കേസരി വാരികയുടെ പ്രാരംഭകാല പത്രാധിപസമിതിയംഗമായിരുന്ന ശ്രീ വരായി ബാലന് മാസ്റ്റര്‍ (വി ബാലകൃഷ്ണന്, 97 വയസ്സ് ) അന്തരിച്ചു.
കേസരിയുടെ ആരംഭകാലത്ത് ഫറോക്ക് ഗണപത് സ്കൂളില്‍ അധ്യാപകനായിരുന്ന അദ്ദേഹം അന്ന് ആര്.എസ്.എസ്. ശാഖാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ബാലശാഖകള് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കേസരിയില്‍ ഓം ഗോപാലകൃഷ്ണന് എന്ന പേരിലറിയപ്പെട്ട ഗോപാലകൃഷ്ണനായിരുന്നു പത്രാധിപ സ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിലും എല്ലാ ആഴ്ചയിലും കൂടി ഇരിക്കുന്നതും വിഷയങ്ങള്‍ തീരുമാനിച്ചിരുന്നതും പി. പരമേശ്വര്‍ജി, ആര്. വേണുഗോപാല്‍ , പി.സി.കെ. രാജ, സി.എന്‍. മാഷ് എന്ന് അറിയപ്പെട്ടിരുന്ന സി.എന്‍. സുബ്രഹ്മണ്യന്, വി. ബാലകൃഷ്ണന് , പന്നിയങ്കര സി.പി. രാമചന്ദ്രന് എന്നിവരാണ് . ശങ്കര്‍ശാസ്ത്രിയും ഇവര്‍ക്കൊപ്പം, ഉണ്ടായിരുന്നു.
സംഘത്തിന് പുറത്തുള്ള മറ്റുവാര്‍ത്തകള്‍, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ വാര്‍ത്തകള്‍, കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തമായിരുന്നു ബാലന് മാസ്റ്റര്‍ക്ക് ഉണ്ടായിരുന്നത്.. കൂടാതെ ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ചുമതലയും ഉണ്ടായിരുന്നു. വി. എന്നും വി.ബി. എന്നുമുള്ള പേരിലായിരുന്നു അദ്ദേഹം എഴുതിക്കൊണ്ടിരുന്നത്. ശ്രീ ഗുരുജിയുടെ വിചാരധാര മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ നാല് പേരില്‍ ഒരാള്‍ ബാലന് മാസ്റ്ററായിരുന്നു. കോഴിക്കോട് ആഴ്ചവട്ടം ശാഖയിലെ ആദ്യസ്വയംസേവകരില് ഒരാളായ ഇദ്ദേഹം അവസാനകാലം വരെ അതേ ശാഖയിലെ സ്വയംസേവകനായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്.