”ലൗജിഹാദിനെയും നാര്‍ക്കോട്ടിക് ജിഹാദിനേയും സൂക്ഷിച്ചോളണേ കുഞ്ഞാടുകളേ” എന്ന് പള്ളി പ്രസംഗത്തില്‍ തന്റെ മതാനുയായികളോട് മുന്നറിയിപ്പു നല്‍കിയ പാലാബിഷപ്പിനെ പാലമരത്തില്‍ ആണിയടിച്ച് സംഹരിക്കാന്‍ ഹാലിളകി നില്‍ക്കുകയാണ് സകലമാന മുസ്ലിം സംഘടനകളും. ‘രണ്ടു സ്പൂണ്‍ ഈദിന്റെ മധുരം നല്‍കി ഏതു കടുത്ത ഹിന്ദുവിനെയും മതം മാറ്റിക്കോ മക്കളെ’ എന്ന് ഫത്വയിറക്കിയ മൗലാന കലിം സിദ്ധിഖിയെ ഉടനെ ജയില്‍മോചിതനാക്കണം എന്ന് മുറവിളികൂട്ടുന്നതും ഇക്കൂട്ടര്‍തന്നെ! യു.പിയിലെ നിര്‍ബ്ബന്ധിത മതംമാറ്റ വിരുദ്ധ നിയമപ്രകാരം സംസ്ഥാന പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടുകയും നടപടിയെടുക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്ത കേസിലാണ് സിദ്ധിഖി നിരപരാധിയാണെന്നും ഉടനെ പുറത്തുവിടണമെന്നും ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത യുവതികളെയും കുട്ടികളെയും വരെ മതംമാറ്റുകയും മുസ്ലീങ്ങള്‍ക്ക് നിക്കാഹു ചെയ്തുകൊടുക്കുകയും ചെയ്യുന്ന കച്ചവടമാണ് സിദ്ധിഖി നടത്തുന്നത്. ഇതിനായി രൂപീകരിച്ച ജാമിയ ഇമാം വാലിയുള്ള ട്രസ്റ്റിന് ബഹറിനില്‍ നിന്ന് 1.5 കോടി രൂപ ഉള്‍പ്പെടെ 3 കോടി വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. രാജ്യത്തെ ഏറ്റവും വലിയ മതംമാറ്റ സിന്റിക്കേറ്റാണ് ഇതെന്നും ഗ്രാമപ്രദേശങ്ങളാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും പോലീസന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ട്. മതംമാറ്റുമ്പോള്‍ കീഴ്ജാതിക്കാരെയല്ല, മേല്‍ജാതിക്കാരെയാണ് പ്രധാനമായും ലക്ഷ്യമിടേണ്ടത് എന്ന് സിദ്ധിഖി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന്റെ വിഡീയോക്ലിപ്പിങ്ങ് വൈറലായിട്ടുണ്ട്. ബധിരത ബാധിച്ചവരടക്കമുള്ള അംഗപരിമിതരെ കൂട്ടത്തോടെ മതംമാറ്റാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ”എവിടെയാണ് ലൗജിഹാദ്” എന്ന ഇവിടുത്തെ മുസ്ലീം സംഘടനകളുടെ ചോദ്യത്തിന് ‘ഞമ്മള്‍ ഇവിടെയുണ്ടേ’ എന്നാണ് സിദ്ധിഖി നല്‍കുന്ന മറുപടി.
ഗാസിയാബാദിലെ ഗുരു യതി നരസിംഹാനന്ദ വധശ്രമക്കേസിലെ പോലീസ് അന്വേഷണമാണ് സിദ്ധിഖി മൗലവിയിലെത്തിച്ചത്. പിടിയിലായ കാസിഫും റംസാനും (ഇയാള്‍ വിഫുല്‍ വിജയരാഘവയ്യ എന്ന കള്ളപ്പേരിലാണ് ആശ്രമത്തില്‍ നുഴഞ്ഞുകയറിയത്) പോലീസിനു നല്‍കിയ മൊഴിയിലാണ് സിദ്ധിഖി നടത്തുന്ന മതംമാറ്റ മാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അനാവരണം ചെയ്യപ്പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സിദ്ധിഖി പിടിയിലായത്. കാസിഫ് പിടിയിലായതോടെ സിംകാര്‍ഡ് മാറ്റി ഒളിച്ചു നടക്കുകയായിരുന്നു മൗലവി. അതിനിടെ നൂറ് മുഹമ്മദ് എന്ന വിനോദ്കുമാര്‍ താന്‍ മൈനറായിരിക്കെ സിദ്ധിഖി നിര്‍ബ്ബന്ധിച്ച് മതംമാറ്റി എന്ന പരാതി പോലീസിന് നല്‍കിയിട്ടുണ്ട്. ഗുജറാത്തിലും യുപിയിലും മതപഠനത്തിനയച്ചശേഷം ഇയാളെ ഭീകരപരിശീലനത്തിന് പാകിസ്ഥാനില്‍ പോകാന്‍ നിര്‍ബ്ബന്ധിച്ചു എന്നും പരാതിയില്‍ പറയുന്നു. ജമാഅത്തെ ഇസ്ലാമിക്കാരന്‍ സിദ്ധിഖിയ്ക്കുവേണ്ടി വാദിക്കുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ലേ?