സ്വാമി ചിദാനന്ദപുരി സിപിഎമ്മിന്റെ ഹിറ്റ്‌ലിസ്റ്റിലായിട്ട് ഏറെക്കാലമായി. കൊളത്തൂര്‍ അദ്വൈതാശ്രമം ആരംഭിച്ച കാലം മുതല്‍ തന്നെ സിപിഎമ്മും ഇടതുമുന്നണിയും സ്വാമിജിയെ ലക്ഷ്യമിട്ട് രംഗത്തുണ്ട്. സ്വാമിജിയോടുള്ള വിരോധം വെറുതെ ഒരുദിവസം തുടങ്ങിയതല്ല. സിപിഎം അനുവര്‍ത്തിക്കുന്ന ഹിന്ദു വിരുദ്ധ നിലപാടും തീവ്ര മുസ്ലീം പ്രീണനവുമാണ് സ്വാമിക്കെതിരായ നിലപാടിന് കാരണം. തൊണ്ണൂറുകളിലാണ് സ്വാമിജി കോഴിക്കോട് എത്തുന്നതും കൊളത്തൂരില്‍ ആശ്രമം സ്ഥാപിക്കുന്നതും. ആലംബമില്ലാത്ത ഹിന്ദുസമൂഹത്തിന് ഇന്ന് താങ്ങും തണലുമായി, അവര്‍ക്ക് വഴികാട്ടിയായി ബോധത്തിന് പുതിയ സൂചനയായി, സൂചികയായി സ്വാമി ചിദാനന്ദപുരി മാറി. ഹിന്ദു സമൂഹത്തിന്റെ അസംഘടിത വ്യവസ്ഥയ്‌ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും പുതിയ പോര്‍മുഖം തുറന്ന് സ്വാമിജി ഹിന്ദുധര്‍മ്മ ശാസ്ത്രത്തിനും പുരാണങ്ങള്‍ക്കും വേദ വേദാന്തങ്ങള്‍ക്കും പ്രായോഗികമായ സമീപനത്തോടെ പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി. വിശക്കുന്നവന് മുന്നില്‍ ദൈവം അപ്പമായി പ്രത്യക്ഷപ്പെടുമെന്ന സ്വാമി വിവേകാനന്ദന്റെ ചിന്താസരണിയിലൂടെയാണ് സ്വാമി ചിദാനന്ദപുരി നടന്നുനീങ്ങിയത്. ഹിന്ദു സമൂഹത്തിന് സ്വാശ്രയത്വത്തിന്റെയും സ്വാവലംബത്തിന്റേയും പാഠങ്ങള്‍ അദ്ദേഹം പകര്‍ന്നു നല്‍കി. സാധാരണക്കാര്‍ക്ക് ദുര്‍ഗ്രഹമായ വേദങ്ങള്‍ക്ക് സരളമായ ഭാഷയില്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അദ്ദേഹം വ്യാഖ്യാനം നല്‍കി. ചോദ്യോത്തരങ്ങളിലൂടെ സമകാലിക സാഹചര്യത്തില്‍ സമൂഹത്തില്‍ നടമാടുന്ന ഓരോ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം പ്രതിവിധി ഉപദേശിച്ചു.
കേരളത്തില്‍ ഹിന്ദുസമൂഹം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും സജീവമായി സ്വാമി ചിദാനന്ദപുരി ഇടപെട്ടു. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും മാത്രമല്ല, യുഡിഎഫിന്റെ പോലും വോട്ടുബാങ്ക് രാഷ്ട്രീയത്തിനും ന്യൂനപക്ഷ പ്രീണനത്തിനും എതിരെ ഹിന്ദുസമൂഹത്തിന്റെ ഐക്യത്തെ കുറിച്ചും ഹിന്ദുസമൂഹം ഒറ്റക്കെട്ടാകേണ്ടതിനെക്കുറിച്ചും അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചു. മതപരിവര്‍ത്തനം, ലൗജിഹാദ് തുടങ്ങിയ വെല്ലുവിളിയെ കുറിച്ചും ഹിന്ദു സമൂഹത്തെ അദ്ദേഹം ബോധവല്‍ക്കരിച്ചു. കാസര്‍കോട് മുതല്‍ പാറശ്ശാലവരെ നിരന്തരം യാത്രചെയ്തു. ഓരോ ക്ഷേത്രസങ്കേതങ്ങളിലും പൊതുയോഗങ്ങളിലും ഹിന്ദു പ്രശ്‌നങ്ങളെക്കുറിച്ചും ഹിന്ദു ജാഗ്രത പാലിക്കേണ്ട പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം പ്രഭാഷണം നടത്തി. ആരോഗ്യം നോക്കാതെ സ്വന്തം ശരീരത്തെ തൃണവല്‍ഗണിച്ച് അദ്ദേഹം അവിരാമം യാത്ര തുടരുന്നു. ഇത് പലപ്പോഴും സിപിഎമ്മുകാര്‍ക്ക് തലവേദനയാണ്. സിപിഎം പുലര്‍ത്തുന്ന തീവ്രമായ ഇസ്‌ലാമിക പ്രീണനം, അതിന്റെ ഫലങ്ങള്‍, വരുംവരായ്കകള്‍, ഹിന്ദുസമൂഹം അനുഭവിക്കുന്ന അവഗണന ഇവയൊക്കെ അദ്ദേഹം തുറന്നുകാട്ടി. സിപിഎമ്മിന്റെ അണികളായി പോത്തുകളെ പോലെ കഴിയുന്ന ഹിന്ദുസമൂഹത്തിന് പലപ്പോഴും ചിന്തിക്കാനുള്ള പ്രേരണയായി സ്വാമിയുടെ വാക്കുകള്‍ മാറി. അതുതന്നെയാണ് സിപിഎം നേതൃത്വത്തെയും ഇതിനെതിരെ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. സ്വാമി ചിദാനന്ദപുരിയുടെ ആശ്രമത്തിനെതിരായ ഡിവൈഎഫ്‌ഐയുടെ ഇപ്പോഴത്തെ ആക്രമണവും പ്രതിഷേധവും അതിലെ ഇരട്ടത്താപ്പും വിലയിരുത്തപ്പെടേണ്ടതാണ്. സ്വാമി ചിദാനന്ദപുരിയുമായോ ആശ്രമവുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു സംഭവത്തിന്റെ പേരില്‍ സ്വാമിയെയും ആശ്രമത്തെയും താറടിക്കാനും തേജോവധം ചെയ്യാനുമുള്ള ശ്രമമാണ് ഡിവൈഎഫ്‌ഐയും സിപിഎമ്മും നടത്തുന്നത്. സിപിഎമ്മിന്റെ അനുമതിയില്ലാതെ ഡി വൈഎഫ്‌ഐ ഇത്തരമൊരു സമരവുമായി മുന്നോട്ടു പോകുമെന്ന് കരുതാനാവില്ല. ആശ്രമത്തിന് അടുത്ത് കളരി പഠിപ്പിക്കാന്‍ എത്തിയ മജീന്ദ്രന്‍ ഗുരുക്കള്‍ എന്നയാള്‍ക്ക് നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് ആശ്രമത്തിന്റെ പറമ്പില്‍ കളരി കെട്ടാന്‍ അനുമതി നല്‍കി എന്നത് മാത്രമാണ് സ്വാമിജിയും ആശ്രമവും ചെയ്ത തെറ്റ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം അവിടെ കളരി പഠിപ്പിക്കുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്റെയും അനുമതിയോടെയാണ് കളരി അവിടെ പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ അവിടെ പഠിച്ചിരുന്ന ഒരു കുട്ടിയെ പീഡിപ്പിച്ചു എന്ന് ആരോപണമുയര്‍ന്നു. ഇത് സംബന്ധിച്ച് പോലീസ് കേസെടുക്കുകയും ഗുരുക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഈ കേസില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടാനോ പ്രതിയെ രക്ഷിക്കാനോ ഒരു ശ്രമവും ആശ്രമത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മാത്രമല്ല, അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുകയും ഉദ്യോഗസ്ഥന്മാര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുകയും ചെയ്തു. ആശ്രമത്തിനോ സ്വാമിജിക്കോ യാതൊരു ബന്ധവുമില്ലാത്ത ഈ സംഭവത്തിന്റെ പേരില്‍ സ്വാമി പീഡകനാണ് എന്ന് ആക്ഷേപിച്ച് ആശ്രമത്തിലേക്ക് സമരം നടത്താനായിരുന്നു ഡിവൈഎഫ്‌ഐയുടെ ശ്രമം. ഹിന്ദുഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ ശക്തമായി രംഗത്ത് വന്നതോടെ ഈ ശ്രമത്തില്‍നിന്ന് ഡിവൈഎഫ്‌ഐ പിന്‍വാങ്ങി. ഭാരതം മുഴുവന്‍ മാത്രമല്ല, ലോകത്തിലെ പല രാജ്യങ്ങളിലും ശിഷ്യന്മാരും ആരാധകരുള്ള ഈ സന്യാസിവര്യനെ ഒരു കാരണവുമില്ലാതെ തെറ്റായ ആരോപണങ്ങളുടെ പേരില്‍ അപമാനിക്കാനും അവഹേളിക്കാനുമാണ് സിപിഎമ്മിന്റെ ശ്രമം. ഹിന്ദുസമൂഹം ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വന്നേ മതിയാകൂ.
കേരളത്തില്‍ ഇത്തരത്തിലൊരു സംഭവം ആദ്യത്തേതല്ല. പണ്ട് സന്തോഷ് മാധവന്‍ എന്ന വ്യാജ സ്വാമിയുടെ പേരില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള എല്ലാ ഹൈന്ദവ ആശ്രമങ്ങള്‍ക്കും സന്യാസി മഠങ്ങള്‍ക്കും നേരെ അതിക്രമം ഉണ്ടായി. സിപിഎമ്മും ഡിവൈഎഫ്‌ഐയും സ്വന്തം കൊടി പേറിയാണ് ആക്രമണത്തിനെത്തിയത്. നിരപരാധികളായ പല സന്ന്യാസിമാരുടെയും ആശ്രമങ്ങള്‍ തകര്‍ത്തു. ഹിന്ദുസമൂഹം സംഘടിതമല്ലാത്തതുകൊണ്ട് മാത്രമാണ് ഡിവൈഎഫ്‌ഐയും സിപിഎമ്മും ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടത്തുന്നത്. ശ്രീ മാതാ അമൃതാനന്ദമയി മഠത്തിന് നേരെയും സിപിഎം ഇത്തരത്തിലുള്ള ആക്രമണം നടത്തി. 1982 ല്‍ ആശ്രമം തുടങ്ങുന്ന സമയത്ത് അന്ന് ഭജനസംഘം പോയിരുന്ന പഴയ വാന്‍ തകര്‍ത്താണ് ആക്രമണ പരമ്പരക്ക് തുടക്കമിട്ടത്. അമ്മയ്ക്കും ആശ്രമത്തിനും എതിരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും നടത്തിയ ആക്രമണവും പ്രതിഷേധവും പരിഹാസവും കൂടുതല്‍ ശക്തിപ്പെടുകയായിരുന്നു. ഏറ്റവും അവസാനം കൈരളി ടിവിയുടെ പിന്തുണയോടെ ആശ്രമത്തില്‍ പണ്ടുണ്ടായിരുന്ന, സന്യാസം വെടിഞ്ഞ ഒരു സന്യാസിനി അമ്മയുടെ പേരില്‍ ആശ്രമത്തെ തേജോവധം ചെയ്യാനുള്ള ശ്രമം ഉണ്ടായി. സ്വാമി ചിദാനന്ദപുരിയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയുമൊക്കെ നേതൃത്വത്തില്‍ കേരളത്തിലുടനീളം ചെറുത്തുനില്‍പ്പിന്റെയും പ്രതിഷേധത്തിന്റെയും അലയൊലികള്‍ ഉയര്‍ന്നു. ആ പ്രതിഷേധം കത്തിപ്പിടിക്കുകയും ദേശീയതലത്തില്‍ തന്നെ നിയമനടപടികള്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് കുറച്ചൊക്കെ സമാധാനം ഉണ്ടായത്. ആ സമരത്തിനും നേതൃത്വം നല്‍കിയത് സ്വാമി ചിദാനന്ദപുരി ആയിരുന്നു.
ശബരിമല പ്രശ്‌നത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ഹിന്ദു സമൂഹം നടത്തിയ ചെറുത്തുനില്‍പ്പിനും സ്വാമി ചിദാനന്ദപുരി മുന്‍നിരയിലുണ്ടായിരുന്നു. ഡോ.ടി.പി സെന്‍കുമാറും ഡോ. കെ.എസ് രാധാകൃഷ്ണനും എസ്.ജെ.ആര്‍ കുമാറും കെ.സുരേന്ദ്രന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളും ഒക്കെത്തന്നെ ശബരിമല പ്രശ്‌നത്തില്‍ ഹിന്ദു സമൂഹത്തിനുവേണ്ടി അതിശക്തമായ നിലപാടെടുത്ത് രംഗത്തു വന്നവരാണ്. സ്വാമി ചിദാനന്ദപുരി തന്നെയായിരുന്നു ഇവര്‍ക്ക് നെടുനായകത്വം വഹിച്ച് കേരളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ച ഒരു വന്‍ സമരമായി ഇതിനെ മാറ്റിയെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മതില്‍ പൊളിച്ചടുക്കുന്നതിലും സ്വാമി ചിദാനന്ദപുരിയുടെ സംഭാവന ചെറുതായിരുന്നില്ല. ആദ്ധ്യാത്മികത ജനസേവനമാണെന്നും കച്ചവടച്ചരക്കല്ലെന്നും ബോദ്ധ്യപ്പെടുത്തി ഹിന്ദുത്വത്തിന്റെയും ഭാരതത്തിന്റെയും നിലനില്‍പ്പിനുവേണ്ടി അനായാസം അനവരതം അവിരാമം പോരാടുന്ന ഈ സന്യാസിവര്യന്‍ ഹിന്ദുവിരുദ്ധ ഇസ്ലാമിക തീവ്രവാദത്തിന്റെ മൊല്ലാക്കകളായി മാറിയ സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയതില്‍ എന്തത്ഭുതം. അതുതന്നെയാണ് സ്വാമിക്കെതിരെ നിരന്തരം വേട്ടയാടല്‍ നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഇതുകൊണ്ടുതന്നെ സ്വാമിജിയെ ഇരയാക്കാനും അപമാനിക്കാനുമുള്ള നീക്കത്തിനെതിരെ ഹിന്ദുസമൂഹം ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കണം. വഴിപിഴച്ച ഒരു ആദ്ധ്യാത്മിക ജീവിക്കും വേണ്ടി രാഷ്ട്രീയ സ്വയംസേവക സംഘം നിലപാടെടുത്തിട്ടില്ല. അങ്ങനെയുള്ള ഒരാളെയും പിന്തുണച്ചിട്ടില്ല. ഒരു തെറ്റും ചെയ്യാത്ത, ആശ്രമവളപ്പില്‍ സ്ഥലം കൊടുത്തു എന്നതിന്റെ പേരില്‍ മാത്രം സ്വാമിയെ കുറ്റവാളിയാക്കാന്‍ ഡിവൈഎഫ്‌ഐയും സിപിഎമ്മും ശ്രമിക്കുമ്പോള്‍ ആദ്യം അവര്‍ നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വപ്‌നാസുരേഷും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും കാമാത്തിപ്പുരയാക്കിയപ്പോള്‍, ക്ലിഫ് ഹൗസിലും വിദേശയാത്രയിലും ഒപ്പം കൂട്ടിയപ്പോള്‍ ഇതൊന്നും അറിയുമായിരുന്നില്ല എന്നുപറഞ്ഞ പിണറായി വിജയന്റെയത്ര കുറ്റം സ്വാമി ചിദാനന്ദപുരിക്കുമേല്‍ ചാര്‍ത്താനാകുമോ? അവിടെ കുറ്റവാളി ജയിലിലുണ്ട്. ജാമ്യത്തിലിറക്കാന്‍ ആശ്രമക്കാര്‍ പോയിട്ടില്ല. അതെങ്കിലും മനസ്സിലാക്കാനുള്ള മര്യാദ സി പി എമ്മിന് ഉണ്ടാകണം.
കേരളത്തില്‍ അടുത്തിടെ ഇസ്ലാമിക തീവ്രവാദികളും ഉസ്താദുമാരും മൊല്ലാക്കമാരും നടത്തിയ നിരധി പീഡനങ്ങളുണ്ട്. ഇവിടെ ഒരിടത്തേക്കും എ.എ.റഹീമിന്റെയും മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിലുള്ള ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിട്ടില്ല. പ്രകടനവും നടത്തിയിട്ടില്ല. പൊതുയോഗവും നടത്തിയിട്ടില്ല. മുസ്ലീങ്ങളെ തൊട്ടാല്‍ ഞമ്മന്റെ നെഞ്ച് പൊട്ടുമെന്ന് സഖാക്കള്‍ക്കറിയാം. പക്ഷേ, എപ്പോള്‍ വേണമെങ്കിലും കുതിര കയറാനും രാഷ്ട്രീയം കളിക്കാനും ഹിന്ദുവിന്റെ നെഞ്ചുണ്ട്, സന്യാസാശ്രമങ്ങളുണ്ട് എന്ന് കരുതേണ്ട. ഇത് സര്‍വ്വംസഹയായ ഭൂമിയെപ്പോലെ എല്ലാം ക്ഷമിക്കുന്ന ഹിന്ദുവിന്റെ കാലമല്ല. സമര്‍ത്ഥ രാമദാസിന്റെ നേതൃത്വത്തില്‍ പടച്ചട്ടയണിഞ്ഞ ശിവാജി മുഗളന്മാരുടെ അതിക്രമം ഒതുക്കിയതുപോലെ ജീവന്‍ തൃണവല്‍ഗണിക്കുന്ന, സ്വാമി വിവേകാനന്ദന്‍ പറഞ്ഞ മജ്ജയും മാംസവും ഉരുക്കുപേശികളുമുള്ള ഹിന്ദുവിന്റെ കാലമാണ്. അത് ജിഹാദി സഖാക്കള്‍ മറക്കരുത്.