരതി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.
സെമിനാറില്‍ സംസാരിച്ച ആര്‍.എസ്.എസ്.സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ലഘുഉദ്യോഗ്ഭാരതി ദേശീയ അധ്യക്ഷന്‍ ജിതേന്ദ്ര ഗുപ്ത, ജന. സെക്രട്ടറി ഗോവിന്ദ് ലെലെ, മുന്‍ദേശീയ അധ്യക്ഷന്‍ ഓംപ്രകാശ് മിത്തല്‍ എന്നിവരും സംസാരിച്ചു.
ശശിധരന്‍ അയനിക്കാട്