Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

മതംമാറ്റ ശക്തികളെ നിരീക്ഷിക്കാന്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണം: വി.എച്ച്.പി

Print Edition: 22 October 2021

ന്യൂദല്‍ഹി: ഭാരതത്തില്‍ മതംമാറ്റം നടത്തുന്ന പുരോഹിതരുടെയും മിഷണറിമാരുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിയോഗി കമ്മീഷന്‍ പോലെ രാജ്യവ്യാപകമായി ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഫ്രാന്‍സില്‍ പോലും ക്രൈസ്തവസഭകള്‍ ചെയ്ത പാപങ്ങള്‍ ഏറ്റുപറയുകയാണ്. ഭാരതത്തിലും തെറ്റെന്ന് ബോധ്യമായവ തിരുത്താന്‍ സഭ തയ്യാറാകണമെന്ന് വി.എച്ച്.പി ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ പറഞ്ഞു.

നിയമവിരുദ്ധ മതപരിവര്‍ത്തനത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കുന്നതിന് കര്‍ശനമായ നിയമങ്ങള്‍ ആവശ്യമാണ്. ഫ്രാന്‍സില്‍ മാത്രം 3,30,000 കുട്ടികള്‍ പുരോഹിതരുടെ ലൈംഗിക പീഡനത്തിന് ഇരയായി എന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ഫ്രാന്‍സിലെ പുരോഹിതരുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ശാസ്ത്രീയ ഗവേഷണം നടത്തുന്ന കമ്മീഷന്‍ രണ്ടര വര്‍ഷത്തെ പഠനത്തിന് ശേഷം പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. ചര്‍ച്ച് ഓഫ് ഫ്രാന്‍സ് മുമ്പ് ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. പക്ഷേ, ഈ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ബിഷപ്പിന് മാപ്പ് പറയേണ്ടി വന്നു.

ആത്മപരിശോധനയ്ക്കും പരിഷ്‌കരണത്തിനുമുള്ള സമയമാണിതെന്ന് ക്രൈസ്തവസഭകള്‍ തിരിച്ചറിയണമെന്ന് സുരേന്ദ്ര ജെയിന്‍ പറഞ്ഞു. ഭാരതത്തിലടക്കം മതപരിവര്‍ത്തന ഗൂഢാലോചന അവസാനിപ്പിക്കുകയും സ്വയം പരിഷ്‌കരിക്കാന്‍ പുരോഹിതരെ പ്രേരിപ്പിക്കുകയും വേണം.

ഇന്ത്യയില്‍ സഭയുടെ ചരിത്രവും വര്‍ത്തമാനവും ലജ്ജാകരമായ സംഭവങ്ങള്‍ നിറഞ്ഞതാണ്. ഗോവയിലെ പീഡനകാലം മുതല്‍ സ്വാമി ലക്ഷ്മണാനന്ദയുടെയും പാല്‍ഘര്‍ സ്വാമിമാരുടെയും കൊലപാതകം വരെ അവരുടെ ചരിത്രം രക്തരൂഷിതമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നക്‌സലൈറ്റുകളും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പ്രകടമാണ്. ഈ പാപങ്ങള്‍ വെളിപ്പെടുമ്പോള്‍, ക്ഷമ ചോദിക്കുന്നതിനുപകരം, കുറ്റവാളികളെ സഭ മഹത്വവല്‍ക്കരിക്കുന്നത് അപലപനീയമാണെന്ന് സുരേന്ദ്ര ജെയിന്‍ ചൂണ്ടിക്കാട്ടി. ബലാത്സംഗക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ നിന്ന് വിട്ടയച്ചതിന് ശേഷമാണ് സ്വീകരണങ്ങള്‍ നടന്നതെന്ന് ഓര്‍ക്കണം. മതംമാറ്റം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ കര്‍ശന നിയമം കൊണ്ടുവരണം. പാപങ്ങള്‍ ഏറ്റുപറഞ്ഞ് മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ സഭ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share22TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies