എറണാകുളം: ആത്മീയതയിലൂന്നിയ മാനവികതയാണ് വിവേകാനന്ദസ്വാമികള്‍ ചിക്കാഗോയില്‍ മുന്നോട്ടുവെച്ചതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്.സഞ്ജയന് പറഞ്ഞു. ചിക്കാഗോ പ്രസംഗത്തിന്റെ 128-ാത് വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതി സംഘടിപ്പിച്ച പുഷ്പാര്‍ച്ചന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്തംബര്‍ 11 നെ ലോകം ഓര്‍ക്കേണ്ടത് സ്വാമി വിവേകാനന്ദന് മുന്നോട്ടു വെച്ച വിശ്വ സാഹോദര്യത്തിന്റെ സ്മരണയിലാവണമെന്നും മറിച്ച് ഭീകരവാദത്തിന്റെ മുഖമുദ്രയായ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഓര്‍മ്മയില്‍ കൂടി ആവരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടന കാര്യദര്‍ശി വി. മഹേഷ്, ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ശിവപ്രസാദ്, വിവേകാനന്ദ പഠനകേന്ദ്രം ഓര്‍ഗനൈസിങ് സെക്രട്ടറി ജീവന്‍ലാല്‍, വിചാരകേന്ദ്രം ജില്ലാ ഭാരവാഹികളായ ഡോ. സി.എം.ജോയി, കെ.വി. ശിവപ്രസാദ്, പി.എസ്. അരവിന്ദാക്ഷന് നായര്‍, കെ.മുരളീകൃഷ്ണന്, അഡ്വ.വേണുകുമാര്‍, കുട്ടികൃഷ്ണന്, ശിവശങ്കരന് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.