മുള്ളു നിറഞ്ഞൊരു പനിനീര്‍ച്ചെടിയില്‍
ഉള്ളം കവരും പുഞ്ചിരികള്‍
ചേറില്‍ വളരും താമരമലരുകള്‍
നീരിനു നല്ലൊരലങ്കാരം
കരിനിറമാണെന്നാലും കൊമ്പന്‍
കരയിലെ വിസ്മയമാണെന്നും
കരിമുകില്‍ ചൊരിയും മിഴിനീരല്ലോ
പാരിനു പ്രാണന്‍ പകരുന്നു
മഴവില്ലഴകിനു നാഴികനേരം
ആഴിത്തിരകള്‍ അവിരാമം
അഴകിന്‍ പൊരുളും പൊരുളിന്നഴകും
മിഴികള്‍ക്കെന്നും ആഘോഷം.
Comments