ന്യൂദല്‍ഹി: ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നുതള്ളിയ മാപ്പിളക്കലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ദേശീയ സ്മാരക അതോറിറ്റി ചെയര്‍മാനും മുന്‍ രാജ്യസഭാംഗവുമായ തരുണ്‍ വിജയ് ആവശ്യപ്പെട്ടു. മാപ്പിളക്കലാപകാലത്ത് കൊലചെയ്യപ്പെട്ടവര്‍ക്കായി ദല്‍ഹിയില്‍ പ്രത്യേക സ്മാരകം നിര്‍മ്മിക്കണമെന്നും കലാപകാരികളുടെ പിന്‍തലമുറക്കാര്‍ ആരെങ്കിലും ഇപ്പോഴും പെന്‍ഷന്‍ വാങ്ങുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും തരുണ്‍ വിജയ് ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ മലബാറിലെ ഹിന്ദുവംശഹത്യയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ വിജയ്. ഐ.സി.എച്ച്.ആര്‍ മെമ്പര്‍ ഡോ.സി.ഐ. ഐസക്ക്, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍, സാഞ്ചി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.നീരജ എ. ഗുപ്ത എന്നിവര്‍ പ്രസംഗിച്ചു.
Comments