സാമുദായിക വിദ്വേഷം വളര്‍ത്തുന്ന ലേഖനം പ്രസിദ്ധീകരിച്ച ‘ദി ഹിന്ദു’ പത്രത്തിനെതിരെ കേസ്. ഇയ്യിടെ അസമിലെ ഗോരുകുതിയില്‍ നുഴഞ്ഞുകയറ്റക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഗവേഷകന്‍ എന്ന പേരില്‍ സൂരജ് ഗൊഗോയി എഴുതിയ ലേഖനത്തില്‍ സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന ഭാഗങ്ങള്‍ ഉള്ളതായി എഫ്.ഐ.ആറില്‍ പറയുന്നത്. ഗൊഗോയിക്കും പത്രാധിപര്‍ സുരേഷ് നമ്പത്തിനുമെതിരെയാണ് കേസ്. പ്രവചന്‍ വിരോധി മഞ്ചിന്റെ ഉപമന്യൂ ഹസാരികയാണ് പരാതിക്കാരന്‍. രണ്ടുപേര്‍ കൊല്ലപ്പെട്ടത് അസമി ദേശീയതക്കെതിരായ അടിച്ചമര്‍ത്തലാണെന്നും അസമി ജനതയേയും ഭാഷയേയും നശിപ്പിക്കാനുള്ള നീക്കമാണെന്നും ലേഖനത്തില്‍ പറയുന്നതായി പരാതിയിലുണ്ട്. പരാതിയെ തുടര്‍ന്നു പത്രം ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ നീക്കിയെങ്കിലും ലേഖനം പിന്‍വലിച്ചിട്ടില്ല.
കോടതി വിധിയനുസരിച്ച് നുഴഞ്ഞുകയറ്റക്കാരെ കുടിയിറക്കാനുള്ള പോലീസിന്റെ ശ്രമം ഏതാനും അക്രമികള്‍ തടയുകയും പോലീസിനെ അക്രമിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ഏറ്റുമുട്ടലിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. അതിനെയാണ് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ഉപയോഗിച്ചത്. ഹിന്ദുപത്രം സത്യസന്ധമായ വാര്‍ത്തകളും വിശകലനങ്ങളും ജനങ്ങള്‍ക്കു നല്‍കുന്ന പത്രമായിരുന്നു കസ്തൂരിരംഗ അയ്യങ്കാരുടെ കാലത്ത്. എന്നാല്‍ എന്‍.റാമിനു കീഴില്‍ അതു ഭാരതത്തിനകത്തിരുന്നു ദേശവിരുദ്ധ ശക്തികള്‍ക്കു ശക്തി പകരുന്ന മാധ്യമമായി മാറിയിട്ടുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകളും വിശകലനങ്ങളും ആ പത്രത്തിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്.