കണ്ണൂര്‍: എ.ബി.വി.പി രണ്ടാം ഘട്ട മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് സച്ചിന് ഗോപാല്‍ ബലിദാനദിനത്തില്‍ തുടക്കമായി. പയ്യാമ്പലത്തെ സച്ചിന് സ്മൃതിമണ്ഡപത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബലിദാനിയായ അണ്ടലൂര്‍ സന്തോഷിന്റെ മകള്‍ വിസ്മയക്ക് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എം.എം. ഷാജി രണ്ടാംഘട്ട മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.